പതിനാറ് കോടി ബംപർ അടിച്ചവന് കിട്ടുക 8.40 കോടി മാത്രം; ഏഴ് കോടിയിലേറെ പോവുന്ന വഴിയിങ്ങനെ
കോഴിക്കോട്: നറുക്കെടുപ്പ് കഴിഞ്ഞ് 24 മണിക്കൂർ പിന്നിട്ടെങ്കിലും ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 16 കോടി നേടിയ ഭാഗ്യവാന്‍ ആരെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ലോട്ടറി വിറ്റ പാലക്കാട് നഗരത്തിലെ ശ്രീമൂകാംമ്പിക ലക്കി സെന്റർ എന്ന ഏജന്‍സിയും നാട്ടുകാരും മാധ്യമപ്രവർത്തകരുമെല്ലാം വിജയിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.
എന്നാല്‍ ഇതുവരെ പൊതുജനങ്ങള്‍ക്ക് മുന്നിലേക്ക് വരാന്‍ പോലും വിജയി തയ്യറാട്ടില്ല. അതേസമയം 16 കോടി നേടിയ ജേതാവിന് എത്ര രൂപ കയ്യില്‍ കിട്ടും എന്നത് സംബന്ധിച്ച ചർച്ചകളും സജീവമാണ്.

ഏജൻസി കമ്മീഷനും കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ക്കുള്ള നികുതിയും കഴിച്ചുള്ള തുകയാണ് ഉയർന്ന സമ്മാനങ്ങള്‍ നേടുന്ന ഏതൊരു ജേതാവിനും ലഭിക്കുക. ക്രിസ്തുമസ് ബംപറിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ലോട്ടറി സമ്മാനത്തിന്റെ പകുതി മാത്രമാണ് ജേതാവിന്റെ കയ്യിലേക്ക് എത്തുക എന്നുള്ളതാണ് ശ്രദ്ധേയം.

നികുതിയും കമ്മീഷനുമെല്ലാം അടച്ച് കഴിഞ്ഞാല്‍ 16 കോടിയുടെ സമ്മാനം നേടിയ ആള്‍ക്ക് സ്വന്തം നിലയ്ക്ക് ചിലവഴിക്കാവുന്ന തുകയായി അക്കൌണ്ടില്‍ ശേഷിക്കുക 8.40 കോടി രൂപ മാത്രമാണ്. ബാക്കി 7.60 കോടി രൂപ ജന്റിന്റെ കമ്മീഷനും നികുതിയും സെസ്സുമായി പോകും. പത്ത് ശതമാനം ആണ് ഏജന്റ്‌സ് കമ്മീഷനായി നല്‍കേണ്ടത്.

ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റ പാലക്കാട്ടെ ഏജന്‍സിക്ക് കമ്മീഷന്‍ തുകയായി 16 കോടിയുടെ പത്ത് ശതമാനമായ 1.6 കോടി രൂപ ലഭിക്കും. ഇതില്‍ നിന്ന് ഏജന്റും നികുതിയടക്കേണ്ടതുണ്ട്. 1.6 കോടി രൂപ പോയി കഴിഞ്ഞാല്‍ ശേഷിക്കുന്നത് 14.4 കോടി രൂപയാണ്. ഈ തുകയുടെ 30 ശതമാനം ടിഡിഎസ് (ടാക്‌സ് ഡിഡക്ഷന്‍ ഫ്രം ദി സോഴ്‌സ്) പിടിച്ചുകൊണ്ടുള്ള തുകയാണ് ലോട്ടറി വകുപ്പ് സമ്മാനാര്‍ഹന് അക്കൌണ്ടിലേക്ക് കൈമാറുന്നത്.
ടൂറിസത്തിലെ കരുത്തന്‍ ആ നഗരം; അമേരിക്കയെ പോലും ഞെട്ടിച്ച് ചൈനയുടെ കുതിപ്പ്

