ഏറെ നാളായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധിക്കും, ഈ നാളുകാർക്ക് വിദേശയാത്രായോഗം, രാശിഫലം
മേടം - മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. സങ്കീര്ണണമായ പ്രശ്നങ്ങള്‍ മുഖേന ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും.
ഇടവം - ബിസിനസുകാര്‍ക്ക് വാരം ആദായകരമാണ്. മേലധികാരികളുമായി സൗഹൃദത്തില്‍ വര്‍ത്തിക്കും. വീട്ടില്‍നിന്നു വിട്ടു നില്‍ക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. മാതാവിന് രോഗസാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. രാഷ്ട്രീയംഗത്തുള്ളവര്ക്ക് അപവാദങ്ങള്‍ നേരിടേണ്ടി വരും.
മിഥുനം - സുഹൃത്തുക്കളില്‍ നിന്നും തക്ക സമയത്ത് സഹായസഹകരണങ്ങള്‍ ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും. മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ കൂടും. പല കാര്യങ്ങളിലും മദ്ധ്യസ്ഥത വഹിക്കാനിട വരും. സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത.

കര്‍ക്കടകം - വിദ്യാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും മറ്റും വിജയമുണ്ടാകും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്ക്കും. ദൂരയാത്രകള് മാറ്റിവയ്ക്കേണ്ടി വരും. ആഗ്രഹിക്കുന്നതുപോലെ ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സാധിക്കും. വിദേശയാത്ര സഫലമാകും. സ്ത്രീകള്‍ മുഖേന സാമ്പത്തികലാഭം ഉണ്ടാകും.
ചിങ്ങം - ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചെലവുണ്ടാകും. മേലധികാരികളില്‍ നിന്നും മനസിനെ വിഷമപ്പെടുത്തുന്ന വാക്കുകള്‍ കേള്‍ക്കും. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ഇടപെടാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഏറെ നാളായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധിക്കും.
കന്നി - കൃഷിയില്‍നിന്നും വ്യാപാരത്തില്‍ നിന്നും കൂടുതല്‍ വരുമാനം ഉണ്ടാകും. പ്രേമകാര്യങ്ങളില്‍ ചില പ്രശ്നങ്ങള്‍ വരാം. കടങ്ങള്‍ വീട്ടാന്‍ പരിശ്രമിക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കും.
തുലാം - സംസാരം മുഖേന ശത്രുക്കള്‍ സാദ്ധ്യതയുള്ളതിനാല്‍ നിയന്ത്രണം പാലിക്കണം. സഹോദരസ്ഥാനീയര്‍ക്ക് അനാരോഗ്യം. ആരോഗ്യപരമായി നല്ല കാലം. ഗൃഹസംബന്ധമായി അസ്വസ്ഥതകള്‍ മാറിക്കിട്ടും. ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും.

വൃശ്ചികം - പുതിയ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാനിടയുണ്ട്. പൊതുവേ സന്തോഷകരമായ പരിതസഥിതി ആയിരിയ്ക്കും. വരുമാനത്തില്‍ വര്‍ധന ഉണ്ടാകും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യത. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം ചെയ്യാന്‍ സാധിക്കും. വിദേശയാത്രായോഗം കാണുന്നു.
ധനു - തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. അന്യരുടെ കാര്യത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസ വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ മാന്യത നേടാനുള്ള അവസരം ലഭിക്കും.
മകരം - ഗൃഹോപകരണങ്ങള്‍ വാങ്ങാനായി പണം ചെലവഴിക്കും. കുടുംബകലഹം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിദേശത്തുനിന്നും സാമ്പത്തികനേട്ടം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. കര്‍ഷകര്‍ക്ക് സാമ്പത്തികനേട്ടം. പങ്കു കച്ചവടത്തില്‍ ചതിവുപറ്റാന്‍ സാധ്യത.
കുംഭം - ഡോക്ടര്‍മാര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പൂര്‍വികസ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ബിസിനസ് മുഖേന ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ സാധിക്കും. പൊതുരംഗത്ത് വൈദദ്ധ്യം പ്രദര്‍ശിപ്പിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.
മീനം - നല്ല വ്യക്തികളുമായി സൗഹൃദബന്ധം സ്ഥാപിക്കാന്‍ കഴിയും. പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം. സന്താനങ്ങളുടെ നേട്ടത്തില്‍ സംതൃപ്തി അനുഭവപ്പെടും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സം നേരിടും. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications