കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പോലീസ് മലക്കം മറിയുന്നു; കനയ്യ കുമാറിനെതിരെ തെളിവില്ല

Google Oneindia Malayalam News

ദില്ലി: കനയ്യകുമാര്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ ഇല്ലെന്ന് ദില്ലി പോലീസ് ഹൈക്കോടതിയോട്. എന്നാല്‍ മൂന്ന് ദൃക്‌സാക്ഷികളുണ്ടെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിനാണ് കനയ്യ കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കനയ്യ കുമാര്‍ രാജ്യ ദ്രോഹ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു നേരത്തെ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഹൈക്കോടതിയില്‍ ദില്ലി പോലീസ് മലക്കം മറിയുകയായിരുന്നു.

Kanhaiya Kumar

കനയ്യയുടെ ജാമ്യാപേക്ഷ പതിങ്കളാഴ്ച പരിഗണിക്കുമ്പോഴായിരുന്നു ദില്ലി പോലീസ് കനയ്യ കുമാര്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയത്. ജാമ്യാപേക്ഷയുടെ വിധി ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

കനയ്യ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നു നിലപാടെടുത്ത ദില്ലി പോലീസ് നേരത്തെ തെളിവുകള്‍ ഹാജരാക്കിയിരുന്നു. പോലീസ് ഹാജരാക്കിയ തെളിവ് എഡിറ്റ് ചെയ്തതതാണെന്ന് പിന്നീട് തെളിഞ്ഞു. ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ കനയ്യ കുമാര്‍ പങ്കെടുത്തിരുന്നെങ്കിലും രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചിട്ടില്ല എന്നാണ് ഇരപ്പോള്‍ പോലീസിന്റെ വാദം. നിലപാട് മാറ്റി രംഗതെത്തിയ ദില്ലി പോലീസിനെ ജസ്റ്റിസ് പ്രതിഭ റാണി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

English summary
Delhi Police on Monday told the High Court they have no video evidence of JNU student leader Kanhaiya Kumar raising anti India slogans and were relying on three eye witness statements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X