Get Updates
Get notified of breaking news, exclusive insights, and must-see stories!

"ദിലീപ് ആരെയും വെറുതെ വിടരുത്, പ്രായപൂർത്തിയായ മകളില്ലേ? കെപിഎസി ലളിത ഉണ്ടെങ്കിൽ പറഞ്ഞുകൊടുത്തേനെ"

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിനെ പിന്തുണച്ച് വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. ഇന്നത്തെ കാലത്തെ പാപ്പരാസി മാധ്യമ സംസ്‌കാരത്തെ കുറിച്ചും ശാന്തിവിള ദിനേശ് വിമർശനം ഉന്നയിച്ചു. ഇത്തരം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിൽ കേസ് കൊടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

ഈ കഥയിലെ സൂത്രധാരൻ ഇത്തരക്കാരൻ ആണെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പിന്നെ ഒരു സംവിധായകൻ, അയാൾ ഏത് തരികിടയും കളിക്കുന്ന നോട്ടോറിയസ് ക്രിമിനലാണ്. പിന്നെ ഒരു സൂപ്പർതാരം, ആണല്ല. ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും. കാരണം ദിലീപിന്റെ പുക കണ്ടേ അടങ്ങൂ എന്ന് വിചാരിച്ചു നടക്കുന്നവരാണ്.

dileepandsanthiviladinesh

നടിയെ ആക്രമിച്ച കേസിൽ വിധി പറയുന്ന ദിവസം രാവിലെ ഡ്രസ് ഒക്കെ ഇട്ട് ദിലീപ് തയ്യാറെടുക്കുമ്പോൾ റിപ്പോർട്ടർ ചാനലിന് വേണ്ടി ഒരു ഡ്രോൺ പറക്കുകയാണ്. അയാൾക്ക് പ്രായപൂർത്തിയായ ഒരു പെൺകുട്ടിയും വളർന്നുവരുന്ന ഒരു കുട്ടിയും ഓർമ്മ നശിക്കുന്ന ഒരു അമ്മയും ഒക്കെയാണ്. അയാൾ ശരിക്കും കേസ് കൊടുക്കുകയാണ് വേണ്ടത്.

ഞാൻ ആയിരുന്നു ആ സ്ഥാനത്തെങ്കിൽ തുണി പൊക്കി കാണിച്ചേനെ. എനിക്ക് മാനക്ഷതം ഉണ്ടെങ്കിൽ ഇവരൊന്നും അങ്ങനെ ചെയ്യില്ലലോ. ജഡ്‌ജി ഹണി വർഗീസ് തന്നെ പറയുന്നുണ്ട് എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ പക്ഷേ കോടതി നടപടികളെ തെറ്റായി കൊടുക്കരുത് എന്ന്. അങ്ങനെ ചെയ്‌താൽ നിയമനടപടി ഉണ്ടാവുമെന്ന്. അത് നടന്നാൽ കേരളത്തിലെ രണ്ട് പ്രമുഖ ചാനലുകൾ എന്നേ പൂട്ടിപ്പോവുമായിരുന്നു. അവരുടെ ലൈസൻസ് പോവുമായിരുന്നു.

പിന്നെ ചില യൂട്യൂബർമാരും. ഇവർക്ക് എതിരെ കോടതിയലക്ഷ്യ കേസ് കൊടുക്കണം. അതൊരു മോശം സംസ്‌കാരമാണ്. അയാൾ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ അവർ റിപ്പോർട്ട് ചെയ്യുകയാണ്. പാലാരിവട്ടം പാലം കഴിഞ്ഞിട്ടുണ്ടെന്ന് ഒക്കെ. ഇവർക്കൊന്നും നാണമില്ലേ? റേറ്റിങ്ങിന് വേണ്ടി കാണിക്കുന്ന ഓരോ തെമ്മാടിത്തരമാണ്. അയാളുടെ നെഞ്ചിലെ തീ ആസ്വദിക്കുകയായിരുന്നു ചാനലുകാരും യൂട്യൂബർമാരും ഒക്കെ.

ഒരു വക്കീലായ സ്ത്രീ പറയുകയാണ് രാമൻ പിള്ള സാറിന് കൃത്യമായ പൈസ കൊടുത്തിട്ടുണ്ടോ എന്നറിയണം എന്ന്. അത് കൊടുത്താലും ഇല്ലെങ്കിലും ഇവൾക്കെന്താ. വേറെ ഒരുതിയാണെങ്കിൽ രാജിവെപ്പ്, കരച്ചിൽ. വട്ടായിപോയോ എന്ന് നമുക്ക് തന്നെ തോന്നിപ്പോവും. നടിയുടെ കാര്യം ഓർത്താൽ അവർ കരയും. എനിക്ക് ഒരു അനുജത്തിയെ പോലെയാണ് അതിജീവിത.

അവളോട് എനിക്ക് ഒരു കാര്യമേ എനിക്ക് പറയാനുള്ളൂ. എന്റെ പൊന്നു മോളേ ആ സ്ത്രീ മറ്റൊരു ബാലചന്ദ്ര കുമാറാവും. കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്. സ്ത്രീകൾ ദിലീപിന്റെ പടം കാണില്ലത്രേ. സുപ്രീം കോടതി പറഞ്ഞാലേ അവർ അംഗീകരിക്കൂ പോലും. വേടന്റെ എടുത്തിരിക്കുകയാണ് അവർ സർക്കാർ പരിപാടിയിൽ. കെപിഎസി ലളിത ജീവിച്ചിരുന്നെങ്കിൽ അവർ പറഞ്ഞു കൊടുത്തേനെ അവരുടെ സ്വഭാവങ്ങൾ.

കെപിഎസി ലളിത ചേച്ചിയുടെ മകൻ സിദ്ധാർഥ് ഒരിക്കൽ ആക്‌സിഡന്റായി, മരിച്ചുപോകും എന്ന് വരെ ആളുകൾ പറഞ്ഞു. അങ്ങനെ പണത്തിന് വേണ്ടി ഒരുപാട് സിനിമാക്കാരെ ലളിത ചേച്ചി വിളിച്ചു.അവസാനം മമ്മൂക്കയുടെ അടുത്തുമെത്തി. മമ്മൂക്കയോട് ചോദിച്ചു, എന്ത് പറ്റിയതാണ് എന്ന് ചോദിച്ചപ്പോൾ എന്തോ വലിക്കുകയോ കുടിക്കുകയോ ചെയ്‌തിട്ട് പറ്റിയതാണെന്ന് പറഞ്ഞു.

പിന്നെ സിദ്ധാർഥ് ആശുപത്രിയിൽ നിന്ന് എണീറ്റപ്പോൾ ഈ വാർത്ത കേട്ടിരുന്നു. അപ്പോൾ തന്നെ അവരെ ഇറക്കിവിട്ടു. അതുകൊണ്ട് അതിജീവിത കുട്ടിയോട് എനിക്ക് അവരെ സൂക്ഷിക്കണം എന്ന് മാത്രമേ പറയാനുള്ളൂ. നിന്റെ വീട്ടിൽ അവരെ ഇനി കയറ്റരുത്. നിന്റെ അധോഗതിയാണ് ഇനി വരാനിരിക്കുന്നത്. നീയുമായി എന്തിനെങ്കിലും പിണങ്ങിയാൽ നീ ഇതുവരെ പറഞ്ഞതെല്ലാം അവർ പുറത്തെടുത്തിടും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+