Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെറ്റിന് മുകളില്‍ പറക്കുംതളികകള്‍; 7 വാഹനങ്ങള്‍ വൃത്തത്തില്‍, കണ്ണിനെ വിശ്വസിക്കാവാതെ പൈലറ്റ്

വാഷിംഗ്ടണ്‍: അന്യഗ്രഹജീവികള്‍ ഭൂമിയെ ആക്രമിക്കുമെന്ന് മനുഷ്യര്‍ ദീര്‍ഘകാലമായി ഭയക്കുന്നതാണ്. സിനിമയിലൊക്കെ അതിന്റെ പ്രതിഫലനമാണ് കാണാന്‍ സാധിക്കുക. എന്നാല്‍ ശാസ്ത്ര ലോകം ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവ് കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണ് പറയുന്നത്. പക്ഷേ ആ തെളിവ് കിട്ടിയെന്നാണ് കുറച്ച് പൈലറ്റുമാര്‍ അറിയിച്ചിരിക്കുന്നത്.

ഇവരുടെ വിമാനത്തിന് മുകളിലൂടെ പറക്കുംതളികകള്‍ പറക്കുന്നത് കണ്ടുവെന്നാണ് അവകാശവാദം. കഴിഞ്ഞ രണ്ട് മാസമായി ഇത്തരം ദൃശ്യങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും ഇവര്‍ വെളിപ്പെടുത്തി. അതേസമയം ഇത്രയും ഉയരത്തിലുള്ള വാഹനം പറക്കുംതളിക തന്നെയായിരിക്കുമെന്നാണ് ശാസ്ത്രജ്ഞരും കരുതുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

1

ഒന്നല്ല ഒരു ഡസനില്‍ അധികം പൈലറ്റുമാരാണ് ഈ അത്ഭുത കാഴ്ച്ച കണ്ടിരിക്കുന്നത്. ഇവരുടെ ജെറ്റുകള്‍ക്ക് മുകളിലൂടെ പറക്കുന്ന അജ്ഞാത വാഹനം എന്താണെന്ന് അറിയാതെ ഭയന്ന് വിറച്ചിരിക്കുകയാണ് ഇവര്‍. പസഫിക് മഹാസമുദ്രത്തിന്റെ മുകളിലൂടെയാണ് കഴിഞ്ഞ രണ്ട് മാസമായി പറക്കും തളികകള്‍ പറന്നത്. യുഎഫ്ഒ റിസര്‍ച്ചറാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസസമയം ആകാശമധ്യേ പറക്കുംതളിക കണ്ടതിന്റെ ദൃശ്യങ്ങള്‍ പൈലറ്റുകള്‍ പകര്‍ത്തിയിട്ടുണ്ട്. മുന്‍ എഫ്ബിഐഏജന്റ് ബെന്‍ ഹാന്‍സന്‍ ഈ ദൃശ്യങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

2

സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്, ഹവായിയന്‍ എയര്‍ലൈന്‍സ് എന്നിങ്ങനെ പ്രമുഖ വിമാന സര്‍വീസുകളാണ് പറക്കുംതളികകളെ കണ്ടെന്ന് വെളിപ്പെടുത്തിയത്. ഒന്നല്ല പലതവണ കണ്ടതാണ് ആശങ്കയ്ക്ക് കാരണം. ഓഗസ്റ്റ് ആറിനും സെപ്റ്റംബര്‍ 23നും ഇടയിലാണ് ഇവയെ കണ്ടിരിക്കുന്നത്. പസഫിക് മേഖലയിലാണ് ഈ പറക്കും തളികകള്‍ പറക്കുന്നതായി കണ്ടത്. അതേസമയം ഭൂമിയെ ലക്ഷ്യമിട്ട് അന്യഗ്രഹജീവികള്‍ എത്തിയോ എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. മുന്‍ യുഎസ് സൈനിക പൈലറ്റ് പറയുന്നത് ഒന്നിലധികം പറക്കുംതളികകള്‍ വിമാനത്തിലൂടെ മുകളിലൂടെ പറന്നുവെന്നാണ്.

3

ഓഗസ്റ്റ് പതിനെട്ടിന് ഒരു ചാര്‍ട്ടര്‍ ജെറ്റായിരുന്നു താന്‍ പറത്തിയിരുന്നത്. ഇത് ലോസ് ആഞ്ചല്‍സ് തീരത്തിനടുത്ത് കൂടി പോകുമ്പോവാണ് അസാധാരണ സംഭവമുണ്ടായതെന്ന് മുന്‍ സൈനിക പൈലറ്റായ മാര്‍ക്ക് ഹള്‍സി പറയുന്നു. ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഇയാളൊരു സന്ദേശം അയച്ചു. ഉത്തര ഭാഗത്തായി ഒന്നിലധികം പറക്കുംതളികകളെ ഇയാള്‍ കാണുകയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും അവ സഞ്ചരിക്കുന്നത് കണ്ടു. എല്ലാം വൃത്താകൃതിയിലായിരുന്നുവെന്നും ഹള്‍സി പറഞ്ഞു.

4

തങ്ങള്‍ സഞ്ചരിച്ച വിമാനത്തേക്കാള്‍ ഉയരത്തിലായിരുന്നു ഈ പറക്കുംതളികകള്‍ സഞ്ചരിച്ചിരുന്നത്. ഇവ എന്താണെന്ന് അറിയുമോ എന്ന് താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് ചോദിച്ചിരുന്നു. ഇത് പറക്കുംതളികകള്‍ ആണെന്ന കാര്യം അവര്‍ക്കും ഒരു ഉറപ്പില്ലായിരുന്നു. ഈ സംഭാഷണം കഴിഞ്ഞ 23 മിനുട്ടുകള്‍ക്ക് ശേഷം പൈലറ്റ് ഒരിക്കല്‍ കൂടി എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടു. തന്റെ വിമാനത്തിന് മുകളില്‍ പറക്കുന്ന വിമാനങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് ഏഴായി ഉയര്‍ന്നുവെന്നും അറിയിച്ചു. 5000 അടിക്കും പതിനായിരം അടിക്കും ഇടയിലായിരുന്നു ഈ പറക്കുംതളികകളെന്നും ഹള്‍സി വ്യക്തമാക്കി.

5

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്

അവയുടെ സഞ്ചാരം വൃത്താകൃതിയിലായിരുന്നു. ഞാന്‍ പല സൈനികാഭ്യാസങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍ അങ്ങനൊന്ന് താന്‍ ജീവിതത്തില്‍ കണ്ടിട്ടേയില്ലെന്ന് ഹള്‍സി പറഞ്ഞു. അതേസമയം ബെന്‍സന്‍ ഇക്കാര്യത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. അജ്ഞാത പ്രകാശങ്ങള്‍ പതിനഞ്ചോളം വിമാനങ്ങളുടെ മുകളില്‍ കണ്ടുവെന്നാണ്. ഈ വിവരങ്ങള്‍ര ഖേപ്പെടുത്താന്‍ ആറോളം പൈലറ്റുമാര്‍ തയ്യാറാണ്. അന്വേഷണ ഏജന്‍സികളോടും ഇക്കാര്യം പറയുമെന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്ന് ഹന്‍സന്‍ പറഞ്ഞു.

6

അതേസമയം മറ്റൊരു പൈലറ്റായ ക്രിസ് വാന്‍ വാര്‍ഹിസും ഇത്തരമൊരു അനുഭവം പറയുന്നുണ്ട്. മൂന്ന് മുതല്‍ അഞ്ച് പ്രകാശമേറിയ വസ്തുക്കള്‍ വൃത്താകൃതിയില്‍ സഞ്ചരിക്കുന്നതായി കണ്ടുവെന്നാണ് ഇയാള്‍ പറയുന്നത്. ഇതെല്ലാം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഔദ്യോഗിക ഏജന്‍സികള്‍ക്കൊന്നും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇവയെ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല. എന്നാല്‍ ഉറപ്പായും ആകാശത്ത് കണ്ട അജ്ഞാത വാഹനങ്ങള്‍ എന്താണെന്ന് ശാസ്ത്രലോകം പരിശോധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+