Get Updates
Get notified of breaking news, exclusive insights, and must-see stories!

2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍

വാഷിംഗ്ടണ്‍: ഭാഗ്യത്തിന് ഒരു കൈയ്യും കണക്കും വേണ്ടേ. എന്നാല്‍ കിട്ടുന്നവര്‍ക്ക് അത് കിട്ടി കൊണ്ടേയിരിക്കും എന്നതാണ് സത്യം. അമേരിക്കയിലെ ഒരു മധ്യവയസ്‌കയ്ക്ക് അഞ്ച് വര്‍ഷത്തെ കാലയളവിനിടയില്‍ കിട്ടിയിരിക്കുന്നത് മനസ്സില്‍ കണക്ക് കൂട്ടി നോക്കാന്‍ പോലും പറ്റാത്ത അത്ര കോടികളാണ്. മിഷിഗണില്‍ നിന്നുള്ള സ്ത്രീക്കാണ് ഈ മഹാഭാഗ്യം ലഭിച്ചിരിക്കുന്നത്.

ആദ്യത്തെ കിട്ടിയ അത്രയും തുക ഇത്തവണയില്ലെങ്കില്‍ കോടികളാണ് രണ്ടാം തവണയും ലഭിച്ചിരിക്കുന്നത്. യുഎസ്സിലും മിഷിഗണിലും യുവതിയുടെ ഈ നേട്ടം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പറഞ്ഞ കാര്യങ്ങളും ചര്‍ച്ചയായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

1

58കാരിയായ മിഷിഗണ്‍ വനിതയ്ക്കാണ് ഡബിള്‍ ലോട്ടറിയടിച്ചത്. ഇത്തവണ അഞ്ച് കോടിയില്‍ അധികം രൂപയാണ് ഇവര്‍ക്ക് ഫാസ്റ്റ് ക്യാഷ് ലോട്ടറിയിലൂടെ ലഭിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് തന്റെ ജീവിതം മാറി മറിഞ്ഞത് ഇവര്‍ ഇപ്പോഴും മറന്നിട്ടില്ല. ക്ലെയര്‍ കൗണ്ടിയില്‍ നിന്നുള്ള വനിതയാണ് ഇവര്‍. അഞ്ച് വര്‍ഷം മുമ്പ് ഇവര്‍ക്ക് അടിച്ച ലോട്ടറിയിലൂടെ കിട്ടിയത്. 32 കോടി രൂപയാണ്. യുഎസ്സിലെ വന്‍ ലോട്ടറി സമ്മാനങ്ങളിലൊന്നായിരുന്നു ഇത്.

2

സ്മിത്ത്‌സ് ക്രീക്‌സിലെ റേ മാര്‍ക്കറ്റിലായിരുന്നു യുവതി. ആ സമയത്താണ് ഒരു ലോട്ടറിയെടുത്താലോ എന്ന ആലോചനയുണ്ടായത്. സൂപ്പര്‍ ലക്ക് സെവന്‍സിന്റെ ഫാസ്റ്റ് ക്യാഷ് ലോട്ടറി ഗെയിം കളിക്കുന്നത്. അത് വീണ്ടുമൊരു ഭാഗ്യമായി മാറുകയായിരുന്നു. സാധാരണ ഫാസ്റ്റ് ക്യാഷ് ലോട്ടറി അടുക്കാറില്ല. എന്നാല്‍ ഇതിലെ ജാക്‌പോട്ട് തുക ഉയര്‍ന്ന തോതിലായത് കൊണ്ട് ടിക്കറ്റുകള്‍ എടുക്കാറുണ്ടെന്നും മിഷിഗണ്‍ യുവതി പറഞ്ഞു.

3

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്

ഇവര്‍ ഒന്നിലധികം ടിക്കറ്റെടുത്തിരുന്നു. സ്റ്റോറിലെത്തി ടിക്കറ്റുകള്‍ പരിശോധിക്കുമ്പോഴാണ് അടുത്ത ബംപര്‍ കിട്ടിയതായി മനസ്സിലാക്കിയത്. ഒന്നാം സമ്മാനം ആരോ നേടിയതായി ആ നിമിഷം മനസ്സിലായി. ടിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ തന്നെ മെസ്സേജ് വന്നു. അതില്‍ നോക്കിയപ്പോഴാണ് താന്‍ എത്ര വലിയ തുകയാണ് നേടിയതെന്ന് മനസ്സിലായത്. ശരിക്കും ഷോക്കായി പോയെന്നും ജേതാവ് പറയുന്നു.

4

അതേസമയം ഇവര്‍ക്ക് ഇത് ആദ്യത്തെ സമ്മാനമല്ല. പക്ഷേ ആവേശത്തിന് കുറവൊന്നുമില്ല. 2017ല്‍ 30 ഡോളര്‍ കൊടുത്താണ് ഞാന്‍ ആ ടിക്കറ്റ് വാങ്ങിയത്. 32 കോടിയുടെ സമ്മാനവും അന്ന് ലഭിച്ചു. വീണ്ടുമൊരിക്കല്‍ കൂടി ലോട്ടറിയടിച്ചെന്ന് എനിക്ക് വിശ്വസിക്കാന്‍ കൂടി പറ്റുന്നില്ല. ഭ്രാന്തമായ ചിരിയാണ് എനിക്ക് മുഖത്ത് വന്നത്. വല്ലാത്തൊരു ആവേശമായിരുന്നു ആ സമയത്ത്. ഈ പണമെല്ലാം തീര്‍ച്ചയായും തന്റെ സമ്പാദ്യങ്ങള്‍ക്കൊപ്പം ചേര്‍ക്കുമെന്ന് മിഷിഗണ്‍ വനിത പറഞ്ഞു.

5

അതേസമയം അരിസോണ ലോട്ടറിയിലും അതുപോലെ വന്‍ തുക ഒരാള്‍ക്ക് സമ്മാനമടിച്ചിട്ടുണ്ട്. 57 കോടിയില്‍ അധികം രൂപയാണ് ജേതാവിന് ലഭിക്കുന്നത്. എന്നാല്‍ ഇതുരെ ആ ജേതാവ് മുന്നോട്ട് വന്നിട്ടിട്ടില്ല. സ്‌കോട്‌സ്‌ഡെയ്‌ലിലെ ഹെയ്ഡന്‍ ആന്‍ഡ് ഇന്ത്യന്‍ സ്‌കൂള്‍ റോഡ്‌സിന് സമീപത്തുള്ള ഫ്രൈസ് ഫുഡ് സ്റ്റോറില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയിരിക്കുന്നത്. 180 ദിവസത്തിനുള്ളില്‍ ജേതാവ് സമ്മാനം വാങ്ങാന്‍ എത്തിയിരിക്കണമെന്നാണ് നിയമം.

6

അതേസമയം ഫ്‌ളോറിഡ ലോട്ടറിയുടെ ജേതാവും ഇതുപോലെ ഭാഗ്യശാലിയാണ്. ജെയിംസ് മൂണ്‍ എന്ന 66കാരന് 16 കോടിയാണ് സമ്മാനം അടിച്ചിരിക്കുന്നത്. ഓഗസ്റ്റ് 19ന് നറുക്കെടുത്ത ജാക്‌പോട്ട് ട്രിപ്പിള്‍ പ്ലേയിലാണ് ഇയാള്‍ക്ക് ബംപറടിച്ചത്. 2, 10, 12, 35, 40, 42 എന്നിങ്ങനെയാണ് വിജയിച്ച നമ്പറുകള്‍. ഒറ്റത്തവണ പേമെന്റായിട്ടാണ് മൂണ്‍ ഈ തുക സ്വീകരിച്ചത്. 10 കോടിയില്‍ അധികം രൂപ ഇയാള്‍ക്ക് നികുതി കിഴിച്ചതിന് ശേഷം ലഭിക്കും.

7

ഫ്‌ളോറിഡ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 37കാരനായ ഒര്‍ലാന്‍ഡോ യുവാവിനും വന്‍ തുക സമ്മാനം അടിച്ചിരിക്കുകയാണ്. 40 കോടി 89 ലക്ഷം രൂപയാണ് ജെറി നോറാസിംഗ് എന്ന യുവാവിന് ലഭിച്ചിരിക്കുന്നത്. അതേസമയം എട്ട് ലക്ഷത്തോളം രൂപ ടിക്കറ്റ് വിറ്റ കടയ്ക്കും ലഭിക്കും. ഒര്‍ലാന്‍ഡോയിലെ ഓറഞ്ച് കൗണ്ടിയിലെ താമസക്കാരനാണ് ഈ യുവാവ്. സ്‌ക്രാച്ച് ഇന്‍ ടിക്കറ്റാണ് ഇയാള്‍ വാങ്ങിയത്. ഇന്‍സ്റ്റന്റായി ഇയാള്‍ ജേതാവാകുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+