സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ബിസിനസ്സുകാര്‍ വെല്ലുവിളി നേരിടേണ്ടിവരും. ദീര്‍ഘയാത്ര ആവശ്യമാകും. ഗൃഹനിര്‍മ്മാണത്തിനു ശ്രമം തുടങ്ങും. വാഹനം വാങ്ങാന്‍ സാഹചര്യമൊരുങ്ങും. കുടുംബച്ചുമതല നിര്‍വഹിക്കുന്നതില്‍ താല്പര്യം കാണിക്കും. വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കാനുള്ള പ്രവണത ഉണ്ടാകും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - സുഖസൗകര്യം വര്‍ധിക്കും. സാമ്പത്തിക വഞ്ചന സൂക്ഷിക്കണം. ദീര്‍ഘ കാലത്തെ ആഗ്രഹം നിറവേറും. ഗുണകരമായ സുഹൃദ്ബന്ധമുണ്ടാകും. കച്ചവടം ഗുണകരമാകും. പ്രതിസന്ധി മറികടക്കാനുള്ള മനോബലം ഉണ്ടാകും. തീര്‍ത്ഥാടനങ്ങളില്‍ പങ്കെടുക്കും. പുതിയ പദ്ധതി നടപ്പാക്കാനുള്ള ആസൂത്രണങ്ങള്‍ പുരോഗമിക്കും.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - കച്ചവടരംഗം വിപുലീകരിക്കും. പഠനത്തില്‍ ജാഗ്രതക്കുറവ് പാടില്ല. പ്രയത്ന ഫലം കണ്ടുതുടങ്ങും. സന്താനങ്ങള്‍ മുഖേന സന്തോഷിക്കാന്‍ അവസരം ലഭിക്കും. ബന്ധുക്കളെ സഹായിക്കാന്‍ കഴിയും. ധനലാഭം, മനഃസുഖം ഉണ്ടാകും. തൊഴില്‍രംഗത്ത് ആത്മാര്‍ത്ഥത പ്രകടിപ്പിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - കലാകാരന്മാരുടെ പ്രശസ്തി വര്‍ധിക്കും. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യം ഉണ്ടാകും. മേലധാരികാരികളെ തൃപ്തിപ്പെടുത്താന്‍ കഴിയും. കച്ചവടാഭിവൃദ്ധി ദൃശ്യമാകും. സഹപ്രവര്‍ത്തകരുടെ ആനുകൂല്യം കുറഞ്ഞുവരുന്നതായി അനുഭവപ്പെടും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പ്രതിസന്ധികളില്‍ കൃത്യമായ തീരുമാനം സാധ്യമാകും. ബിസിനസ് നേട്ടത്തിനു കൂടുതല്‍ യത്നിക്കേണ്ടിവരും. ഗൃഹനിര്‍മ്മാണത്തിനു ശ്രമിക്കാവുന്നതാണ്. പുതിയ ഗൃഹം വാങ്ങാനോ ഗൃഹനിര്‍മ്മാണം ആരംഭിക്കാനോ കഴിയും. കലാകാരന്മാര്ക്കു കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - കര്‍മവിഘ്നം ഉണ്ടാകില്ല. ലഘുദേഹാരിഷ്ട പ്രതീക്ഷിക്കണം. കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ കഴിയും. സന്തോഷാനുഭവം ഉണ്ടാകും. വ്യവഹാരാദികള്‍ അനുകൂലമായ തീരുമാനത്തില്‍ അവസാനിക്കും. മാനസികാസ്വാസ്ഥ്യം ഉണ്ടാകും. കൂട്ടുകാരുമായി പിണങ്ങാനിടയുണ്ട്.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. മറ്റുള്ളവരുടെ വിശ്വസ്തതയ്ക്കു പാത്രമാകും. പുതിയ സംരംഭങ്ങള്‍ക്കു വേണ്ടപ്പെട്ടവരുടെ സഹായം ഉണ്ടാകും. ഭാര്യയുമായി ലഘുവായ തര്‍ക്കം ഉണ്ടാകും. മാനഹാനി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനം മുഖേന ധനനഷ്ടം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - കുടുംബപ്രശ്നം പരിഹരിക്കപ്പെടും. അലസതവിട്ടു പ്രവര്‍ത്തിക്കാനുള്ള മനോഭാവം ഉണ്ടാകണം. ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കും. സാമ്പത്തിക കാര്യങ്ങളില്‍ വീഴ്ച പാടില്ല. ആലോചിക്കാതെ ചെയ്യുന്ന പ്രവൃത്തി അബദ്ധത്തില്‍ കലാശിക്കും. ദുഃഖ വാര്‍ത്ത ശ്രവിക്കും. കുടുംബബന്ധുക്കളുമായി പിണങ്ങും. ഉത്സാഹം കുറയും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ആരോഗ്യസ്ഥിതി ഏറെക്കുറെ തൃപ്തികരമാകും. കുടുംബസൗകര്യം മെച്ചപ്പെടുത്താനാകും. സ്വന്തക്കാരുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യതയുണ്ട്. പിതാവിനു ശ്രേയസ് വര്‍ധിക്കും. ഒന്നിലധികം കേന്ദ്രത്തില്‍നിന്ന് വരുമാനം പ്രതീക്ഷിക്കാം. കടബാധ്യത തീര്‍ക്കാന്‍ കഴിയും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ഭാവിക്കു പ്രയോജനപ്പെടുന്ന പദ്ധതി ആസൂത്രണം ചെയ്യും. ആരോഗ്യപ്രശ്നങ്ങളെ ഭയപ്പെടേണ്ടതില്ല. സാമ്പത്തികസ്ഥിതി അനുകൂലമാകും. ഭൂമി വാങ്ങണമെന്നുള്ളവര്‍ക്ക് ഉദ്ദേശം സാധിക്കും. കര്‍മരംഗത്ത് ചില മാറ്റം വരുത്തിയെന്നുവരും. കിട്ടേണ്ടുന്ന പണം കൈവശം വന്നുചേരും.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - കുടുംബംവിട്ട് താമസിക്കാനിട വരും. വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം ഉണ്ടാകും. കാര്യവിഘ്നം മാറും. തര്‍ക്കങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. പ്രശ്നം മധ്യസ്ഥര്‍ മുഖേന പരിഹരിക്കാന്‍ ശ്രമിക്കും. ചില കാര്യങ്ങളില്‍ ഉറച്ചതീരുമാനം എടുക്കേണ്ടി വരും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സാമ്പത്തികാര്യത്തില്‍ അലസത പാടില്ല. പൊതുവേ എല്ലാ തടസ്സവും നീങ്ങും. കുടുംബാന്തരീക്ഷം ശാന്തിയും സമാധാനവും നിറഞ്ഞതാവും. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ടാകും. പുതിയ ബിസിനസ്സ് പങ്കാളിയെ ലഭിക്കും. വീട് പുതുക്കിപ്പണിയാന്‍ അനുകൂല സമയമാണ്.
-
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
കർക്കിടകം രാശിഫലം: ആഗ്രഹിച്ച കാര്യങ്ങൾ ഭാഗ്യത്തിലൂടെ കൈവരും, ശുഭവാർത്തകൾ കേൾക്കാം, സാമ്പത്തിക ലാഭം -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ?












Click it and Unblock the Notifications