ജനിച്ച ദിവസം പറയും നിങ്ങളുടെ സ്വഭാവം: ചൊവ്വാഴ്ചയാണ് ജനിച്ചതെങ്കില്‍ ഇവരില്‍ നിന്ന് മാറി നിന്നോളു

  • Written By: Desk
Subscribe to Oneindia Malayalam

ഒരു വ്യക്തിയുടെ സ്വഭാവം രൂപപ്പെടുത്താന്‍ സഹായിക്കുന്നത് അവന്‍റെ ചുറ്റുമുള്ള സമൂഹമാണ്. എന്നാല്‍ ചില സ്വഭാവങ്ങളും സവിശേഷതകളും നമുക്ക് ലഭിക്കുക ജനിച്ച സമയവും തിയതിയും ദിവസവും ഒക്കെ അടിസ്ഥാനമാക്കിയായിരിക്കും.ഓരോ ദിവസവും ജനിച്ചവര്‍ക്ക് അതുകൊണ്ടുതന്നെ സ്വഭാവത്തിലും വ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കും. ജനിച്ച ദിവസത്തെ അടിസ്ഥാനമാക്കി ആളുകളുടെ സ്വഭാവ സവിശേഷതകള്‍ മനസ്സിലാക്കാം.

തിങ്കളാഴ്ച ജനിച്ചവര്‍

തിങ്കളാഴ്ച ജനിച്ചവര്‍

ദയ എന്ന വികാരത്തിന് മാത്രം അടിമപ്പെടുന്ന ആളുകളാണ് തിങ്കളാഴ്ച ജനിച്ചവര്‍. സ്വഭാവത്തില്‍ അല്‍പം അധികാരം നിറഞ്ഞു നില്‍ക്കുന്ന ഇവര്‍ മറ്റുള്ളവരോട് പെരുമാറുന്നതും ഇതേ അധികാരത്തോടെ ആയിരിക്കും. ഏത് രംഗത്തായാലും തിളങ്ങി നില്‍ക്കുന്നവരാണ് തിങ്കളാഴ്ച ജനിച്ചവര്‍.

ചൊവ്വ

ചൊവ്വ

ദേഷ്യമാണ് ഇവരുടെ ഏറ്റവും മോശസ്വഭാവം. എന്നാല്‍ ആളുകളെ നയിക്കാനും കാര്യങ്ങള്‍ നിയന്ത്രിക്കാനും ഉള്ള കഴിവ് ഇവര്‍ക്ക് സ്വതവേ കൂടുതലായിരിക്കും. ഉത്സാഹത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന ഇവര്‍ ആഗ്രഹിച്ചതെന്തും എത്ര കഷ്ടപ്പെട്ടും നേടിയെടുക്കും.

ബുധന്‍

ബുധന്‍

ധൈര്യം മാത്രം കൈമുതലാക്കി ഏതു പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യുന്നു എന്നതാണ് ബുധനാഴ്ച ജനിച്ച ആളുകളുടെ പ്രത്യേകത. അതുകൊണ്ടു തന്നെ ആഗ്രഹിച്ച കാര്യം നേടിയെടുക്കാന്‍ ഏത് അറ്റം വരെയും പോകാന്‍ ഇവര്‍ തയ്യാറായിരിക്കും. എന്നാല്‍ ചെറിയ ചെറിയ അശ്രദ്ധകള്‍ ഇവരുടെ ജീവിതത്തെ സാരമായി ബാധിക്കാറുമുണ്ട്.എത്ര ചെറിയ കാര്യമായാലും മുന്നില്‍ നിന്ന് ചെയ്യാന്‍ ഇവര്‍ തയ്യാറായിരിക്കും.

വ്യാഴം

വ്യാഴം

ശുഭാപ്തി വിശ്വാസത്തിന്റെ ആള്‍രൂപം എന്ന് ധൈര്യസമേതം നമുക്ക് വിളിക്കാന്‍ പറ്റുന്നവരാണ് വ്യാഴാഴ്ച ജനിച്ചവര്‍. തങ്ങളെ മാത്രമല്ല, മറ്റുള്ളവരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതായിരിക്കും ഇവരുടെ വാക്കുകളും പ്രവര്‍ത്തികളും. എത്ര കുഞ്ഞു കാര്യമായാലും അതില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കും എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

ജീവിതത്തെ മൊത്തത്തില്‍ പോസിറ്റീവായി എടുക്കുന്നവരാണ് വെള്ളിയാഴ്ച ജനിച്ച ആളുകള്‍. സ്വന്തം ജീവിതത്തില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് വളെര വില നല്‍കുന്ന ഇക്കൂട്ടര്‍ക്ക് അതില്‍ നിന്നും മോശം അനുഭവം ഉണ്ടാകാനും സാധ്യത ഉണ്ട്. സ്‌നേഹവും കരുതലും കൊണ്ട് മറ്റുള്ളവരെ കീഴടക്കുന്ന ഇവര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവര്‍ ആയിരിക്കും എന്ന് പറയേണ്ട കാര്യം ഇല്ല.

ശനി

ശനി

ജീവിതത്തില്‍ സംശയരോഗം ഏറ്റവും കൂടുതല്‍ അലട്ടുന്ന ആളുകളാണ് ശനിയാഴ്ച ജനിച്ചവര്‍. എത്ര കഠിനമായ സാഹചര്യത്തെയും സമചിത്തതയോടെ നേരിടാന്‍ കഴിയുന്ന ഇവര്‍ കാര്യങ്ങളെ അതിന് അര്‍ഹമായ വിലയോടെ കാണുന്നവരാണ്. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതമാണ് ഇവര്‍ക്കുണ്ടാവുക എങ്കിലും ശുഭാപ്തി വിശ്വാസം ഇവരെ മുന്നോട്ട് നയിക്കും എന്നതില്‍ തര്‍ക്കമില്ല.

ഞായറാഴ്ച ജനിച്ചവര്‍

ഞായറാഴ്ച ജനിച്ചവര്‍

ജീവിത്തതില്‍ എപ്പോഴും ഒന്നാമതെത്തണമെന്ന ആഗ്രഹിക്കുന്നവരാണ് ഞായറാഴ്ച ജനിച്ച ആളുകള്‍. അതിനുവേണ്ടി എത്രവേണമെങ്കിലും പരിശ്രമിക്കാന്‍ ഇവര്‍ക്ക് മനസ്സുണ്ടായിരിക്കും. തങ്ങളുടെ ലക്ഷ്യത്തിനായി പരിശ്രമിക്കുന്ന ഇവര്‍ അതിനുമുന്നില്‍ വരുന്ന എല്ലാ പ്രതിസന്ധികളെയും നിഷ്പ്രയാസം നേരിടും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
how-the-day-of-your-birth-rules-your-life-secretly-

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്