കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് ദുരന്തം: നാല് മലയാളികള്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

ദുബായ്: ദുബായിലെ കപ്പല്‍ശാലയില്‍ കടല്‍െവള്ളം ഇരച്ചുകയറി മരിച്ചത് നാലു മലയാളികള്‍. കൊച്ചി പനമ്പിള്ളി നഗര്‍ കണ്ണാര്‍ക്കാട് വീട്ടില്‍ മെഹ്ബൂബ് പാഷ കൂടി മരിച്ചതായി നോര്‍ക്കാ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോപിനാഥനാണ് അറിയിച്ചതോടെയാണ് മരിച്ചത് നാലു മലയാളികളാണെന്ന് സ്ഥിരീകരിച്ചത്.

നേരത്തെ നാലു മലയാളികള്‍ മരിച്ചതായി വാര്‍ത്താപ്രചരിച്ചിരുന്നു. ചെങ്ങന്നൂര്‍ പാല സ്വദേശി അലക്സ് സാമുവല്‍ (27), കൊട്ടാരക്കര പട്ടാഴം സ്വദേശി വിശ്വനാഥന്‍, പള്ളുരുത്തി സ്വദേശി സുനില്‍കുമാര്‍ (32), തേവര സ്വദേശി ജോര്‍ജ് ഫിലിപ്പ് (51) എന്നിവര്‍ മരിച്ചതായാണ് നേരത്തെ വിവരം ലഭിച്ചത്. എന്നാല്‍ ഇക്കൂട്ടത്തില്‍ പത്തനംതിട്ട മണ്ണടി വാറുവീട്ടില്‍ വി.കെ. വിശ്വനാഥനെ കണ്ടെത്തിയിട്ടില്ല.

കാണാതായവരില്‍ ഒരു മലയാളി കൂടിയുണ്ട്. കൊച്ചി സ്വദേശി ഇവാന്‍ സിമാത്തി. കാണാതായവരെ ഇനി ജീവനോടെ കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് ഡ്രൈഡോക്ക് ചീഫ് എക്സിക്യൂട്ടീവ് കീത്ത് ബര്‍ജസ് പറഞ്ഞു.

കാണാതായവരില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നതായി തൊഴില്‍-വിദ്യാഭ്യാസ-ക്ഷേമകാര്യച്ചുമതലയുള്ള ഇന്ത്യന്‍ കോണ്‍സലും മലയാളിയുമായ ഐ.പി. മോഹനന്‍ അറിയിച്ചു.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മലയാളികളില്‍ സോണല്‍ കുമാരന്‍ (24), നജി കുമാര്‍ (35), ജോസഫ് നിക്കൊളാസ് (26), കെ. ബി. ഷാജി (39), എം. സഞ്ജയ് (28) എന്നിവരും പെടും. അല്‍ ബാഹറ, റഷീദ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രമായ ദുബായ് ഡ്രൈഡോക്കിലെ രണ്ടാം നമ്പര്‍ ഗേറ്റിന്റെ ഷട്ടര്‍ തകര്‍ന്നു വെള്ളം ഇരച്ചുകയറിയാണ് ദുരന്തമുണ്ടായത്. ഇത്രയും മികച്ച ഡ്രൈഡോക്കില്‍ കടല്‍വെള്ളം ഇരച്ചുകയറിയുണ്ടാകുന്ന ഇത്തരമൊരു ദുരന്തം ഈ രംഗത്തെ വിദഗ്ധര്‍ക്ക് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല. ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X