മകൾ മായയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ; 'മനോഹരമായ ഒരു തുടക്കമാണ് ഈ വർഷം'
മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ കുടുംബത്തെയും അതേ സ്നേഹത്തോടെ തന്നെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്. പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും മോഹൻലാലിനൊപ്പം ഒട്ടുമിക്ക സിനിമകളുടെയും ട്രെയിലർ ലോഞ്ചിനും വിദേശ യാത്രയ്ക്കും ഒക്കെ പലപ്പോഴും കുടുംബം ഉണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.
അക്കൂട്ടത്തിൽ പ്രണവിനെ എല്ലാവർക്കും അറിയാൻ സാധ്യത ഉണ്ട്. മോഹൻലാലിന്റെ മകൻ എന്നതിലുപരി മലയാള സിനിമയിലെ ഒരു പ്രധാന നടൻ എന്ന നിലയിൽ പ്രണവ് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞതാണ്. അടുത്തിടെ പുറത്തിറങ്ങിയ ഡയസ് ഇറെ എന്ന ചിത്രത്തിലൂടെ ബോക്‌സ് ഓഫീസ് കണക്കുകളിലും തന്നെ കവച്ചുവയ്ക്കാൻ ആർക്കും ആവില്ലെന്ന് താരം വ്യക്തമാക്കി കഴിഞ്ഞു.

മോഹൻലാലിന്റെ മകളായ വിസ്‌മയയെ പക്ഷേ അധികമാർക്കും പരിചയമുണ്ടാവില്ല. പൊതുവേദികളിൽ കാണാറുണ്ടെങ്കിലും സിനിമയിൽ ഇതുവരെ വിസ്‌മയ അരങ്ങേറ്റം കുറിച്ചിട്ടില്ല. എന്നാൽ അതിനുള്ള അവസരം ഈ വർഷമാണ് ഒരുക്കിയിരിക്കുന്നത്. അതിന് മുന്നോടിയായി തന്റെ പ്രിയ പുത്രിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് മോഹൻലാൽ.
ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു മോഹൻലാൽ വിസ്‌മയക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേർന്നത്. ഒരു അച്ഛന്റെ സ്നേഹവും കരുതലും മാത്രമല്ല അടുത്ത് തന്നെ സിനിമയിൽ അരങ്ങേറാൻ ഇരിക്കുന്നതിന്റെ പ്രതീക്ഷയും മോഹൻലാൽ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി. ഈ വർഷം നിന്റെ വെളിച്ചം ലോകം മുഴുവൻ അറിയുമെന്നാണ് മോഹൻലാൽ പിറന്നാൾ ആശംസയിൽ കുറിച്ചിരിക്കുന്നത്.
മോഹൻലാലിന്റെ ആശംസയുടെ പൂർണരൂപം: ജന്മദിനാശംസകൾ, പ്രിയപ്പെട്ട മായക്കുട്ടി. ഈ വർഷം മനോഹരമായ ഒരു പുതിയ തുടക്കമാണ്... പുതിയ സ്വപ്‌നങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്നു, സിനിമയിലേക്കുള്ള നിന്റെ യാത്ര വികസിച്ചുകൊണ്ടിരിക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ വഹിക്കുന്ന അഭിനിവേശത്തിലും ധൈര്യത്തിലും ഞാൻ അഭിമാനിക്കുന്നു. ലോകം നിന്റെ വെളിച്ചം കാണുന്ന ഒരു വർഷത്തിലേക്ക് ഇതാ.
സ്നേഹത്തോടെ, അച്ച.
അതേസമയം, 2018 അടക്കമുള്ള ഹിറ്റ് സിനിമകൾ ഒരുക്കിയ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് വിസ്‌മയ സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം എന്നാണ് ചിത്രത്തിന്റെ പേര്. മാത്രമല്ല ചിത്രത്തിൽ ഒരു അതിഥിവേഷത്തിൽ മോഹൻലാൽ തന്നെ അഭിനയിക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.
യാത്രകളിലും എഴുത്തിലും വരകളിലും ആയോധനകലകളിലും മറ്റും കൂടുതലായി താൽപര്യം കാണിച്ചിരുന്ന മായ അടുത്തിടെയാണ് കുടുംബത്തിൽ അമ്മയോട് തന്റെ സിനിമാ മോഹം തുറന്നുപറഞ്ഞത്. പിന്നാലെ ഇത് മോഹൻലാലിന്റെ കാതിലുമെത്തി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കത്തിന്റെ നിർമ്മാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിന്റെ പ്രിയ സുഹൃത്ത് ആന്റണി പെരുമ്പാവൂരാണ്.
പ്രണവിനെ പോലെയല്ല വിസ്‌മയ ഇതുവരെയും ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ചിട്ടില്ല, എന്ന് മാത്രമല്ല പൊതുവേദികളിൽ സംസാരിക്കുന്നതും ആരാധകർക്ക് അധികം കാണാൻ കഴിഞ്ഞിട്ടില്ല. മറിച്ച് പ്രണവ് ആവട്ടെ ചെറുപ്രായത്തിൽ തന്നെ പിതാവിന്റെ ബാല്യകാല വേഷം ചെയ്യുകയും സംസ്ഥാന പുരസ്‌കാരം വരെ സ്വന്തമാക്കുകയും ചെയ്‌തിരുന്നു. അതോടെ മായ എങ്ങനെ പെർഫോം ചെയ്യും എന്ന് കണ്ടറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications