ജനന തീയതി പറയും നിങ്ങളുടെ സ്വഭാവം... 1 ആണോ തീയതി? അറിയാം സംഖ്യാ രഹസ്യം

  • Written By: Desk
Subscribe to Oneindia Malayalam

സംഖ്യാ ശാസ്ത്രം എന്ന് കേട്ടിട്ടില്ലേ. നമ്മുടെ ജീവിതവും ജനനവും ഭാഗ്യങ്ങളും നിര്‍ഭാഗ്യങ്ങളുമെല്ലാം ചില സംഖ്യകളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ടത്രേ. ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ സംഖ്യകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ നക്ഷത്രങ്ങളെ അടിസ്ഥാനപ്പെടുത്തി അല്ലാതെ നമ്മുടെ ജനനതീയതികള്‍ അടിസ്ഥാനപെടുത്തി ഒരാളുടെ സ്വഭാവവും ഭാഗ്യവും നിര്‍ഭാഗ്യവുമെല്ലാം നിര്‍വചിക്കാന്‍ കഴിയുമത്രേ. നിങ്ങള്‍ ജനിച്ച തീയതിയും നിങ്ങളുടെ ജീവിതരഹസ്യവും എന്താണെന്ന് നോക്കാം.

1, 10, 19, 28

1, 10, 19, 28

തിയ്യതികളില്‍ ജനിച്ചിട്ടുള്ളവരുടെ ജനനസംഖ്യ എന്നു പറയുന്നത് ഒന്നാണ്. എല്ലാ കാര്യങ്ങളിലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായ ഇവര്‍ സ്‌പെഷ്യല്‍ ആയിരിക്കും. എല്ലാ കാര്യങ്ങള്‍ക്കും ആത്മവിശ്വാസം കാണിക്കുന്ന ഇവര്‍ക്ക് അധികാര മനോഭാവം അല്പം കൂടുതലായിരിക്കും. സമ്പത്തുകൊണ്ടും അധികാരം കൊണ്ടും എല്ലായ്‌പ്പോഴും സമൃദ്ധമായിരിക്കും ഇവരുടെ ജീവിതം. സ്വന്തം കാലില്‍ നില്‍ക്കാന്‍ താല്പര്യമുള്ള ഇവര്‍ ഭീഷണികള്‍ക്കും എതിര്‍പ്പുകള്‍ക്കും വഴങ്ങാത്തവരായിരിക്കും.

2, 11, 20, 29

2, 11, 20, 29

തിയ്യതികളില്‍ ജനിച്ചവരാണ് രണ്ട് എന്ന സംഖ്യയില്‍ ഉള്‍പ്പെടുന്നവര്‍. വളരെ സെന്‍സിറ്റീവായ സ്വഭാവത്തിനുടമകളായ ഇവര്‍ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധാലുക്കളായിരിക്കും. വ്യക്തികളെക്കാളുപരി ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് താരതമ്യേന കഴിവ് കൂടുതലായിരിക്കും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അധികം ഇടപെടാത്തവരാണ് അവര്‍ എങ്കിലും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവരെ സഹായിക്കാനും ഇവര്‍ക്കുള്ള കഴിവ് എടുത്തു പറയേണ്ടതാണ്.

3, 12, 31, 30

3, 12, 31, 30

കലാപരമായ കഴിവുകളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നവരാണ് മൂന്ന് ജനനസംഖ്യയായിട്ടുള്ളവര്‍. വളരെ ഉദാരമതികളായ ഇവര്‍ തങ്ങളുടെ കഴിവും സ്വഭാവവും കൊണ്ട് എന്നും മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരായിരിക്കും. തമാശ ഇഷ്ടപ്പെടുന്നവരും അത് ആസ്വദിക്കുന്നവരുമാണ് ഈ തിയ്യതിക്കാര്‍. കൂടാതെ ഇവരുടെ പോസിറ്റീവായ പെരുമാറ്റ രീതി മറ്റുള്ളവരെ ഇവരിലേക്ക് കൂടുതല്‍ അടുപ്പിക്കും. ഇവരുടെ സ്വഭാവത്തിന്റെ വിജയവും ഈ പോസിറ്റിവ് ആറ്റിറ്റിയൂഡാണ്.മാത്രമല്ല, സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായി ഇടപെടാന്‍ ആഗ്രഹിക്കുന്നവരുമായിരിക്കും ഇവര്‍.

4, 13, 22, 31

4, 13, 22, 31

എല്ലാ കാര്യങ്ങളിലും ഒരു ചിട്ട കൊണ്ടുനടക്കുന്നവരായിരിക്കും നാല് ജനനസംഖ്യ ആയിട്ടുള്ളവര്‍. ജീവിതത്തില്‍ വലിയ ആളാവാണം എന്ന വാശിയില്‍ കഷ്ടപ്പെട്ട് പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് വിജയിക്കുന്നവരാണ് ഇവര്‍. മാത്രമല്ല ടീം വര്‍ക്കുകളില്‍ എന്നും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ഇവര്‍ തങ്ങള്‍ കാരണം മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന നിര്‍ബന്ധക്കാരാണ്. ചെയ്യുന്ന ജോലി വൃത്തിയില്‍ പൂര്‍ത്തിയാക്കുന്ന ഇവരുടെ മുഖമുദ്ര എന്നു പറയുന്നത് സത്യസന്ധതയാണ്. ദൃഢനിശ്ചയവും മനക്കട്ടിയുമാണ് മറ്റു സവിശേഷതകള്‍.

5,14, 32

5,14, 32

സാഹസികരും മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്നു ചിന്തിക്കാതെ സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവരാണ് അഞ്ച് ജനനസംഖ്യയായിട്ടുള്ളവര്‍. പ്രചോദനവും പ്രോത്സാഹനവും മറ്റുള്ളവര്‍ക്ക് പകരാന്‍ കഴിയുന്ന ഇവര്‍ക്ക് ആളുകളെ വളരെ പെട്ടന്ന് സ്വാധീനിക്കാന്‍ സാധിക്കും. ഭക്ഷണവും യാത്രയും ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. മറ്റുള്ളവരെ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും എന്നത് ഇവരുടെ ഒരു പ്രത്യേകതയാണ്. എത്ര നേരം വേണമെങ്കിലും ഒട്ടും മുഷിപ്പി്ക്കാതെ ആളുകളോട് സംസാരിക്കാന്‍ ഇവര്‍ക്ക് കഴിയും.

 6,15, 24

6,15, 24

പ്രായോഗികതയെക്കാള്‍ അധികം വികാരങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നവരാണ് ആറ് ജനന തിയ്യതി ആയിട്ടുള്ളവര്‍. എപ്പോഴും മനസ്സില്‍ ചെറുപ്പം സൂക്ഷിക്കുന്ന ഇവര്‍ മറ്റുള്ളവര്‍ക്ക് ഒരു സുഹൃത്തിനേക്കാള്‍ അധികം മറ്റെന്തൊക്കയോ ആയിരിക്കും. സഹായിക്കാനും ഉപദേശിക്കാനും ഒക്കെ മികച്ച പാടവം കാണിക്കുന്ന ഇവരെ തേടി സുഹൃത്തുക്കള്‍ എത്തും. അനുഭവങ്ങളില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഇവര്‍ വിശ്വസിക്കാന്‍ കൊള്ളുന്നവരും ഉത്തരവാദിത്ത ബോധം ഉള്ളവരും ആയിരിക്കും.

7, 16, 25

7, 16, 25

എല്ലാ കാര്യങ്ങളെയും താത്വികമായ ഒരു വിശകനത്തിന് വിധേയമാക്കുന്നവരായിരിക്കും 7 ജനനസംഖ്യ ആയിട്ടുള്ളവര്‍. ആത്മീയമായി ഉയര്‍ന്ന് ചിന്തിക്കുന്നവരാണ് ഈ ആളുകള്‍.എല്ലാ കാര്യങ്ങളിലും നല്ല ധാരണ പുലര്‍ത്തുന്ന ഇവര്‍ തമാശ ഇഷ്ടപ്പെടുന്നവരും അത് ആസ്വദിക്കുന്നവരുമാണ്. ഒരുപാട് സുഹൃത്തുക്കള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കില്ല. വളരെ കുറച്ച് പേരോടൊരുമിച്ച സമയം ചിവഴിക്കുന്നതിനാണ് ഇവര്‍ മിക്കപ്പോഴും മുന്‍തൂക്കം കൊടുക്കുക.

8, 17, 26

8, 17, 26

മറ്റുള്ളഴരെ ഭരിക്കുന്ന സ്വഭാവത്തിനുടമകളായിരിക്കും എട്ട് ജനനസംഖ്യ ആയിട്ടുള്ളവര്‍. സമ്പ്തതിന്റെ കാര്യത്തില്‍ ഏറെക്കുറെ സുരക്ഷിതത്വം അനുഭവിക്കുന്ന ഇവര്‍ ജീവിതത്തില്‍ എങ്ങനെ എങ്കിലും വിജയം കൈവരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. മികച്ച ഒരു ടീം ലീഡായ ഇവര്‍ക്ക് മറ്റുള്ളവരെ എങ്ങനെ നയിക്കണം എന്ന കാര്യത്തില്‍ നല്ല ബോധ്യമാണ് ഉള്ളത്. കാര്യങ്ങളെ പ്രാക്ടിക്കലായി കാണുന്ന ഇവര്‍ക്ക് താല്പര്യമുണ്ടങ്കില്‍ ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കും. തങ്ങളുടെ നേട്ടങ്ങളാണ് ഇവര്‍ പ്രധാനമായും കണക്കാക്കുന്നത്.

9, 18, 27

9, 18, 27

എല്ലാ കാര്യങ്ങളും സമചിത്തതയോടെയും സമാധാനത്തോടെയും കാണുന്നവരാണ് 9 ജനനസംഖ്യ ആയിട്ടുള്ളവര്‍. വിശാല ഹൃദയരും ഉദാരമനസ്‌കരുമായ ഇവര്‍ മറ്റുള്ളവര്‍ക്കായി തങ്ങളെത്തന്നെ മറന്ന് പ്രവര്‍ത്തിക്കുന്നവരാണ്. ലോകത്തിനായി തങ്ങളെക്കൊണ്ട് കവിയുന്ന രീതിയില്‍ പ്രവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്ന ഇവര്‍ക്ക് മറ്റുള്ളവരുടെ കഴിവിന്റെ ഫലം അനുഭവിക്കാന്‍ താല്പര്യമുണ്ടാവില്ല. ഒട്ടും പ്രതീക്ഷി്കകാത്ത രീതിയില്‍ വിഷമസമയങ്ങളില്‍ ഇവര്‍ക്ക് മറ്റുള്ളവരുടെ സഹായം ലഭിക്കും. പണത്തിന്റെ പുറകെ പോകാതെ തങ്ങളു
െസ്വപ്നങ്ങളെ വെട്ടിപ്പിടിക്കുക എന്നതാണ് ഇവരുടെ പ്രത്യേകത.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
numbers will say your character

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്