ഇടവം രാശിയില്‍ ജനിക്കുന്നവര്‍ ആക്രമണ സ്വഭാവമുള്ളവര്‍: എളുപ്പം പൊട്ടിത്തെറിക്കുമെങ്കിലും...

  • Written By: Desk
Subscribe to Oneindia Malayalam

ഇടവം രാശിയില്‍ ജനിക്കുന്ന വ്യക്തികള്‍ പൊതുവേ ക്ഷിപ്ര കോപികളായിരിക്കും. ആക്രമണ സ്വഭാവവും ഇത്തരക്കാരില്‍ അധികമായിരിക്കും. പലര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത പല തരത്തിലുള്ള ഗുണങ്ങളും ഇത്തരക്കാര്‍ക്ക് ഉണ്ടായിരിക്കും. എന്ത് ഉത്തരവാദിത്തവും ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇടവം രാശിയില്‍ ജനിക്കുന്നവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരിക്കും.

ആദ്യം വിശ്വാസം തോന്നുന്നവരെ അവസാന നിമിഷം വരെ കൈപിടിച്ച് കൂടെ നടത്താന്‍ ആഗ്രഹിക്കുന്നവരായിരിക്കും. വിശ്വസിക്കാന്‍ കൊള്ളാവുന്നരാണ് ഇടവം രാശിയില്‍ ജനിക്കുന്നവര്‍. ചില ഘട്ടങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇവര്‍ ക്ലേശിക്കും.

സ്നേഹിക്കുന്നവര്‍ക്ക് മുമ്പില്‍

സ്നേഹിക്കുന്നവര്‍ക്ക് മുമ്പില്‍


ജീവിതത്തില്‍ 24 മണിക്കൂറും ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന ഈ ഇടവം രാശിക്കാര്‍ കാണാന്‍ ആകര്‍ഷണീയരും ധൈര്യവാന്മാരും ധൈര്യവതികളുമായിരിക്കും. ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ രാശിക്കാര്‍ സ്നേഹിക്കുന്നവര്‍ക്കിടയില്‍ പൊതുവേ ശാന്തശീലരായാണ് കാണപ്പെടുക. പെട്ടെന്ന് പ്രകോപിതരാവുന്ന സ്വഭാവമായിരിക്കും ഇത്തരക്കാരുടേത്. കാളകളെപ്പോലെ പെട്ടെന്ന് ആക്രമിക്കുന്ന സ്വഭാവവും ഇവര്‍ പ്രകടിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെങ്കിലും പലപ്പോഴും ഇവര്‍ ദേഷ്യപ്പെടാറുണ്ട്.

 സ്വതന്ത്ര മനസും ചിന്താഗതിയും

സ്വതന്ത്ര മനസും ചിന്താഗതിയും

സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും ഇടവം രാശിയിൽ ജനിക്കുന്നവർ. സ്വന്തം കാഴ്ചപ്പാടുകളിലും ചിന്തകളിലും ഉറച്ചുനിൽക്കുന്ന ഈ രാശിക്കാർ സ്വാശ്രയത്വം ആഗ്രഹിക്കുന്നവരും ആയിരിക്കും. ഏത് കാര്യത്തിലും ഭാഗ്യം പരീക്ഷിക്കാനും പരീക്ഷണങ്ങൾക്കും മുതിരുന്നവരുമായിരിക്കും ഇടവം രാശിയിൽ ജനിക്കുന്ന വ്യക്തികൾ.

ഉപദേശങ്ങൾ തേടാം

ഉപദേശങ്ങൾ തേടാം


പ്രായോഗിക മനസാണ് ഇടവം രാശിയിൽ ജനിക്കുന്ന വ്യക്തികളുടെ പ്രത്യേകത. സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിങ്ങനെ ആർക്കും പ്രായോഗികമായ നിർദേശങ്ങള്‍ നൽകുന്നതിലും ഉപദേശങ്ങൾ നൽകുന്നതിലും ഇവര്‍ അഗ്രഗണ്യരായിരിക്കും. പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും മികച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇവർക്ക് കഴിയാറുണ്ട്. ഹ്യൂമർസെൻസും ഇവരിൽ പലരിലും കാണപ്പെടും.

അത്ര ക്ഷമാശീലരായിരിക്കില്ല.....

അത്ര ക്ഷമാശീലരായിരിക്കില്ല.....

ഇടവം രാശിയിൽ ജനിക്കുന്ന വ്യക്തികൾ ക്ഷമയുള്ള വ്യക്തിത്വത്തിന് ഉടമകളായിരിക്കില്ല. സഹിഷ്ണുത കുറവായ ഇവർ ഓരോ കാര്യങ്ങളും തന്റേതായ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരായിരിക്കും. ഇത് തടയാൻ ശ്രമിക്കുന്നത് ഇവരെ അസ്വസ്ഥരാക്കുന്നതിനൊപ്പം ഇവരിൽ കോപത്തിനും കാരണമായിത്തീരും. പ്രായത്തില്‍ മുതിർന്നവരെ ബഹുമാനിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും ഇടവം രാശിക്കാർ. സത്യസന്ധത ഇത്തരക്കാർ നേരെ വാ നേരെ പോ ചിന്താഗതിക്കാരിയിരിക്കും.

ശാഠ്യക്കാരായിരിക്കും ഇടവം രാശിക്കാർ

ശാഠ്യക്കാരായിരിക്കും ഇടവം രാശിക്കാർ

ശാഠ്യമുള്ള പ്രകൃതക്കാരായിരിക്കും ഇടവം രാശിയിൽ ജനിക്കുന്നവർ. ഞാനാണ് ശരിയെന്ന് കരുതുന്ന ഇത്തരക്കാർ ആരുടെ അഭിപ്രായങ്ങളും മാനിക്കാൻ തയ്യാറാവില്ല. ശക്തമായ മനസിന്റെ ഉടമകളായിരിക്കും ഇടവം രാശിക്കാർ. സ്വന്തം നിലപാടിൽ നിന്ന് വ്യതിചലിക്കാത്ത ഈ രാശിക്കാർ ഇതിന് കൃത്യമായ കാരണങ്ങളും ബോധ്യപ്പെടുത്തുന്നവരായിരിക്കും. സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തുകാര്യങ്ങളും ചെയ്യാനും ഇവർ ഇഷ്ടപ്പെടും.

 മനസിലാക്കൽ എളുപ്പമല്ല...

മനസിലാക്കൽ എളുപ്പമല്ല...

പുറം ലോകത്തുനിന്ന് പിൻവാങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഈ രാശിക്കാർ. കുടുംബത്തോട് അടുത്ത് നിൽക്കുന്ന ഈ രാശിക്കാർ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടേയും തണലിലും ആശ്രിതത്വത്തിലും ജീവിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും. വിശ്വാസം നേടിയെടുക്കാൻ കഴിയുന്നവർ ജീവിതത്തിൽ അവശ്യ സാഹചര്യത്തിൽ തനിക്ക് ചേരുന്നവരോട് തോന്നുന്നവരോട് സഖ്യത്തിലാവാനും ബന്ധം അവസാനം വരെ സൂക്ഷിക്കാന്‍ ശ്രമിക്കുന്നവരുമായിരിക്കും. രഹസ്യങ്ങള്‍ ഒരുപാട് സൂക്ഷിക്കുന്നവരായിരിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Those of us that are born under the Taurus sign are often labelled as many things ranging from short tempered through to downright aggressive.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്