Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് ടിക്കറ്റ് കൈ പൊള്ളിക്കും; സമയം ശരിയല്ല, എറണാകുളം-ബെംഗളൂരു സര്‍വീസിന് വിമര്‍ശനം

ബെംഗളൂരു എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് ചൊവ്വാഴ്ച മുതല്‍ ദിനേനയുള്ള സര്‍വീസ് ആരംഭിക്കുകയാണ്. എട്ട് കോച്ചുള്ള ട്രെയിനില്‍ ഒരു കോച്ച് എക്‌സിക്യുട്ടീവ് യാത്രക്കാര്‍ക്കാണ്. ബാക്കി ചെയര്‍കാറും. ടിക്കറ്റ് ബുക്കിങ് ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ചു. മണിക്കൂറുകള്‍ക്കകം പല ദിവസങ്ങളിലേയും ബുക്കിങ് പൂര്‍ണമായി. ടിക്കറ്റ് നിരക്ക് വളരെ ഉയര്‍ന്നതാണ് എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്ന് ഏത് മാര്‍ഗം വരികയാണെങ്കിലും നേരത്തെ ബുക്ക് ചെയ്യാതെ സാധിക്കില്ല. സാധാരണ ബസ് ആണ് ബെംഗളൂരു മലയാളികള്‍ നാട്ടിലേക്ക് വരുന്നതിന് ആശ്രയിച്ചിരുന്നത്. ഇന്റര്‍സിറ്റി ഉള്‍പ്പെടെ ട്രെയിന്‍ ഉണ്ടെങ്കിലും യാത്രാ ക്ലേശം പരിഹരിച്ചിരുന്നില്ല. അതിനിടയിലേക്കാണ് വന്ദേഭാരത് വീണ്ടുമെത്തിയത്. എങ്കിലും യാത്ര ക്ലേശം പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കുമെന്ന് പറയാറായിട്ടില്ല.

vande bharat ticket rate high-

ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ പ്രധാനമായും രാത്രി യാത്രയാണ് ചെയ്യാറുള്ളത്. വൈകീട്ട് കയറി അതിരാവിലെ ലക്ഷ്യത്തിലെത്താം എന്നതാണ് ഇതിന് കാരണം. കച്ചവടക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെല്ലാം ജോലി അല്‍പ്പം നേരത്തെ അവസാനിപ്പിച്ച് വാരാന്ത്യ അവധിക്ക് നാടുപിടിക്കുകയാണ് ചെയ്യുക. എന്നാല്‍ ഇവര്‍ക്ക് വന്ദേഭാരതില്‍ യാത്ര ചെയ്യാന്‍ സമയം ഒത്തുവന്നേക്കില്ല.

ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള വന്ദേഭാരത് രാവിലെ 5.10നാണ് പുറപ്പെടുന്നത്. ഈ ട്രെയിനില്‍ കയറണം എങ്കില്‍ അതിനേക്കാള്‍ മുമ്പ് സ്റ്റേഷനിലെത്തണം. വിദൂരത്തുള്ള യാത്രക്കാര്‍ക്ക് ഇത് പ്രയാസമാകും. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 11ന് എത്തും. വൈകീട്ട് പുറപ്പെട്ട് അതിരാവിലെ എത്തുന്ന സര്‍വീസ് ആയിരുന്നു എങ്കില്‍ കൂടുതല്‍ ജനപ്രിയമായേനെ എന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

ടിക്കറ്റ് നിരക്ക് യാത്രക്കാരെ പിന്നോട്ടടിക്കും

600 കിലോമീറ്ററിലധികമുള്ള സര്‍വീസ് ആണ് എറണാകുളം-ബെംഗളൂരു. ഇത്രയും ദൂരം യാത്ര ചെയ്യാന്‍ ഒമ്പത് മണിക്കൂറോളം വേണം. ഇരുന്നുള്ള ദീര്‍ഘനേരത്തെ യാത്ര പ്രായമായവര്‍ക്ക് പ്രയാസമാകും. ഉയര്‍ന്ന ടിക്കറ്റ് നിരക്കും ചിലര്‍ പ്രതിസന്ധിയായി ചൂണ്ടിക്കാട്ടുന്നു. ചെയര്‍കാര്‍ നിരക്ക് ഭക്ഷണം ഉള്‍പ്പെടെ 1615 രൂപയാണ്. ഭക്ഷണം ഇല്ലെങ്കില്‍ 1095 രൂപയും.

എക്‌സിക്യുട്ടീവ് ക്ലാസില്‍ ഭക്ഷണം ഉള്‍പ്പെടെ 2980 രൂപയും ഭക്ഷണം ഇല്ലെങ്കില്‍ 2289 രൂപയുമാണ്. റിസര്‍വേഷന്‍ ഫീസ്, സപ്ലിമെന്ററി ചാര്‍ജുകള്‍, ജിഎസ്ടി എന്നിവ ഇതില്‍ ഉള്‍പ്പെടില്ല. ബെംഗളൂരുവില്‍ നിന്ന് വന്ദേഭാരത് പോയ പിന്നാലെ ഇന്റര്‍സിറ്റി പുറപ്പെടും. അതില്‍ 600 രൂപയാണ് നിരക്ക്. രണ്ട് ട്രെയിനുകളും തമ്മില്‍ രണ്ടര മണിക്കൂര്‍ വ്യത്യാസമേയുള്ളൂ.

എക്‌സിക്യുട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആയിരം രൂപ കൂടി അധികം നല്‍കിയാല്‍ വിമാന യാത്രയ്ക്ക് പറ്റുമെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. സമയം ലാഭിക്കുകയും ചെയ്യാമെന്ന് ഇവര്‍ പറയുന്നു. മാത്രമല്ല, വാരാന്ത്യ അവധിക്ക് മാത്രമായി യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ദിവസത്തെ ശമ്പളം നഷ്ടമാകുകയോ അവധി ട്രെയിനില്‍ കഴിച്ചുകൂട്ടുകയോ വേണ്ടിവരുമെന്ന വിമര്‍ശനവുമുണ്ട്. എങ്കിലും അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് വന്ദേഭാരത് ഉപകാരപ്പെടും. എറണാകുളത്തിന് മുമ്പുള്ള സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും നേട്ടമാകുമെന്ന് വിലയിരുത്തുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+