കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയടിക്ക് എടുത്തത് 24 ലോട്ടറി; തായ് യുവാവിന് അടിച്ചത് കോടികള്‍, തുക കേട്ടാല്‍ ഞെട്ടും!!

Google Oneindia Malayalam News

ബാങ്കോക്ക്: തായ്‌ലന്‍ഡിലുള്ളവര്‍ ലോട്ടറിയെടുത്താല്‍ ചെയ്യുന്നത് പലപ്പോഴും വിചിത്ര കാര്യങ്ങളാണെന്ന് തോന്നുന്നു. നേരത്തെ കടക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്ത ഒരു സന്ന്യാസി, ലോട്ടറിയടിച്ചപ്പോള്‍ ആ പണമെല്ലാം നാട്ടുകാര്‍ക്കും, ക്ഷേത്രത്തിനുമായി സംഭാവനം ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു യുവാവിന് കോടികളുടെ ലോട്ടറിയടിച്ചിരിക്കുകയാണ്.

എന്നാല്‍ ഇയാള്‍ അതിനായി ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ ആരും അമ്പരന്ന് പോകും. ഒരുപാട് ടിക്കറ്റുകള്‍ എടുത്താണ് ഇയാള്‍ സമ്മാനത്തിലേക്ക് നടന്നടുത്തത്. എത്ര ടിക്കറ്റെടുത്താലും ഭാഗ്യരേഖ നമുക്കൊപ്പം ഇല്ലെങ്കില്‍ ലോട്ടറി അടിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഈ യുവാവിന്റെ കാര്യത്തില്‍ അത് സംഭവിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: thai rath

തായ്‌ലാന്‍ഡ് സര്‍ക്കാര്‍ പുറത്തിറക്കുന്ന ലോട്ടറിയിലാണ് തായ് യുവാവിന് കോടികള്‍ സമ്മാനമായി കിട്ടിയിരിക്കുന്നത്. കേട്ടാല്‍ ആരും ഞെട്ടിപ്പോകുന്ന തുകയാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. പച്ചാരി നാഥകിറ്റ്‌പൈസാന്‍ എന്ന യുവാവിനാണ് അമ്പരപ്പിക്കുന്ന തുക ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് നറുക്കെടുത്ത ടിക്കറ്റിനാണ് ഇയാള്‍ക്ക് സമ്മാനം അടിച്ചത്. എന്നാല്‍ ഒന്നല്ല നിരവധി ലോട്ടറി അടിച്ചാണ് പച്ചാരിക്ക് ഇത്രയും വലിയൊരു തുക ലഭിച്ചിരിക്കുന്നത്.

2

ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!

തായ് യുവാവിന് മൊത്തം 33 കോടിയുടെ ലോട്ടറിയാണ് അടിച്ചിരിക്കുന്നത്. ഇത്രയും വലിയ തുക തായ്‌ലാന്‍ഡില്‍ ലോട്ടറിയായി കിട്ടുന്നത് തന്നെ ഒരിക്കലും നടക്കാത്ത കാര്യമാണ്. കാരണം ഒന്നിലേറെ ടിക്കറ്റുകളാണ് പച്ചാര എടുത്തിരിക്കുന്നത്. മൊത്തം 24 ടിക്കറ്റുകളാണ് ഇയാള്‍ എടുത്തത്. അതിലെല്ലാം കൂടി വന്‍ ഭാഗ്യമാണ് ഇയാളെ തേടിയെത്തിയത്. സ്വപ്‌നം പോലും കാണാന്‍ പറ്റാത്തൊരു തുകയാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. പച്ചാര കഴിഞ്ഞ ദിവസമാണ് ഈ തുക വാങ്ങാനെത്തിയത്.

3

സെന്‍ട്രല്‍ തായ്‌ലാന്‍ഡിലെ നോന്താബുരി പ്രവിശ്യയിലെ ലോട്ടറി ഓഫീസിലെത്തിയാണ് പച്ചാര ഈ പണം വാങ്ങിയത്. മൊത്തം 22 കോടി 66 ലക്ഷം രൂപ ഇയാളുടെ കൈയ്യിലെത്തും. 33 കോടിയില്‍ നിന്ന് നികുതി അടക്കം പിടിച്ചാണ് ഇത്രയും വലിയൊരു തുക ഇയാളുടെ കൈവശമെത്തുക. ഡിസംബര്‍ ഒന്നിന് നറുക്കെടുത്ത തായ്‌ലാന്‍ഡ് ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി 41 ലക്ഷം രൂപയായിരുന്നു. ആദ്യ 16 ടിക്കറ്റുകളാണ് പച്ചാര എടുത്തത്. ഇതിലൂടെ മൊത്തം 22 കോടി പച്ചാരയ്ക്ക് ലഭിക്കുകയായിരുന്നു.

4

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

നികുതി ഒക്കെ കഴിച്ച് കിട്ടിയ തുക കണ്ട് ഈ യുവാവ് തന്നെ അമ്പരന്നിരിക്കുകയാണ്. താനാകെ സന്തോഷത്തിലാണെന്ന് യുവാവ് പറയുന്നു. അതേസമയം ഒരേ നമ്പറിന് എട്ട് ടിക്കറ്റ് കൂടി പിന്നീട് വാങ്ങുകയായിരുന്നു പച്ചാര. ഇതോടെ സമ്മാനത്തുക 33 കോടി രൂപയായി ഉയരുകയായിരുന്നു. കോങ് സലാക് പ്ലസ് ലോട്ടറി ഓഫീസില്‍ നിന്നായിരുന്നു ഈ എട്ട് ടിക്കറ്റുകള്‍ വാങ്ങിയത്. എന്നാല്‍ തനിക്ക് ലോട്ടറിയടിച്ചത് പെട്ടെന്നുണ്ടായ കാര്യമല്ലെന്ന് പച്ചാര പറയുന്നു. വര്‍ഷങ്ങളായുള്ള പ്രയത്‌നങ്ങളുടെ ഫലമായിട്ടാണ് ഈ സമ്മാനം ലഭിച്ചിരിക്കുന്നത്.

5

ഇത്തവണ മാത്രം ടിക്കറ്റെടുത്തയാളല്ല താനെന്ന് പച്ചാര മാധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് പണം മുമ്പ് ലോട്ടറി എടുത്ത് കളഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് സമ്മാനമൊന്നും കിട്ടിയിട്ടില്ലെന്ന് പച്ചാര പറയുന്നു. ഇത് ആദ്യമായിട്ടാണ് തനിക്ക് സമ്മാനം അടിക്കുന്നതെന്നും യുവാവ് പഞ്ഞു. നവംബര്‍ 17നായിരുന്നു എല്ലാം മാറി മറിഞ്ഞ ദിവസം. താന്‍ നേരെ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചു. ഭാഗ്യമുണ്ടാവണേ എന്ന് പ്രാര്‍ത്ഥിച്ച്, അവിടെയെല്ലാം ദീപം തെളിച്ചു. തുടര്‍ന്നാണ് 24 ടിക്കറ്റുകള്‍ വാങ്ങിയതെന്ന് പച്ചാര പറഞ്ഞു.

6

ബ്രസീല്‍ ഫൈനലില്‍ എത്തില്ല, സെമിയില്‍ അര്‍ജന്റീനയോട് തോല്‍ക്കുമെന്ന് വിഖ്യാത ജ്യോതിഷി!!ബ്രസീല്‍ ഫൈനലില്‍ എത്തില്ല, സെമിയില്‍ അര്‍ജന്റീനയോട് തോല്‍ക്കുമെന്ന് വിഖ്യാത ജ്യോതിഷി!!

താന്‍ ഇനിയും സാധാരണ ജീവിതം തന്നെയാണ് നയിക്കുക. കോടീശ്വരനായത് കൊണ്ടൊന്നും ജീവിതം മാറ്റാന്‍ തയ്യാറല്ല. താന്‍ ഇനിയും ജോലിക്ക് പോകും. ഈ പണം മൂന്നായി പിരിക്കാനാണ് തീരുമാനം. ഈ പണം കൊണ്ട് നല്ലൊരു ജീവിതമുണ്ടാക്കാന്‍ ശ്രമിക്കും. പുതിയൊരു വീട് എന്തായാലും വാങ്ങും. നല്ലൊരു കുടുംബ ജീവിതം അതിന് ശേഷം തുടങ്ങണം. ഉടനെ തന്നെ വിവാഹം കഴിക്കുന്ന കാര്യം പരിഗണനയിലുണ്ട്. തന്റെ കുടുംബത്തിന്റെ കാര്യം നോക്കാന്‍ ഈ പണം ഉപയോഗിക്കും. പിതാവും സഹോദരങ്ങളും അടങ്ങിയതാണ് കുടുംബമെന്നും പച്ചാര പറഞ്ഞു.

7

പണത്തിന്റെ മൂന്നാം ഭാഗം സമൂഹത്തിന് വേണ്ടിയും, കുറച്ച് മതത്തിന് വേണ്ടിയും ചെലവിടുമെന്നും പച്ചാര പറഞ്ഞു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉണ്ടാക്കിയതിന് ലോട്ടറി ഓഫീസിനോടും സര്‍ക്കാരിനോടും നന്ദി പറയുന്നു. ഇതിലൂടെ ലോട്ടറി വാങ്ങുന്നത് കുറച്ച് കൂടി എളുപ്പമാണ്. താനൊരിക്കലും ഇത്തരമൊരു രീതിയില്‍ ലോട്ടറി എടുത്തില്ലെന്നും പച്ചാര പറഞ്ഞു. നേരത്തെ തായ്‌ലാന്‍ഡില്‍ നിന്ന് യുവതി ഭര്‍ത്താവിന് ലോട്ടറി അടിച്ചപ്പോള്‍ ആ തുകയും കൊണ്ട് കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. ഇവര്‍ പിന്നീട് തിരിച്ചെത്തിയിരുന്നു. ഈ പണം മക്കള്‍ക്ക് നല്‍കി. ഒപ്പം ഭര്‍ത്താവുമായി ബന്ധം പിരിയുകയും ചെയ്തു.

English summary
thailand youth won 33 crores in government lottery after buying 24 bumber tickets in one time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X