ദുബായില്‍ തൊഴില്‍ വിസാ ചട്ടങ്ങള്‍ മാറും

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: സന്ദര്‍ശക വിസയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള തൊഴില്‍ വിസാ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ ദുബായ് സര്‍ക്കാര്‍ തീരുമാനിച്ചു. വിസ മാറ്റുന്നതിനായി പോയ 43 പേര്‍ വിമാനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

സന്ദര്‍ശകവിസയില്‍ ദുബായിലെത്തുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുമ്പോള്‍ സ്ഥിരം വിസ ലഭിക്കുവാന്‍ ദുബായ്ക്കു പുറത്തേക്കു പോകണമെന്ന ചട്ടമാണ് സര്‍ക്കാര്‍ മാറ്റുന്നത്. ഈ ചട്ടം ഉടനടി പ്രാബല്യത്തില്‍ വരുത്താന്‍ യുഎഇയുടെ കിരീടാവകാശി ഷേഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മകൗതം ഉത്തരവിറക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ പുതിയ നീക്കത്തെ എല്ലാ വിഭാഗം ജനങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്. ഇവിടെയുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഈ വിസാനിയമം സഹായകമാകും.

പഴയ വിസാനിയമമനുസരിച്ച്് ഷാര്‍ജക്കു പോയിരുന്ന തൊഴിലാളികളുള്‍പ്പെടെയുളളവര്‍ ഇറാന്റെ കിഷ് വിമാനം തകര്‍ന്നു മരിച്ചിരുന്നു. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരും ഇറാനികളുമായിരുന്നു. വിമാനാപകടത്തിനുള്ള കാരണം ഇപ്പോഴും കണ്ടെത്തിയിട്ടില്ലെങ്കിലും സംഭവത്തില്‍ തീവ്രവാദി സംഘടനക്കു പങ്കുണ്ടാകാനുള്ള സാധ്യത പിന്നീട് തള്ളിക്കളഞ്ഞിരുന്നു. ഈ അപകടത്തില്‍ മൂന്നുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്