ഏജന്റ് കമ്മീഷന്‍ കഴിച്ചുള്ള 14.4 കോടി രൂപയില്‍ നിന്നും 30 ശതമാനം നികുതിയിനമായി 4.32 കോടി ആദ്യം തന്നെ പിടിക്കും. ഇത് കഴിഞ്ഞ് ശേഷിക്കുന്ന 10.80 കോടി രൂപ ജേതാവിന് അക്കൌണ്ടിലേക്ക് ലഭിക്കും. എന്നാല്‍ ഈ തുക മുഴുവനായി വിജയിക്ക് ചിലവഴിക്കാന്‍ സാധിക്കില്ല. വീണ്ടും രണ്ട് കോടിയോളം രൂപ ഇയാള്‍ സർക്കാറിലേക്ക് അടക്കണം.

അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ സര്‍ ചാര്‍ജ് അടയ്ക്കണമെന്നുള്ളതാണ് രാജ്യത്തെ ചട്ടം. അടച്ച നികുതിയുടെ 37 ശതമാനമാണ് സർ ചാർജായി കണക്കാക്കുന്നത്. അതായത് 4.32 കോടി നികുതിയുടെ സർചാർജായി 1.59 കോടി രൂപ കൂടി ജേതാവ് സർക്കാറിലേക്ക് അടയ്ക്കണം. ഇതിന് പുറമെ നികുതിയും അതിന്റെ സര്‍ ചാര്‍ജും കൂട്ടിയ തുകയുടെ നാല് ശതമാനം ആരോഗ്യ വിദ്യാഭ്യാസ സെസ് ആയും അടക്കല്‍ നിർബന്ധമാണ്.

16 കോടിയുടെ സമ്മാനം ലഭിക്കുന്ന ആള്‍ ആരോഗ്യ വിദ്യാഭ്യാസ സെസ് അടക്കേണ്ടത് 23.28 ലക്ഷം രൂപയാണ്. ഇങ്ങനെ കമ്മീഷനും നികുതിയും രണ്ട് സെസും കഴിച്ച് ആകെ 9 കോടിക്ക് താഴെയുള്ള തുകയാണ് ജേതാവിന് ലഭിക്കുക. ടിഡിഎസും എജന്‍സി കമ്മീഷനും ആദ്യം തന്നെ പിടിക്കുമെങ്കിലും സര്‍ സാര്‍ജും സെസ്സും ണം അക്കൗണ്ടില്‍ ലഭിച്ച് രണ്ട് മാസത്തിനകം അടച്ച് തീർക്കണം. ഇല്ലെങ്കില്‍ ഇതിന് പിഴ ഈടാക്കും.

ലോട്ടറി നടത്തുന്നത് സംസ്ഥാന സർക്കാരാണെങ്കിലും നികുതി വരുമാനത്തിന്റെ വലിയ വിഹിതവും പോകുന്നത് കേന്ദ്ര സര്‍ക്കാരിലേക്കാണ്. തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ആദ്യ മൂന്ന് സമ്മാനാക്കാരില്‍ നിന്നായി മാത്രം ആദായ നികുതി ഇനത്തിലൂടെ കേന്ദ്ര സർക്കാറിലേക്ക് എത്തിയത് 13.7 കോടി രൂപയായിരുന്നു.

10,000 രൂപയിൽ കൂടുതലുള്ള സമ്മാനതുകയിൽ നിന്നും 30 ശതമാനം ടിഡിഎസ് പിടിക്കും. ഇതിന് പുറമെ ടിക്കറ്റ് വില്‍പ്പനയിലെ ജി എസ് ടി ഇനത്തില്‍ നിന്നായ് 46 കോടിരൂപയും കേന്ദ്ര സർക്കാറിന് ലഭിക്കും. തിരുവോണം ബംപറിന് 66.5 ലക്ഷത്തോളം ടിക്കറ്റ് വിറ്റതു വഴി 332 കോടി രൂപയാണ് ആകെ കിട്ടയത്. ഇതില്‍ 93 കോടി രൂപയാണ് ജി എസ് ടി. ഇതിന്റെ പകുതിയാണ് കേന്ദ്ര സർക്കാറിലേക്ക് പോവുന്നത്.












Click it and Unblock the Notifications