Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ അനുമോളുമായി പ്രണയ കോമ്പോ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു? തുറന്ന് പറഞ്ഞ് പ്രവീൺ

അനുമോൾ-ആദില-നൂറ തർക്കത്തിൽ പ്രശ്ന പരിഹാരത്തിന് ഇടപെടാൻ തയ്യാറാണെന്ന് ബിഗ് ബോസ് താരം പ്രവീൺ. താനും അനുമോളും തമ്മിൽ ഇപ്പോഴും നല്ല സൗഹൃദമാണെന്നും പ്രവീൺ പറഞ്ഞു. യുട്യൂബ് ചാനലിനോടായിരുന്നു പ്രവീൺ ബിഗ് ബോസ് വിശേഷങ്ങൾ പങ്കുവെച്ചത്. വായിക്കാം

'ബിഗ് ബോസിലേക്ക് ഞാൻ വീണ്ടും കയറിയത് റീയൂണിയൻ എന്നുള്ള ഒരു രീതിയിലാണ്. എല്ലാവരോടും സ്നേഹത്തോടെ ഇരിക്കുക, ഫൈനലിസ്റ്റുകളെ സപ്പോർട്ട് ചെയ്യുക ഇതൊക്കെയായിരുന്നു ആലോചിച്ചത്. പക്ഷെ ചിലർ അവിടെ വന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി. അത് വിഷമമുണ്ടാക്കിയിരുന്നു.

anumol2-1763

ഞാൻ അനുമോളോട് ഒരു ലവ് കോമ്പോ ആവശ്യപ്പെട്ടിട്ടില്ല. അനുമോൾ എന്നോടും ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ഞങ്ങൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പ് കോമ്പോ ഉണ്ടായിട്ടുണ്ട്. നമ്മൾ അങ്ങനെ ഒരു ലവ് കോംബോ ഉള്ള രീതിയിൽ ഒന്നും സംസാരിച്ചിട്ടില്ല .പക്ഷേ ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട് വീടിനകത്ത് തന്നെ എല്ലാവരും പറയുമായിരുന്നു, നിങ്ങളുടെ ഒരു ഫ്രണ്ട്ഷിപ്പ് കോംബോ ഭയങ്കര നല്ലതായിരിക്കും, കാരണം ഞങ്ങൾ എപ്പോഴും ദേഷ്യപ്പെടുമ്പോൾ ദേഷ്യപ്പെട്ടിട്ടുണ്ട് നല്ല സ്നേഹത്തോടെ ഇരിക്കുമ്പോൾ സ്നേഹത്തോടെ ഇരുന്നിട്ടുണ്ട് ,കൂടുതൽ സംസാരിച്ചിട്ടുണ്ട് .പക്ഷേ ലവ് കോംബോ എന്നുള്ള രീതിയിൽ ഞങ്ങൾ ഡിസ്കസ് ചെയ്തിട്ടില്ല.

ഞാൻ എല്ലാവരുമായി നല്ല സൗഹൃദത്തിലാണ്. ആരുമായും വ്യക്തിപരമായി വൈരാഗ്യമോ ദേഷ്യമോ ഇല്ല. ഫൈറ്റ് ഉണ്ടായവരോട് പോലും ഇറങ്ങിയിട്ട് നമ്മൾ സോറി പറഞ്ഞു, എല്ലാം ക്ലിയർ ചെയ്തു. കാരണം എന്നെ സംബന്ധിച്ചിടത്തോളം ലൈഫിൽ കിട്ടിയ വലിയൊരു ഓപ്പർച്ചൂണിറ്റി ആണ് ,ഇവരുമായിട്ടൊക്കെ കണക്റ് ചെയ്യാൻ പറ്റി ,അവരയിട്ടൊക്കെ നല്ല രീതിയിൽ പോകുന്നുണ്ട്. നമുക്കൊരു ഗ്രൂപ്പ് ഒക്കെ ഉണ്ട് .അതിൽ എല്ലാവരുമായിട്ടും കണക്ടഡ് ആണ്.

ഞാൻ ഒരു ഗ്രൂപ്പിന്‌റേയും പാർട്ട് അല്ലായിരുന്നു. പിന്നെ ആ ഗ്രൂപ്പുകളുടെ പാർട് ആവന് ഞാൻ നോക്കിയിട്ടില്ല ഒരിക്കലും, കാരണം എന്നെ സംബന്ധിച്ചിടത്തോളം ആ വന്നിരിക്കുന്ന 24 പേരും എന്റെ കോ കണ്ടസ്റ്റൻസ് ആണ്. ആ രീതിയിലാണ് കണ്ടത്.

നൂറയും ആദിലയും അവരുടെ പിറന്നാൾ ആഘോഷത്തിന് എല്ലാവരെയും വിളിച്ചിട്ടുണ്ടായിരുന്നു. ലക്ഷ്മിനെ വരെ അവർ ഇൻവൈറ്റ് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ചില തിരക്കുകൾ കാരണം അവർക്ക് ആർക്കും വരാൻ പറ്റിയില്ല എന്നാണ് പറഞ്ഞത്. നമ്മൾ അവൈലബിൾ ആയിട്ടുള്ള എല്ലാവരും അവിടെ എത്തിയിട്ടുണ്ടായിരുന്നു.സാബുമാനും ഡോക്ടർ ബിന്നിയും ഒക്കെ ആണെങ്കിലും ട്രിവാൻഡ്രത്ത് നിന്ന് വന്നു. അനുമോൾ വരാതിരുന്നത് അവർക്ക് മറ്റൊരു പ്രോഗ്രാം ഉണ്ടായിരുന്നു. പിന്നെ മറ്റൊരു കാര്യം അവർ തമ്മിൽ ചെറിയ എന്തോ പ്രശ്നം ഉണ്ടായിരുന്നു. അതായിരിക്കാം കാരണം, അറിയില്ല.

ഇവർ തമ്മിൽ എന്താണ് ഉണ്ടായതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. ലാസ്റ്റ് വീക്കിലുള്ള പ്രശ്നമാണ് ബാധിച്ചതെന്നാണ് കരുതുന്നത്. അത് അവരുടെ കുടുംബത്തേയും ബാധിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ വരുമ്പോൾ നമ്മൾ മാത്രമല്ല ഒരു ഡിസിഷൻ എടുക്കുന്നത് ചിലപ്പോൾ അത് ഫാമിലി എടുക്കാം ഫ്രണ്ട്സ് എടുക്കാം. എല്ലാവരൂടെ സംസാരിച്ചാൽ ഈ പ്രശ്നം സോൾവ് ചെയ്യുമായിരിക്കും പക്ഷെ സംസാരിക്കാൻ ഒരു എഫർട്ട് ഉണ്ടായിട്ടില്ല.

ഇവർ തമ്മിലുള്ള പ്രശ്നത്തിൽ മീഡിയേറ്റർ ആയിട്ട് ഇറങ്ങി പ്രശ്നം തീർത്താലോയെന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്. എന്നാൽ പട്ടാ ഗേൾസ് എപ്പോഴും തർക്കിക്കുകയും പിന്നീട് കൂട്ടുകൂടുകയുമൊക്കെ ചെയ്യുന്നതാണ് രീതി. ഇവർ ഇനി അങ്ങനെയൊരു ബ്രേക്ക് എടുത്തതായരിക്കാമെന്നാണ് ഞാൻ കരുതുന്നത്. എന്തായാലും ഇവർ ഒന്നിക്കണമെന്ന് ആഗ്രഹമുണ്ട്. യാതൊരു ശ്രമവും ഉണ്ടാകുന്നില്ലെന്ന് കണ്ടാൽ ഞാൻ തന്നെ ഇനീഷ്യേറ്റീവ് എടുത്ത് അവരുടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും', പ്രവീൺ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+