ദിലീപിന്റെ രാമലീല വന്നപ്പോള്‍ മഞ്ജുവാര്യര്‍ പറഞ്ഞത്; ഇത്തവണ മോഹന്‍ലാലും, 'ചേട്ടന് ഇറങ്ങിക്കോട്ടെ'
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായ ദിലീപ് സിനിമയില്‍ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഭഭബ എന്ന സിനിമ ഹിറ്റ് അടിച്ചാല്‍ ദിലീപിന്റെ സിനിമാ രാശി തെളിയും. അതേസമയം, ഏറെ കാലമായി ഇറങ്ങുന്ന സിനിമകളെല്ലാം നഷ്ടത്തിലായ ദിലീപിന് ഭഭബ കൂടി അതേ വഴി നീങ്ങിയാല്‍ കരിയറില്‍ ഇരുളടയും. അതുകൊണ്ടുതന്നെ പുതിയ സിനിമ ദിലീപിന് നിര്‍ണായകമാണ്.
ദിലീപ് വിധി കേട്ട് കോടതിക്ക് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴുള്ള ശശീര ഭാഷയിലെ മാറ്റം നേരത്തെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. അതേകാര്യം തന്നെയാണ് സംവിധായകന് ആലപ്പി അഷ്റഫും അദ്ദേഹത്തിന്റെ യുട്യൂബ് ചാനലില്‍ സൂചിപ്പിക്കുന്നത്. ആ വേളയില്‍ ദിലീപ് മൗനം പാലിച്ചിരുന്നു എങ്കില്‍ ജനവികാരം ഇത്രയും എതിരാകില്ലായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

ദിലീപ് കേസില്‍ പ്രതിയാക്കപ്പെട്ട വേളയിലാണ് രാമലീല എന്ന സിനിമ ഇറങ്ങിയത്. പല കോണില്‍ നിന്നും സിനിമക്കെതിരെ സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സിനിമയെ സിനിമ എന്ന രീതിയില്‍ കണ്ടാല്‍ മതിയെന്നും ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ എന്നുമാണ് മഞ്ജുവാര്യര്‍ അന്ന് പറഞ്ഞത്. രാമലീല വന്‍ ഹിറ്റാകുകയും ചെയ്തു.
കഴിവ് കൊണ്ടും കഠിനാധ്വാനം കൊണ്ടും സിനിമയില്‍ അതിവേഗം ഉയര്‍ന്നുവന്ന താരമാണ് ദിലീപ്. അന്ന് ദിലീപിന്റെ സിനിമയെ കാത്തിരുന്ന പലരും ഇന്ന് ദിലീപ് സിനിമകള്‍ ബഹിഷ്കരിക്കണം എന്ന് ആഹ്വാനം ചെയ്യുകയാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു. സിനിമാ രംഗത്തുള്ളവര്‍ ദിലീപിനെ ചേര്ത്തുനിര്ത്തുന്നുണ്ടെങ്കിലും ജനങ്ങളാണ് എതിരായി തിരിഞ്ഞിട്ടുള്ളത്.
ദിലീപിന്റെ സഹോദരന് പറഞ്ഞത്
രാമലീല ഹിറ്റടിച്ചെങ്കിലും പിന്നീട് വന്ന സിനിമകള്‍ വിജയിച്ചില്ല. ഇത്തവണ കേസില്‍ നിന്ന് രക്ഷപ്പെട്ട പിന്നാലെയാണ് ഭഭബ വരുന്നത്. ഇതില്‍ മോഹന്‍ലാല്‍ കൂടിയുണ്ട്. അതുകൊണ്ടുതന്നെ വിജയിക്കാനുള്ള സാധ്യതയും ഏറെയാണ്. എന്നാല്‍ മോഹന്‍ലാലിനെതിരെയും പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മോഹന്‍ലാലിന്റെ നടപടി ഉചിതമായില്ലെന്ന് വിമര്‍ശിച്ചു.
ദിലീപിനോട് അല്‍പ്പമെങ്കിലും താല്‍പ്പര്യം ഉണ്ടായിരുന്നു എങ്കില്‍ അതുപോലും ഇല്ലാതാക്കുന്ന നടപടിയാണ് വിധി വന്ന ശേഷം ദിലീപ് നടത്തിയ പ്രതികരണം എന്ന് ആലപ്പി അഷ്റഫ് പറയുന്നു. ഈ വേളയില്‍ പഴയ കാര്യം ഓര്‍മവന്നു. ദിലീപിനെ അറസ്റ്റ് ചെയ്ത സമയം സഹോദരന് അനൂപ് പറഞ്ഞ കാര്യം, ചേട്ടന് ഒന്ന് ഇറങ്ങിക്കോട്ടെ, ഞങ്ങള്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ, ഒരറ്റം മുതല്‍ ആരംഭിക്കുമെന്നാണ് അനൂപ് പറഞ്ഞത് എന്നും ആലപ്പി അഷ്റഫ് എടുത്തുപറഞ്ഞു.
അതിജീവിതക്ക് നീതി ലഭിച്ചില്ല എന്ന വികാരം ജനങ്ങള്‍ക്കിടയിലുണ്ട്. ഈ വേളയിലാണ് ദിലീപ് കോടതിക്ക് പുറത്ത് പരുഷമായി സംസാരിച്ചത്. ഇതില്‍ ജനങ്ങള്‍ക്കുള്ള അമര്‍ഷമാണ് കെഎസ്ആര്‍ടിസി ബസില്‍ ദിലീപ് സിനിമ പ്രദര്‍ശിപ്പിച്ചതില്‍ വീട്ടമ്മ പ്രതിഷേധിച്ചതും ക്ഷേത്ര പരിപാടിയില്‍ നിന്ന് ദിലീപിനെ മാറ്റിയതും എന്ന് ആലപ്പി അഷ്റഫ് പറയുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications