കോടമഞ്ഞു പുതച്ച് പൊൻമുടി:പഴയപ്രതാപത്തിലേക്ക് മടങ്ങി വരാൻ കോവളം; വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നലെ മുതൽ പ്രവർത്തനം തുടങ്ങി. ഓണം, ദീപാവലി, മുഹറം തുടങ്ങിയ ആഘോഷ ദിവസങ്ങൾ ലക്ഷ്യമിട്ടാണ് ടൂറിസം കേന്ദ്രങ്ങൾ തുറന്നത്. ബീച്ചുകൾ അടക്കമുള്ള തുറസായ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം പൊലീസിൻ്റെ എയഡ്പോസ്റ്റിൻ്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. മതിയായ വാക്സിൻ രേഖകൾ ഹാജരാക്കുന്നവർക്ക് മാത്രമാണ് പ്രവേശനാനുമതി. വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്നതോടെ ടൂറിസം മേഖല ഉണർവിൻ്റെ പാതയിലേക്ക് തിരികെ മടങ്ങുകയാണ്.
വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

ആഘോഷവേളകളിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊന്മുടിയും കോവളവും കഴിഞ്ഞ ആറ് മാസത്തിന് ശേഷം തുറന്നു. കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാൻ ശനിയാഴ്ച മുതൽ സർക്കാർ അനുമതി നൽകിയിരുന്നു. പൊന്മുടിയിലും വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി.

ദീർഘ നാളുകൾക്ക് ശേഷം പൊന്മുടി തുറന്നപ്പോൾ അത് തലസ്ഥാനവാസികൾക്കും ഉല്ലാസം പകർന്നു. കോടമഞ്ഞിൻ്റെയും മലമടക്കുകളുടെയും സൗന്ദര്യവും തണ്ണുപ്പൻ നിമിഷങ്ങളുമെല്ലാം ആവുവോളം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് പൊന്മുടിയിലേക്ക് എത്തുന്നത്.

യാത്രയിലുടനീളം ചെറിയ ചാറ്റൽ മഴയുള്ളതും കല്ലാറിലും മീൻമുട്ടിയിലുമെല്ലാം നല്ല തണുപ്പുള്ള കാലാവസ്ഥയുള്ളതും സഞ്ചാരികളെ കുന്നിൻമലയിലേക്ക് കൂടുതൽ ആകർഷിക്കുന്നുണ്ട്. എന്നാൽ, പൊന്മുടിയിലേക്കുള്ള ഹെയർപിന്നുകളിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചിലയിടങ്ങളിൽ മണ്ണിടിഞ്ഞിരുന്നു. ഇത് അധികൃതർ ഇനിയും ശരിയായ രീതിയിൽ സഞ്ചാരയോഗ്യമാക്കിയിട്ടില്ല.

അതേസമയം, രണ്ടാഴ്ച മുൻപ് ആദ്യഡോസ് വാക്സിനേഷനെങ്കിലും എടുത്തവരോ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരോ,അതുമല്ലെങ്കിൽ ഒരു മാസം മുൻപ് കൊവിഡ് സ്ഥീരികരിച്ച് രോഗമുക്തി നേടിയവരോ ആണെങ്കിൽ മാത്രമേ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുകയുള്ളൂ. ഒരു ഡോസ് വാക്സീനെങ്കിലുമെടുത്ത കുടുംബങ്ങൾക്ക് ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

കോവളം കടപ്പുറത്ത് പൊലീസ് സ്ഥാപിച്ച 3 ചെക് പോസ്റ്റുകളിലൂടെയാണ് സഞ്ചാരികളെ ബീച്ചിൽ പ്രവേശിപ്പിക്കുന്നത്. ബീച്ച് പോലുള്ള തുറസ്സായ ടൂറിസം കേന്ദ്രങ്ങൾ തിങ്കൾ മുതൽ ശനി വരെ തുറക്കാനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
ആറു മാസത്തെ ഇടവേളക്ക് ശേഷം തുറന്ന കോവളം പഴയകാല പ്രതാപത്തിലേക്ക് പതിയെ മടങ്ങി വരികയാണ്. മഴ മാറി അനുകൂല കാലാവസ്ഥ വരുന്നതോടെ കൂടുതൽ സഞ്ചാരികൾ ഇവിടേക്കെത്തുമെന്നാണ് ടൂറിസം വകുപ്പും ഹോട്ടലുടമകളുമെല്ലാം പ്രതീക്ഷിക്കുന്നത്.

എന്നാൽ, കൊവിഡ് പ്രോട്ടോകോൾ സംബന്ധിച്ച പ്രശ്നങ്ങളും പുതിയ പരിഷ്കാരങ്ങളുമാണ് കൂടുതൽ കച്ചവടസ്ഥാപനങ്ങൾ തുറക്കുന്നതിന് വ്യാപാരികൾക്ക് തടസ്സമാകുന്നത്. കോവളം ബീച്ചിലെ ഏതാനും ചില ഹോട്ടലുകളും റസ്സ്റ്റോറൻ്റുളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
ഓണക്കാലം കൂടി വരുന്ന പശ്ചാത്തലത്തിൽ പൊലീസും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തുന്നുണ്ട്. കൊവിഡ് രോഗവ്യാപനം പൂർണമായും അവസാനിക്കാത്ത പശ്ചാത്തലത്തിൽ ജാഗ്രതയിൽ ഒരു ഘട്ടത്തിൽ പോലും വിട്ടുവീഴ്ച വരുത്താൻ പാടില്ലെന്ന കർശന നിർദ്ദേശമാണ് സർക്കാരും നൽകുന്നത്.
Recommended Video
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications