കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് ഉപ്പേരി വേണ്ട! തൊട്ടാൽ ഇത്തിരി പൊള്ളും; ഏത്തക്കായ്ക്ക് പെന്നിൻ വില

ശരക്കരവരട്ടി, ഉപ്പേരി തുടങ്ങിയ ഉത്പന്നങ്ങൾക്കും വലി കുത്തനേ കുതിച്ചുകയറിയിട്ടുണ്ട്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

തിരുവനന്തപുരം: ഓണ വിപണിയിൽ ഏത്തക്കായാണ് താരം. വിപണിയിൽ ഏത്തക്കയുടെ വില കുതിച്ചു കയറിയിരിക്കുകയാണ്. ശരക്കരവരട്ടി, ഉപ്പേരി തുടങ്ങിയ ഉത്പന്നങ്ങൾക്കും വില കുത്തനേ കുതിച്ചുകയറിയിട്ടുണ്ട്.

വിപണിയിൽ എല്ലാവർക്കും നാടൻ ഏത്തക്കായ്ക്കാണ് കുടുതൽ പ്രിയം. എന്നാൽ ഇത് കർഷകർക്ക് ഏറെ ആശ്വാസമായെങ്കിലും വിപണിയിലെ വിലകയറ്റം താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.തിരുവനന്തപുരത്ത് ഏത്തപ്പഴം കിലോക്ക് 100 രൂപയും ഞാലിപ്പൂവന് 120 രൂപയുമാണ്. ശർക്കരവരട്ടിക്ക് 320 ഉം ഉപ്പേരിക്ക് 360 രൂപയുമാണ്. അതു കോട്ടയത്താകുമ്പോൾ ഏത്തക്കായക്ക് 75 ഉം ഞാലിപ്പൂവന് 100മാണ്. ഉപ്പേരിക്ക 400 രൂപയും. എറണാകുളത്ത് ഏത്തക്കായ 75 ഉം ഞാലിപ്പൂവന് 100 രൂപയുമാണ് ഉപ്പേരി 340ഉം. തൃശ്ശൂർ ഏത്തക്കായക്ക് 80 ഉം ചെങ്ങാലിക്കോടന് 65, ഞാലിപ്പൂവൻ 80 ഇങ്ങനെയാമ് വില. കോഴിക്കോട് ഏത്തക്കായ 70, ഞാലിപ്പൂവൻ 90 രൂപയുമാണ്. കണ്ണൂർ: ഏത്തപ്പഴം രൂപയും ഞാലിപ്പൂവൻ 90 ഉം ഉപ്പേരിക്ക് 360 രൂപയുമാണ് വില.

banana

മേട്ടുപ്പാളയം വിപണിയിൽ നിന്ന് വാഴക്കുലകൾ എത്തുന്നത് കുറഞ്ഞതോടെയാണ് തെക്കൻ കേരളത്തിൽ വാഴപ്പഴത്തിന് ക്ഷാമമുണ്ടാകൻ കാരണമായത്. ഓണച്ചന്തകൾ നോട്ടമിട്ട് സഹകരണസംഘങ്ങൾ നേരത്തെ വിപണിപിടിച്ചത് പൊതുകമ്പോളത്തിൽ കുലവരവ് കുറയ്ക്കാൻ ഇടയാക്കിട്ടുണ്ട്. വടക്കൻ കേരളത്തിൽ മൈസൂരുവിൽ നിന്നും മാനന്തവാടിയിൽ എത്തുന്ന ഏത്തയ്ക്കായ്ക്ക് 70 മുതൽ 75 രൂപവരെയാണ് വില.

English summary
banana price raised in onam market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X