Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർ അപവാദാരോപണങ്ങൾ നേരിടേണ്ടി വരും, സാമ്പത്തിക നഷ്ടം ഉണ്ടാകും, ഇന്നത്തെ നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ആത്മവിശ്വാസം വര്‍ധിക്കും. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ കഴിയും. വസ്തുവകകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കും. വീട് മോടിപിടിപ്പിക്കാന്‍ പണം ചെലവഴിക്കും. ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - ചില മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയാനുഭവങ്ങള്‍ ഉണ്ടാകും. കുടുംബ ത്തിലെ ചെലവ് വര്‍ധിക്കും.

astrology

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കും. ലഘുവായ ദേഹാരിഷ്ട ഉണ്ടാകും. സാമ്പത്തിക നഷ്ടം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - മനഃസുഖം അനുഭവപ്പെടും. ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തും. കടം കൊടുത്ത പണം തിരിച്ചുകിട്ടാന്‍ വിഷമിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വാരം ഗുണകരമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ചില പ്രധാനപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും. വാക്കുതര്‍ക്കങ്ങളില്‍ ഇടപെടരുത്. ദൈവാനുഗ്രഹം വര്‍ധിക്കും.

astrology

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - സുഹൃത്തുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നത മാറും പരീക്ഷകളില്‍ വിജയം പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. വേണ്ടപ്പെട്ടവരുടെ സഹായങ്ങള്‍ പ്രതീക്ഷിക്കാം. ഉന്നതരുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. അലങ്കാര വസ്തുക്കളോട് പ്രിയം തോന്നും. തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കേണ്ട സന്ദര്‍ഭമുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - പൊതുപ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുകളെ മറികടക്കാന്‍ സാധിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട സമയമാണ്. കോടതി വ്യവഹാരാദികളില്‍ വിജയിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - കുടുംബസുഖം വര്‍ധിക്കും. പുതിയ ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്തും. അപവാദാരോപണങ്ങളെ നേരിടേണ്ടിവരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+