കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാംക്രമിക രോഗങ്ങള്‍ നിര്‍ണയിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തി ശാസ്ത്രലോകം

  • By ഭദ്ര
Google Oneindia Malayalam News

സാംക്രമിക രോഗങ്ങളാണ് നമ്മുക്കു ചുറ്റും വെല്ലുവിളിയായി നില്‍ക്കുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് എത്തുന്ന ഇത്തരം വൈറസുകള്‍ മനുഷ്യവംശത്തെ കാര്‍ന്നു തിന്നുന്ന അവസ്ഥയാണ് കുറച്ചു കാലങ്ങളായി കാണുന്നത്. രോഗ നിര്‍ണയം നടത്തുന്നതിന് മുന്‍പു തന്നെ മനുഷ്യന്‍ മരണത്തിലേക്ക് നീങ്ങുന്നു.

ഇത്തരം രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും പ്രതിവിധികള്‍ തിരിച്ചറിയാനും ശാസ്ത്ര ലോകത്തിന് സാധിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എബോള, സിക്ക പോലുള്ള വൈറസുകള്‍ മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.

പ്രധാന പ്രശ്‌നം

പ്രധാന പ്രശ്‌നം


മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്ന രോഗങ്ങള്‍ നിര്‍ണയിക്കാന്‍ സാധിക്കാത്തതാണ് പ്രധാന പ്രശ്‌നം. ഇവ കണ്ടെത്താന്‍ സാധിക്കുന്നത് പ്രതിവിധികള്‍ കണ്ടെത്തുന്നതിന് സര്‍ക്കാരിന് ഗുണം ചെയ്യും

പുല്‍നിരത്തുകള്‍ പോലും രോഗം നിര്‍ണയിക്കും

പുല്‍നിരത്തുകള്‍ പോലും രോഗം നിര്‍ണയിക്കും

പുല്‍നിരത്തുകള്‍ പോലും രോഗം നിര്‍ണയിക്കും
ഇത്തരം രോഗങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് സര്‍ക്കാരിന്റെ പോളിസികളില്‍ തന്നെ മാറ്റം വരുത്താന്‍ സഹായിക്കും. പുല്‍മേടുകള്‍ കൃഷിസ്ഥലങ്ങളായി മാറ്റാന്‍ ഇവ സഹായിക്കുകയും ചെയ്യും. ഇതിലൂടെ ചില പ്രത്യേക രോഗങ്ങള്‍ തടയാം എന്നാണ് പഠനം പറയുന്നത്.

പ്രകൃതിയില്‍ വന്ന മാറ്റങ്ങള്‍

പ്രകൃതിയില്‍ വന്ന മാറ്റങ്ങള്‍


സിക്ക, എബോള തുടങ്ങിയ രോഗങ്ങള്‍ വന്യമൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് പകര്‍ന്നവയാണ്. പ്രകൃതിയിലും അന്തരീക്ഷത്തിലും വന്ന മാറ്റങ്ങളാണ് ഇത്തരം രോഗങ്ങള്‍ മനുഷ്യനിലേക്ക് എത്താന്‍ കാരണമായത്.

രോഗം മാറാന്‍ മണ്ണിനെ ചികിത്സിക്കണം

രോഗം മാറാന്‍ മണ്ണിനെ ചികിത്സിക്കണം


1967-2012 സമയങ്ങളില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ലാസാ പനി പടര്‍ന്നു പിടിച്ചപ്പോള്‍ അവിടെയുള്ള തരിശുനിലങ്ങള്‍ കൃഷി സ്ഥലങ്ങളായി മാറ്റുകയും താപനിലയും മഴയുടെ അളവും നിയന്ത്രിക്കാനും സാധിച്ചു. ഇതോടെ ജനങ്ങള്‍ക്ക് രോഗാവസ്ഥയില്‍ നിന്നും മുക്തരാകാന്‍ സാധിച്ചു.

കാലാവസ്ഥയിലെ മാറ്റങ്ങള്‍

കാലാവസ്ഥയിലെ മാറ്റങ്ങള്‍


കാലാവസ്ഥാ മാറ്റങ്ങളാണ് പല രോഗങ്ങള്‍ക്കും കാരണമായി മാറുന്നത്. ഭൂമിശാസ്ത്രപരമായി വരുന്ന മാറ്റങ്ങള്‍ കാലാവസ്ഥയെ തകിടം മറിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ പഠനത്തിലൂടെ കണ്ടെത്താന്‍ സാധിക്കും എന്നാണ് പറയുന്നത്.

English summary
British scientists say they have developed a model that can predict outbreaks of zoonotic diseases – those such as Ebola and Zika that jump from animals to humans – based on changes in climate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X