Get Updates
Get notified of breaking news, exclusive insights, and must-see stories!

മാക്രികള്‍ക്ക് മറുപടി കൊടുക്കാന്‍ അഖില്‍ മാരാര്‍ സുവോളജിയാണോ പഠിച്ചത്? സ്വയം പൊങ്ങിത്തരം പറയരുത്

ബിഗ് ബോസ് സീസണ്‍ 7 അവസാനിച്ചെങ്കിലും വിജയിയായ അനുമോളെ ചൊല്ലിയും മറ്റു മത്സരാര്‍ത്ഥികളെ ചൊല്ലിയുമുള്ള തര്‍ക്കങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. അനുമോള്‍ വലിയ തുക പിആറിന് നല്‍കിയാണ് വിജയിച്ചതെന്ന ആരോപണങ്ങള്‍ ഒരു വശത്ത് നില്‍ക്കുമ്പോള്‍ സഹ മത്സരാര്‍ത്ഥികളും ഇത് ഏറ്റുപിടിച്ചു നടക്കുകയാണ്. ബിഗ്‌ബോസ് വിന്നര്‍ ആയ അനുമോള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ശൈത്യ സന്തോഷും ആര്‍ജെ ബിന്‍സിയുമൊക്കെ നടത്തുന്നത്.

ശൈത്യയും അഖില്‍ മാരാരും തമ്മിലുള്ള പോരാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. മാരാര്‍ കൊട്ടിയാല്‍ മാക്രി കരയുമായിരിക്കും, പക്ഷേ അഡ്വക്കേറ്റ് ശൈത്യ കരയില്ല എന്ന പരാമര്‍ശമാണ് അഖില്‍ മാരാരെ ചൊടിപ്പിച്ചത്. ബിഗ് ബോസിലെ പിആറുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് അഖില്‍ മാരാരും ശൈത്യയും തമ്മിലുള്ള വഴക്കിലേക്ക് നയിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു ഇരുവരും പരസ്പരം ചെളി വാരി എറിഞ്ഞത്.

ഇതില്‍ ശൈത്യക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി അഖില്‍ മാരാര്‍ രംഗത്ത് വന്നിരുന്നു. ശൈത്യയെ വ്യക്തിപരമായി അധിക്ഷേപിച്ചാണ് മാരാര്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്. പൊട്ടക്കിണറ്റിലെ തവളയോടാണ് ശൈത്യയെ ഉപമിച്ചത്. മാക്രികള്‍ കാരണം വലിയ ശല്യം ആണെന്നും മാരാര്‍ പറയുന്നുണ്ട്. ശൈത്യയെ വ്യക്തിപരമായി പരിഹസിച്ചുകൊണ്ടാണ് മാരാരുടെ പോസ്റ്റ്. ഇപ്പോഴിതാ ശൈത്യയെ പിന്തുണച്ചും അഖില്‍ മാരാരെ രൂക്ഷമായി വിമര്‍ശിച്ചും ബിഗ് ബോസില്‍ ശൈത്യയുടെ സഹ മത്സരാര്‍ഥിയായ ശാരിക രംഗത്ത് വന്നു.

akhil marar

ശാരികയുടെ വാക്കുകള്‍: ചിലരുടെ ഞാനെന്ന ഭാവം കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. പറഞ്ഞു വരുന്നത് അഖില്‍ മാരാരെ കുറിച്ചാണ്. അദ്ദേഹം ആരാണെന്നാണ് വിചാരിച്ച് വച്ചിരിക്കുന്നത്. നേരത്തെ ഞാന്‍ ബഹുമാനത്തോടെ കണ്ടിരുന്ന ഒരു മനുഷ്യനായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ ചിരിയാണ് വരുന്നത്. ശൈത്യ സന്തോഷിനെ എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. കട്ടപ്പ എന്ന പേരിലാണ് ശൈത്യ അറിയപ്പെടുന്നത്. ശൈത്യയെ കട്ടപ്പ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും സഹ മത്സരാര്‍ത്ഥികള്‍ക്ക് അറിയില്ല.

അനുമോള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്നാണ് പറയുന്നത്. അനുമോള്‍ക്കെതിരെ എന്താണ് പ്രവര്‍ത്തിച്ചത് എന്നതിനെക്കുറിച്ച് അനുമോള്‍ ഇപ്പോഴും വാ തുറന്നിട്ടില്ല. ബിഗ് ബോസ് സീസണ്‍ 7 അവസാനിച്ചു. പിആര്‍ കൊണ്ടോ അല്ലാതെയോ അനുമോള്‍ വിജയിയായി. അത് ജനങ്ങള്‍ അംഗീകരിച്ചു. അനുമോള്‍ ഷോകളും ഉദ്ഘാടനവും ഒക്കെയായി തിരക്കിലാണ്. എല്ലാ മത്സരാര്‍ത്ഥികളും അവരുടേതായ തിരക്കുകളിലാണ്. അതു കഴിഞ്ഞു. ആ മിനിമം ബോധമെങ്കിലും അഖില്‍ മാരാര്‍ കാണിക്കണ്ടേ?

ഒരാള്‍ പിന്നാലെ നടന്ന് ആക്രമിച്ചാല്‍, അതും തന്റെ സീസണില്‍ പോലും ഇല്ലാത്ത ഒരാള്‍ ആക്രമിച്ചാല്‍ സ്വാഭാവികമായും പ്രതികരിച്ചു പോകും. അതുതന്നെയാണ് ശൈത്യയും ചെയ്തത്.

ബിബി സീസണ്‍ സെവനില്‍ മത്സരിച്ച മത്സരാര്‍ത്ഥികള്‍ പരസ്പരം പോരടിക്കുന്നതും ചൊറിയുന്നതും കുത്തി പറയുന്നതും ഒക്കെ മനസിലാക്കാം. അത് സ്വാഭാവികമാണ്. രണ്ടു വര്‍ഷം മുമ്പ് നടന്ന സീസണിലെ മത്സരാര്‍ത്ഥിയായ അഖില്‍ മാരാര്‍ക്ക് ഇതില്‍ എന്താണ് കാര്യം?.

ഫേസ്ബുക് ലൈവില്‍ അപ്പനും അമ്മയ്ക്കും ഒക്കെ വിളിക്കാനാണ് അഖില്‍ മാരാര്‍ ഇരിക്കുന്നത് എന്ന് തോന്നുന്നു. ഉളുപ്പുണ്ടോ നിങ്ങള്‍ക്ക്. അഖില്‍ മാരാര്‍ സ്വയം പൊങ്ങുന്നത് കേള്‍ക്കാം. എന്നോട് ആളുകള്‍ പറഞ്ഞു, ശൈത്യ സന്തോഷിന് അല്ലെങ്കില്‍ മാക്രികള്‍ക്ക് മറുപടി കൊടുക്കണം എന്ന്. മാക്രികള്‍ക്ക് മറുപടി കൊടുക്കാന്‍ നിങ്ങള്‍ ആരാ? നിങ്ങള്‍ സുവോളജി ആണോ ഡിഗ്രിക്ക് പഠിച്ചത്. മാക്രികളുടെ അനാട്ടമി ഒക്കെ പറയുന്നതു കൊണ്ട് ചോദിച്ചതാണ്. മറുപടി കൊടുക്കാം അതില്‍ തെറ്റൊന്നുമില്ല. പക്ഷേ സ്വയം പൊങ്ങിത്തരം പറയുന്നുണ്ട്. ആയിരക്കണക്കിന് ആളുകള്‍ എന്നോട് പറയുന്നു എന്നാണ് അഖില്‍ മാരാര്‍ അവകാശപ്പെടുന്നത്. താനാരുവാ? വല്ല രാഷ്ട്രീയക്കാരനോ എംഎല്‍എയോ എംപിയോ ആണോ? റോഡ് പണി നടത്തണം, പാലം പണി നടത്തണം എന്നൊക്കെ ആളുകള്‍ നിവേദനം നല്‍കുന്നതു പോലെ ഇങ്ങനെ പറയാന്‍.

നിരവധി പേരാണ് ശാരികയുടെ വീഡിയോയെ പിന്തുണച്ച് കമന്റിടുന്നത്. അനുവിനെ സപ്പോര്‍ട്ട് ചെയ്തു വീണ്ടും ഫെയിം നിലനിര്‍ത്താന്‍ കഴിയുമോ എന്നാണ് അഖില്‍ മാരാര്‍ ശ്രമിക്കുന്നത് എന്നാണ് ഒരാള്‍ കുറിച്ച കമന്റ്്. അതേസമയം ശൈത്യയാണ് ഈ പ്രശ്‌നം ആദ്യം തുടങ്ങിവച്ചതെന്ന് ചിലര്‍ പറയുന്നുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+