ശുക്രാദിത്യ യോഗത്താൽ നല്ല നാളുകൾ; ഈ രാശിക്കാർ സ്വർണത്തിലും വെള്ളിയിലും നിക്ഷേപിച്ചോളൂ, നേട്ടം ഉറപ്പ്!
ജ്യോതിഷത്തിന് ഏറെ പ്രാധാന്യമാണ് ഹിന്ദു മതത്തിൽ കൽപിച്ചു കൊടുത്തിരിക്കുന്നത്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
അത് പറയുന്നത് അനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
പറഞ്ഞുവന്നത് ഓരോ രാജയോഗങ്ങളും അതുകൊണ്ട് ഉണ്ടാവുന്ന മാറ്റങ്ങളും ഒക്കെയാണ്. സൂര്യൻ ഏറ്റവും ശക്തമായ ഗ്രഹങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. ഓരോ മാസവും അതിന്റെ രാശി മാറുകയും ഒന്നോ അതിലധികമോ ഗ്രഹങ്ങളുമായി നിരന്തരം സംയോജിക്കുകയും ചെയ്യുന്നുവെന്നതാണ് കാര്യം. ഇന്നലെ സൂര്യൻ കുംഭ രാശിയിൽ പ്രവേശിച്ചിരുന്നു. അവിടെ രാഹു, ബുധൻ, ശുക്രൻ എന്നിവർ ഇതിനകം തന്നെയുള്ളതിനാൽ ചതുർഗ്രഹി യോഗം രൂപപ്പെട്ടിട്ടുണ്ട്.
അതിന് പുറമേ സൂര്യനുമായി ചേർന്ന് ശുക്രൻ ശുക്രക്രദിത്യ രാജയോഗവും സൃഷ്ടിച്ചിട്ടുണ്ട്. വേദ ജ്യോതിഷത്തിൽ അസുരന്മാരുടെ ഗുരുവായ ശുക്രനെ സ്നേഹം, ആകർഷണം, സമ്പത്ത്, ഭൗതിക സുഖങ്ങൾ, ആഡംബരം, സൗന്ദര്യം എന്നിവയുടെ കാരകനായാണ് കണക്കാക്കുന്നത്. ഈ സവിശേഷമായ രാജയോഗം ഏത് രീതിയിൽ ആർക്കൊക്കെ ഗുണകരമാവും എന്ന് നോക്കാം.
മേടം
സൂര്യനും ശുക്രനും സംക്രമിക്കുന്ന ശുക്രാദിത്യ രാജയോഗം ഈ രാശിക്കാർക്ക് പല രീതിയിലും ഗുണകരമാകും. ഇവരുടെ സംക്രമണ ജാതകത്തിൽ ലാഭമേഖലയിലാണ് ഈ രാജയോഗം രൂപപ്പെടുക. ഈ രാശിക്കാരിലെ ബിസിനസുകാർക്ക് ഇത് ഒരു നല്ല സൂചനയായിരിക്കാം. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പല മേഖലകളിലും വിജയത്തോടൊപ്പം ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. ദീർഘകാലമായി ഇവർ നടത്തിയ കഠിനാധ്വാനവും സമർപ്പണവും വൻ വിജയത്തിലേക്ക് കൊണ്ടെത്തിക്കും.
കന്നി
ഈ രാശിക്കാർക്ക് ശുക്രാദിത്യ രാജയോഗം വളരെ പ്രധാനപ്പെട്ടതാണ്. ശുക്രനും രാഹുവും കൂടാതെ ബുധനും രാഹുവും ഈ രാശിയുടെ സംക്രമ ജാതകത്തിന്റെ ആറാം ഭാവത്തിലാണ്. അതുകൊണ്ട് ഈ രാശിയിൽ ജനിച്ചവർ പല മേഖലകളിലും വിജയം നേടും. തൊഴിൽ മേഖലയിൽ ധാരാളം നേട്ടങ്ങൾ ഉണ്ടാകാം. ഇവരുടെ പ്രകടനവും സാന്നിധ്യവും വിലമതിക്കപ്പെടും. ആദരവും ബഹുമാനവും വർധിക്കാൻ സാധ്യതയുണ്ട്. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബാങ്ക് വായ്പ ആവശ്യമായ സമയത്ത് നിങ്ങൾക്ക് ലഭിക്കും. പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടും.
മിഥുനം
ഇവരുടെ സംക്രമണ ജാതകത്തിന്റെ ഭാഗ്യമേഖലയിലാണ് ശുക്രദിത്യ രാജയോഗം രൂപപ്പെടുക. തൽഫലമായി ഭാഗ്യം കണ്ടെത്തിയേക്കാം. തൊഴിലിലുള്ളവർക്ക് ഈ കാലയളവ് വളരെ ഗുണകരമാവും. കഠിനാധ്വാനം വിലമതിക്കപ്പെടാം. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടുകയും അത് ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുകയും ചെയ്യും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാം. ഓഹരി വിപണി, സ്വർണ്ണം, വെള്ളി മുതലായവയിലൂടെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ ഇവർക്ക് സാധ്യത ഏറെയാണ്.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications