ലക്ഷ്മിയുടെ ഉദ്ദേശം ലൈം ലൈറ്റ് ഗിമ്മിക്ക്; അനുമോളും ആദിലയും നൂറയും തമ്മിൽ ശീതസമരം'; പ്രവീൺ
ബിഗ് ബോസിൽ വലിയ സുഹൃത്തുക്കളായിരുന്നു അനുമോളും ആദിലയും നൂറയും. എന്നാൽ ഷോ അവസാനിപ്പിക്കാറായപ്പോഴേക്കും മൂവരും തമ്മിൽ പല പ്രശ്നങ്ങളും ഉടലെടുത്തു. ഷോ കഴിഞ്ഞപ്പോൾ ഇത് അവസാനിക്കുമെന്ന് കരുതിയെങ്കിലും ഇതിനെ കുറിച്ച് പ്രതികരിക്കാൻ മൂവരും തയ്യാറായിട്ടില്ല. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ബിഗ് ബോസ് താരവും ഇവരുടെ സുഹൃത്തുമായ പ്രവീൺ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
' അനുമോളും ആദിലയും നൂറയും തമ്മിൽ ഇപ്പോൾ ഒരു ശീതസമരമാണ്. അവർ തമ്മിൽ നേരത്തേ നല്ലൊരു ബോണ്ടിങ് ഉണ്ടായിരുന്നു. മൂന്ന് പേരെ സംബന്ധിച്ചും അവർക്ക് അവരുടേതായ ശരികളുണ്ട്. ഒന്ന് ഇരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ. ഇത് ബേസിക്കലി ഒരു ഗെയിം ഷോ ആണ്. പലരും പല ഗെയിമുകളും കളിക്കും. ശൈത്യയെ പലരും കട്ടപ്പ എന്നൊക്കെ വിളിച്ചു. ഗെയിം ജയിക്കാൻ പല തന്ത്രങ്ങളും പയറ്റും. ഗെയിമിനെ ഗെയിമായി വിടണം. അത് കഴിഞ്ഞതിന് ശേഷവും അതിൽ പിടിച്ച് നടക്കുന്നത് ശരിയല്ല.
അനുമോൾ കപ്പ് നേടാൻ ഭയങ്കര ഡിസർവിങ് ആയിട്ടുള്ള ഒരാളാണ് .ഡേ വൺ മുതൽ ഡേ 100 വരെ എടുത്തു കഴിഞ്ഞാൽ ബിഗ് ബോസ് ഹൗസിൽ എപ്പോഴും നമ്മൾ ഒരു സെന്റർ ഓഫ് അട്രാക്ഷൻ ആവണം. വീട്ടിലുള്ള എല്ലാവരും നമ്മളെക്കുറിച്ച് സംസാരിക്കണം. അനുമോളെ കുറിച്ച് വീട്ടിലുള്ളവർ വളരെ ഓർഗാനിക്ക് ആയാണ് സംസാരിച്ച് തുടങ്ങിയത്. ഫിനാലെ വീക്കിൽ ഞങ്ങൾ റീ എൻട്രി ചെയ്തപ്പോൾ ഏറ്റവും കൂടുതൽ റീച്ച് ഉണ്ടായത് ,ഏറ്റവും കൂടുതൽ ആൾക്കാര് സംസാരിച്ചത് അനുമോളെ കുറിച്ചാണ്. അപ്പോൾ ഡെഫിനിറ്റിലി അനുമോൾ ഡിസർവിങ് ആണ്. കാരണം 100 ദിവസം അത്ര മാക്സിമം കോണ്ടെന്റുകൾ കൊടുത്താണ് അനുമോൾ നിന്നത്.
റീഎൻട്രിക്ക് പോകുന്നതിനു മുമ്പ് വരെ നമുക്ക് അറിയത്തില്ലായിരുന്നു അനീഷ് ആണോ അനുമോൾ ആണോ വിന്നർ ആകുക എന്നത്. പക്ഷെ റീഎൻട്രി കയറി ഈ വഴക്കുകളൊക്കെ കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഡെഫിനിറ്റലി അനുവായിരിക്കും കപ്പ് നേടുന്നതെന്നത്. പിആർ മാത്രമല്ല റീ എൻട്രി ചെയ്ത ചില താരങ്ങളും ഇത്തരത്തിൽ അനുവിന് പിന്തുണ കൂടാൻ കാരണമായിട്ടുണ്ട്.
ഒരാളോട് സ്നേഹം പറഞ്ഞ ഒരാൾ, കല്യാണം കഴിക്കാൻ താത്പര്യം ഉണ്ടെന്ന് അറിയച്ചൊരാൾ അയാൾക്ക്പ്രശ്നം വന്നപ്പോൾ കൂടെ നിന്നില്ലെന്നത് അത്ഭുതമുണ്ടാക്കി.
അനീഷിനെ ഞാൻ ആ ഒരു കോൺവർസേഷനിൽ എവിടേയും കണ്ടില്ല. അറ്ലീസ്റ്റ് നമുക്ക് ഇഷ്ടമുള്ള ഒരാൾ അത് എന്തു തരത്തിൽ ഇഷ്ടമുള്ള ആൾ ആയാലും ഒരു പ്രത്യേക സിറ്റുവേഷനിൽ പോകുമ്പോൾ നമ്മൾ അവരെ പോയിട്ട് സമാധാനിപ്പിക്കത്തില്ലേ.
മെറ്റേർണിറ്റി ലീവ് ആറു മാസം കൊടുക്കണ്ട എന്ന് അനീഷ് പറഞ്ഞത് എനിക്ക് ഭയങ്കര ഷോക്കിങ് ആയിരുന്നു. അനീഷനെ പോലെ എഴുത്തും വായനയും ഒക്കെ ഉള്ള, അത്ര അറിവുള്ള ഒരാൾ അത് പറഞ്ഞപ്പോൾ എനിക്ക് ബുദ്ധിമുട്ട് തോന്നി.പുള്ളിയുടെ ഫാൻസ് എന്ന് പറഞ്ഞാൽ എല്ലാം കുടുംബപ്രേക്ഷകരാ ,ഇതെല്ലാം കണ്ടുകൊണ്ടിരിക്ക അമ്മാരുണ്ട് പെങ്ങന്മാരുണ്ട്, ഒത്തിരി സ്ത്രീകളുണ്ട് പുള്ളിയുടെ ഫാൻസ് ആയിട്ട്. നിങ്ങൾ പുള്ളിയുടെ വീഡിയോ ഇട്ട എല്ലാം വരും അനീഷേട്ട എന്ന് കമന്റ് ഇടുന്നത് മൊത്തം സ്ത്രീകളാണ്. അവരോടുള്ള അധിക്ഷേപമായിട്ടാണ് എനിക്ത് ഫീൽ ചെയ്തത് .
ലാലേട്ടൻ എൻട്രി ചെയ്ത സമയത്ത് എടുത്തു പറയുന്നുണ്ട് അനീഷ് ഒരു സ്ത്രീവിരുദ്ധനാണെന്ന് . ഓഡിഷൻ സമയത്ത് അത്തരത്തിൽ പറഞ്ഞാൽ ഹൗസിലേക്ക് എൻട്രി വേഗത്തിൽ കിട്ടുമായിരിക്കുമെന്ന് കരുതിക്കാണും. എന്നാൽ ഹൗസിലെത്തിയപ്പോൾ സ്ട്രോങ്ങ് ആയി അദ്ദേഹം തന്റെ വാദങ്ങൾ ഉയർത്തിയിട്ടില്ല.

മദ്യപിച്ച് ഭർത്താവ് അടിച്ചാൽ അത് സ്ത്രീ മനസ്സിലാക്കണമെന്നൊക്കെ അനീഷേട്ടൻ പറഞ്ഞിട്ടുണ്ട്.ലോകത്തുള്ള ആരെങ്കിലും ഇതൊക്കെ പറയുമോ എന്നുള്ളത് എനിക്ക് അറിയില്ല.
ഇത് കണ്ടുകൊണ്ടിരിക്കുന്ന ഒരു സ്ത്രീകൾക്ക് പോലും അത് അക്സെപ്റ്റ് ചെയ്യാനും പറ്റത്തില്ല. പിന്നെ പുള്ളിക്ക് മനസ്സിലായി തോന്നുന്നു ഇതൊക്കെ ഞാൻ പറഞ്ഞു കഴിഞ്ഞു കഴിഞ്ഞാൽ വെളിയിൽ സപ്പോർട്ട് പോകും എന്ന്. അതുകൊണ്ടായിരിക്കും പിന്നെ പുള്ളി ആ സ്ത്രീ വിരുദ്ധ എടുക്കായിരുന്നത്.
ബിഗ് ബോസ് വിജയത്തിന് ശേഷം അനുമോൾക്കും അനീഷിനുമൊപ്പം ലക്ഷ്മി നിന്നത് ലൈം ലൈറ്റ് ഗിമിക്സ് ആയിട്ടാണ് എനിക്ക് തോന്നിയത്. ലക്ഷ്മി എന്റെ അടുത്ത സുഹൃത്താണ്, പ്രശ്നമൊന്നുമില്ല പക്ഷേ ഞാൻ പറയുന്നത് ലക്ഷ്മിയുടെ ആ ഒരു ആശയത്തോടാണ് എനിക്ക് എതിർപ്പുള്ളത്.
റീഎൻട്രി സമയത്ത് ലക്ഷ്മി അനുമോളെ പിന്തുണച്ചു, വലിയ മോട്ടിവേഷൻ കൊടുത്തു. ലക്ഷ്മി എവിക്റ്റ് ആയി ഏഷ്യാനെറ്റിന് കൊടുത്ത ഓഫീഷ്യൽ ഇൻറർവ്യൂവിൽ പറയുന്നുണ്ട് ഏറ്റവും ഫേക്ക് ആയിട്ട് ഡ്രാമ കളിക്കുന്ന ഒരാളാണ് അനുമോൾ എന്ന്. ലൈഫിൽ കൊണ്ടുപോകാൻ താല്പര്യം ഇല്ലാത്ത ഒരാളും അനുമോൾ ആയിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരാൾ പെട്ടെന്ന് റീഎൻട്രി ചെയ്യുമ്പോൾ സപ്പോർട്ട് ചെയ്യുന്നുവെന്ന് ശരിയായി തോന്നിയില്ല.
മാത്രമല്ല അനീഷിന് പത്ത് ലക്ഷം കിട്ടിയപ്പോഴും ലക്ഷ്മി അനീഷിനെ പിന്തുണച്ചു. ഇതൊക്കെ കാണുമ്പോൾ ഐ ഫീൽ ലൈക് ഇതൊരു ക്രൗഡ് ചേസിങ് പോല ആണെന്ന്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications