ഗിഫ സാഹിത്യ അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു
25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
ദോഹ: ഇന്തോ ഗള്‍ഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്കാരിക ജീവകാരുണ്യ പരിപാടികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗള്‍ഫ് ഇന്ത്യ ഫ്രെണ്ട്ഷിപ് അസ്സോസിയേഷന്റെ (ഗിഫയുടെ) സാഹിത്യ അവാര്‍ഡിന് ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കഥ, കവിത, നോവല്‍, ഗദ്യ സാഹിത്യം, വിവര്‍ത്തനം എന്നീ അഞ്ചു വിഭാഗങ്ങളിലായി അഞ്ച് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുക.
25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. 2013 ജനുവരി ഒന്നിനും 2016 ഒക്ടോബര്‍ 31 നും ഇടയില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. പുസ്തകത്തിന്റെ മൂന്നുകോപ്പികളും ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനത്തിന്റെ സാക്ഷ്യ പത്രവും സഹിതം ചീഫ് കോര്‍ഡിനേറ്റര്‍, ഗിഫ, പോസ്റ്റ് ബോക്സ് 23143, ദോഹ ഖത്തര്‍ എന്ന വിലാസത്തില്‍ നവംബര്‍ 30 ന് മുമ്പായി ലഭിക്കണം.

ദുബായില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ പരിഗണിച്ച് പുസ്തകങ്ങള്‍ ഈ മാസം 25 വരെ ദുബായില്‍ സ്വീകരിക്കുവാന്‍ സൗകര്യമേര്‍പ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 00974 55526275 എന്ന നമ്പറില്‍ ബന്ധപ്പെടുക. ജനുവരിയില്‍ ദോഹയില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
-
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ്












Click it and Unblock the Notifications