എന്താണ് പ്രമുഖരുടെ ഇരിപ്പിടം ഇളക്കിയ പനാമ രേഖകൾ; ആരുടെയൊക്കെ പേരുകൾ? കൂടുതൽ അറിയാം...
പ്രമുഖരുടെ വിദേശ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് പുറത്തു വന്ന പനാമ രേഖകളെ കുറിച്ച് അന്താരാഷ്ട്ര തലത്തിൽ വൻ ചർച്ചകൾ നടന്നിരുന്നു. വ്യവസായികൾ മുതൽ രാഷ്ട്രനേതാക്കൾ വരെ ഇതിൽ ഉൾപ്പെടുന്നു എന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ട്.
വ്യവസായികളെ മുതൽ രാഷ്ട്രനേതാക്കളെ അടക്കം ഒരുപോലെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തലാണിത്. ഐശ്വര്യ റായി, അമിതാഭ് ബച്ചന്‍ അടക്കമുളളവരുടെ പേരും പാനമ രേഖകളിലുണ്ട്.
എന്താണ് പനാമ രേഖകൾ :

പനാമ ആസ്ഥാനമായുള്ള 'മൊസാക് ഫൊൻസേക' എന്ന സ്ഥാപനം മുഖേന അനധികൃത നിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തലുകളെയാണ് പനാമ പേപ്പേർസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഒരു കൂട്ടം രാഷ്ട്രത്തലവന്മാരും എഴുപതോളം രാജ്യങ്ങളിലെ 128 ഉന്നത രാഷ്ട്രീയ നേതാക്കളും ലോകമെമ്പാടുമുള്ള നൂറുകണക്കിന് കോടീശ്വരന്മാരും ഈ സ്ഥാപനം മുഖേന അനധികൃത നിക്ഷേപം നടത്തിയിട്ടുണ്ട്.
പാനമ വെളിപ്പെടുത്തൽ: ഐശ്വര്യ റായിക്ക് കുരുക്ക്, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ്

പനാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്റെ രേഖകളാണ് ചോർത്തിയത്. കമ്പനിയുടെ സെർവർ ഹാക്ക് ചെയ്‌താണ് രേഖകൾ ചോർത്തിയത്. രേഖകൾ ചോർത്തിയ അജ്ഞാതർ അത് ജർമ്മനിയിലെ പത്രത്തിന് നൽകി.
കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജർമൻ പത്രമായ സിഡോയിച് സെയ്തൂങിന് രേഖകൾ കിട്ടി. എന്നാൽ ഇത് അവർ ഉടനടി പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. പകരം അന്വേഷണാത്മക പത്രപ്രവർത്തകരുടെ രാജ്യാന്തര കൂട്ടായ്മയായ ഇൻറർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റിന് കിട്ടിയ രേഖകൾ കൈമാറി. ഇന്ത്യയിൽ ഇന്ത്യൻ എക്സപ്രസ് പത്രത്തിനും ബ്രിട്ടനിൽ ഗാർഡിയൻ പോലുള്ള പത്രങ്ങൾക്കും രേഖകൾ ലഭിച്ചിരുന്നു.
'തെക്കോട്ടിരുന്നുള്ള പഠനവും ഇന്ത്യന്‍ ദേശീയഗാനത്തിന്റെ അംഗീകരാവും'; 2021ലെ ചില അബദ്ധങ്ങള്‍ ഇങ്ങനെ

ഏതാണ്ട്, ഒരു കോടി, 15 ലക്ഷം രേഖകളാണ് ചോർന്ന് ലഭിച്ചത്, ഇത് ഡിജിറ്റലായി നോക്കിയാൽ തന്നെ ഏതാണ്ട് 2.6 ടെറാബൈറ്റ് വരും എന്നാണ് റിപ്പോട്ടുകൾ പറയുന്നത്. ഇത്രയും വ്യക്തികളുടെ സ്വകാര്യമായ വിവരങ്ങൾ പോലും ഇതിൽ ഉണ്ടെന്ന് പറയപ്പെടുന്നു. ഈ കാരണത്താൽ, ജർമ്മൻ പത്രം ഇത് പരിശോധിക്കാൻ ഒരു അന്താരാഷ്ട്ര ഏജൻസിയെ ഏൽപ്പിച്ചിരുന്നു. 2013 ൽ എഡ്വേർഡ് സ്നോഡൻ വഴി ചോർന്ന എൻ എസ് എ രേഖകളെക്കാൾ വലിയ ഒരു രഹസ്യരേഖ ശേഖരമാണ് പാനമ പേപ്പറുകൾ എന്നും ചരിത്രം വ്യക്തമാക്കുന്നു.
എന്താണ് മൊസാക് ഫൊന്‍സെക എന്ന് വായിക്കാം

പനാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയമ സഹായ സ്ഥാപനമാണ് മൊസാക്ക് ഫൊൺസേക. ജർമ്മൻകാരനായ യൂർഗെൻ മൊസാകും റാമൺ ഫോൺസെകയും ചേർന്ന് സ്ഥാപിച്ച 'മൊസാക് ഫോൺസെക' കമ്പനിക്ക് 35 രാജ്യങ്ങളിൽ ഓഫീസുകളുണ്ട്. വ്യാജ കമ്പനികളുടെ പേരിൽ കള്ളപ്പണം നിക്ഷേപിക്കാൻ ഇടപാടുകാർക്ക് രേഖകൾ ഉണ്ടാക്കി നൽകുന്നതാണ് ഇവരുടെ പ്രധാന ജോലി. നികുതി ഇളവുള്ള രാജ്യങ്ങളിൽ സമ്പത്ത് നിക്ഷേപിച്ച് ലാഭം വാങ്ങിക്കൊടുക്കുകയും ഇവർ ചെയ്യുന്നു. വാർഷിക ഫീസ് വാങ്ങിയാണ് ഇവർ സേവനം ചെയ്യുന്നത്. അതിനൊപ്പം കമ്പനികളുടെ സ്വത്തും സമ്പത്തും കൈകാര്യം ചെയ്യുന്നതും ഇവരുടെ ജോലിയാണ്.
എവിടെയാണ് ആസ്ഥാനം
മഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നു

മധ്യ അമേരിക്കൻ രാജ്യമായ പനാമ ആസ്ഥാനമായാണ് മൊസാക് ഫൊൺസേക പ്രവർത്തിക്കുന്നത്. എന്നാൽ ലോകമെമ്പാടും ഇതിന്റെ ഏജൻസികൾ പ്രവർത്തിക്കുന്നു എന്നാണ് വിവരം. 42 രാജ്യങ്ങളിലായി 600 പേർ തങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നതായി കമ്പനിയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നു.
ലോകം മുഴുവൻ ഇവർക്ക് ഫ്രാഞ്ചൈസികളുണ്ട്. വെവ്വെറെ ഏജൻസികളാണ് ഇവിടെ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത്. ഈ ഏജൻസികൾക്ക് ഫൊൺസേക ബ്രാൻഡ് ഉപയോഗിക്കാൻ അധികാരമുണ്ട്. കുറഞ്ഞ നികുതികൾ ഈടാക്കുന്ന രാജ്യങ്ങളായ സ്വിറ്റ്സർലൻഡ്, സൈപ്രസ് ആൻഡ് ബ്രിട്ടീഷ് വിർജിനിയ ഐലൻഡ്സ്, ബ്രിട്ടീഷ് രാജ്ഞിയെ ആശ്രയിക്കുന്ന രാജ്യങ്ങളായ ഗ്വെറൻസി, ജെഴ്സി, മാൻ ഐലൻഡ് എന്നിവിടങ്ങളിൽ ഇതിന്റെ ഓഫീസ് പ്രവർത്തിക്കുന്നു.

ചെറു രാജ്യങ്ങളിൽ നിക്ഷേപത്തിനായി സഹായം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ കമ്പനിയാണ് മൊസ്സാക് ഫൊൺസേക. 300000 കമ്പനികൾക്കുവേണ്ടി ഇവർ സഹായം ചെയ്തു കൊടുക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഇവർക്ക് ബ്രിട്ടനിൽ ശക്തമായ വേരോട്ടമാണുള്ളത്. പകുതിയോളം കമ്പനികൾ രജിസ്റ്റർ ചെയ്തത് ബ്രിട്ടൻെറ അധീനതയിലുള്ള നികുതിളവുള്ള രാജ്യങ്ങളിലാണ്.
പനാമ രേഖ സംബന്ധിച്ച വാര്‍ത്തകള്‍ കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടു :-

പനാമ രേഖ സംബന്ധിച്ച വാര്‍ത്തകള്‍ പുറം ലോകത്തിന് മുന്നിൽ എത്തിച്ച മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടിരുന്നു. ഡാഫ്‌നെ കരുവാന ഗലീസിയ ആണ് കൊല്ലപ്പെട്ടിരുന്നത്. യൂറോപ്യന്‍ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയില്‍ വച്ച് കാര്‍ ബോംബ് സ്‌ഫോടനത്തിലാണ് ഗലീസിയ കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് മോസ്റ്റ നഗരത്തിലേയ്ക്ക് സ്വന്തം കാറില്‍ പോകുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. അജ്ഞാതര്‍ കാറില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചതാണെന്നാണോ എന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു.