കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയുടെ സ്ഥാനം മനുഷ്യരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്ന ഒരു വിശ്വാസ-സംവിധാനമാണിത്. ഏതൊരു വ്യക്തിയുടേയും ജനന സമയത്തെ ഗ്രഹസ്ഥിതിയെ അടിസ്ഥാനമാക്കി ജീവിതഫലം പറയാനാകും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.
രാശി, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, എന്നിവയും ഇവയെ അടിസ്ഥാനമാക്കി രചിക്കുന്ന ജാതകവും ആണ് ഇത് നിര്‍ണയിക്കാന്‍ സഹായിക്കുന്നത്. അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും രാശികള്‍ക്കും നക്ഷത്രങ്ങള്‍ക്കും സവിശേഷമായ സ്ഥാനം തന്നെ കല്പിച്ച് നല്‍കിയിട്ടുണ്ട്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് അവ.

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട്.
ഗ്രഹങ്ങളുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള സഞ്ചാരത്തിന് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഇത് അനുകൂലമാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഇത് പ്രതികൂലമായിരിക്കും.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും, സൂര്യനും ബുധനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ശുക്രന് ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും പ്രതീകമാണ്. ബുദ്ധിയുടേയും അറിവിന്റേയും കാരകനായ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് വിശേഷിപ്പിക്കുന്നത്.
ഈ മൂന്ന് ഗ്രഹങ്ങളും ഒരേ രാശിയില്‍ ഒരേ സമയം ഒന്നിക്കാന്‍ പോകുകയാണ്. ഈ സാഹചര്യത്തിലാണ് ത്രിഗ്രഹി യോഗം രൂപപ്പെടുക. ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗങ്ങളില്‍ ഒന്നാണിത്. ഏപ്രില്‍ മാസത്തില്‍ ഇടവം രാശിയില്‍ ആണ് ശുക്രനും, സൂര്യനും ബുധനും ഒരുമിക്കുന്നത്. ത്രിഗ്രഹി യോഗ സമയത്ത് മൂന്ന് ഗ്രഹങ്ങളുടെ ശക്തിയും സ്വഭാവവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.
വരാനിരിക്കുന്ന ത്രിഗ്രഹി യോഗം അതിനാല്‍ തന്നെ ഏറെ പ്രധാനപ്പെട്ടതാണ്. മൂന്ന് ഗ്രഹങ്ങളും വ്യക്തികളുടെ ജാതകത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നവയാണ്. ഇവ മൂന്നും കാരണം ത്രിഗ്രഹിയോഗം രൂപപ്പെടുന്നത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം...
മേടം
മേടം രാശിക്കാര്‍ക്ക് ഇടവം രാശിയില്‍ ശുക്രനും, സൂര്യനും ബുധനും ഒരുമിക്കുന്നത് വഴി രൂപപ്പെടുന്ന ത്രിഗ്രഹി യോഗം ഗുണം ചെയ്യും. ജീവിതത്തില്‍ ഇതുവരെ അലട്ടിയിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാനാകും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കാനാകും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും.
മകരം
ഇടവം രാശിയില്‍ ശുക്രനും, സൂര്യനും ബുധനും ഒരുമിക്കുന്നത് വഴി രൂപപ്പെടുന്ന ത്രിഗ്രഹി യോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സുഖവും സമാധാനവും സന്തോഷവും വന്നുചേരും. അപ്രിതീക്ഷിതമായ നേട്ടങ്ങള്‍ ജീവിതത്തില്‍ വന്നുചേരും.
-
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications