Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനിലെ ഈ കൊച്ചുഗ്രാമവുമായി ഇഷാ അംബാനിക്കുള്ള ബന്ധമെന്ത്? മരുമകളെന്ന് വിളിക്കാന്‍ കാരണം ഇതാണ്

മുംബൈ: ഇഷാ അംബാനി മുകേഷ് അംബാനിയുടെ മകളെന്ന നിലയില്‍ മാത്രമല്ല, വലിയ സംരംഭകയെന്ന നിലയിലും ഇന്ന് രാജ്യത്ത് അറിയപ്പെടുന്നുണ്ട്. ഫാഷന്‍ ഐക്കണ്‍ എന്ന നിലയിലും ഇഷ അറിയപ്പെടുന്നുണ്ട്. എന്നാല്‍ രാജസ്ഥാനിലെ ഒരു കൊച്ചുഗ്രാമമായ ബാഗദുമായി ഇഷാ അംബാനിക്കുള്ള ബന്ധമെന്താണെന്ന് അറിയുമോ?

ഈ ഗ്രാമത്തിന്റെ മരുമകളായിട്ടാണ് ഇഷാ അംബാനി അറിയപ്പെടുന്നത്. അധികമാര്‍ക്കും അറിയാത്തൊരു കാര്യമാണിത്. ഇഷയുടെ ഭര്‍ത്താവ് ആനന്ദ് പിരാമലുമായി ബന്ധപ്പെട്ടാണ് ഈ ഗ്രാമവുമായുള്ള ബന്ധം ആരംഭിക്കുന്നത്. രാജസ്ഥാനിലെ ജുന്‍ജുനുവിലുള്ള ഒരു ചെറിയ ഗ്രാമമാണിത്. വേണമെങ്കില്‍ ചെറുപട്ടണമെന്നും വിളിക്കാവുന്നതാണ്.

isha-ambani

ആനന്ദ് പിരാമലിന്റെ ജന്മനാടാണിത്. ബാഗദിനെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. പിരാമല്‍ കുടുംബം ഈ ഗ്രാമത്തിലാണ് വളരെ മുമ്പ് താമസിച്ചത്. ഇവിടെ നിന്നാണ് ഇവര്‍ താമസം മുംബൈയിലേക്ക് മാറ്റിയത്. വിവാഹത്തിന് ഇഷാ അംബാനി സ്ഥിരമായി ആനന്ദിന്റെ ബന്ധുക്കളെ കാണാറുണ്ട്. ബാഗദിലേക്ക് വരാറുമുണ്ട്.

അതേസമയം ചെറിയൊരു ഗ്രാമമാണെങ്കിലും ഇവിടെ നിരവധി കൊട്ടാരങ്ങളുണ്ട്. അതുകൊണ്ട് ചെറിയ ഗ്രാമമാണെങ്കിലും വലിയ സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്ന് പറയാം. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി അംബാനി-പിരാമല്‍ കുടുംബങ്ങള്‍ വലിയ സൗഹൃദത്തിലാണ്. ഈ സുഹൃദ്ബന്ധമാണ് ആനന്ദിന്റെയും ഇഷയുടെയും വിവാഹത്തിലേക്ക് നയിച്ചത്.

1920ല്‍ പിരാമല്‍ കുടുംബം വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ തുടങ്ങിയിരുന്നു. ഇന്ന് 67000 കോടിയില്‍ അധികം മൂല്യമുണ്ട് ഇവരുടെ ബിസിനസിന്. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം സേഠ് പരിമാല്‍ ചതുര്‍ഭുജ് മഖാരിയയും അജയ് പിരാമലിന്റെ മുത്തച്ഛനും ബാഗദില്‍ നിന്ന് ബോംബെയിലേക്ക് ബിസിനസ് മാറ്റുകയായിരുന്നു.

വെറും അന്‍പത് രൂപ മാത്രമാണ് അന്നുണ്ടായിരുന്നത്. ബാഗദ് ഗ്രാമത്തില്‍ പിരാമല്‍ ഗ്രൂപ്പിന്റെ പഴയ കൊട്ടാരം ഇപ്പോഴുമുണ്ട്. ഇവ ആ പ്രദേശത്താകെ അറിയപ്പെടുന്നവയാണ്. അത്രയേറെ മികവിലാണ് ഇത് ഉണ്ടാക്കിയത്. ഇവിടെ ഒരു ഹോട്ടലുമുണ്ട്. സന്ദര്‍ശകര്‍ നിരന്തരം ഇവിടെ വന്നുപോകാറുണ്ട്.

അതേസമയം ഈ വീടിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും പിരാമല്‍ കുടുംബത്തിനാണ്. ഷെഖാവത്ത് രജ്പുത് വിഭാഗക്കാരാണ് ഇവിടെ ഭരിച്ചിരുന്നതെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. 18ാം നൂറ്റാണ്ടിന്റെ പകുതി വരെ ഇവരുടെ നിയന്ത്രണത്തിലായിരുന്നു. ജുന്‍ജുനാവതിയും സികര്‍വതിയും ഇവരുടെ നിയന്ത്രണത്തിലായിരുന്നു.

ഷെഖാവത്ത് വിഭാഗത്തിലെ രജ്പുത്രരായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. അതാണ് ഷെഖാവതി എന്ന പേര് ലഭിക്കാന്‍ കാരരണം. ഭാഷയിലെ സാമ്യം കാരണമാണ് ജുന്‍ജുനുവും ചുരു ജില്ലകളും ഇതില്‍ ഉള്‍പ്പെടുത്തിയത്. ജീവിതരീതി, ഭക്ഷണം, വസ്ത്രം, എന്നിവയെല്ലാം ഇവര്‍ക്കിടയില്‍ സമാനതകള്‍ ഉള്ളതായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+