മമ്മൂട്ടി-ഖാലിദ് റഹ്മാന് പുതിയ സിനിമ പ്രഖ്യാപിച്ചു; കടുത്ത വിമര്‍ശനം, 'ഇതിന്റെ കാര്യം പോക്കാ'
കൊച്ചി: കളങ്കാവലിന് ശേഷം മമ്മൂട്ടി പുതിയ സിനിമ പ്രഖ്യാപിച്ചു. ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കുന്നത് ഷരീഫ് മുഹമ്മദിന്റെ ക്യൂബ്സ് എന്റര്‍ടൈമെന്റ്സ് ആയിരിക്കും. കളങ്കാവല്‍ വലിയ കൈയ്യടി നേടിയ സാഹചര്യത്തില്‍ വരുന്ന പുതിയ ചിത്രം ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ സിനിമ പ്രഖ്യാപിച്ച സമയം ശരിയായില്ല എന്ന വിമര്‍ശനവും ഉയര്‍ന്നു.
അതുല്യ നടന് ശ്രീനിവാസന്റെ വിയോഗത്തിന്റെ വേദന സിനിമാ മേഖലയ്ക്ക് വിട്ടുമാറിയിട്ടില്ല. സംസ്കാരം കഴിഞ്ഞതേയുള്ളൂ. ഈ വേളയില്‍ പുതിയ സിനിമ പ്രഖ്യാപിച്ചതാണ് കമന്റുകളില്‍ പലരും ചൂണ്ടിക്കാട്ടിയത്. സഹപ്രവര്‍ത്തകന്റെ ചിത ഒടുങ്ങിയതേയുള്ളൂ. അപ്പോള്‍ തന്നെ വേണോ പുതിയ സിനിമയുടെ പ്രഖ്യാപനം എന്ന് ഒരു കമന്റില്‍ പറയുന്നു.

2026ലെ അടിപൊളി സിനിമക്ക് തുടക്കം, ബിഗ് എം വിത്ത് ഷെരീഫ് തുടങ്ങി ഒട്ടേറെ പേര് മമ്മൂട്ടിയുടെ പ്രഖ്യാപനത്തെ അനുകൂലിച്ചും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി ആരാധകന് ആണെങ്കിലും അനവസരത്തിലെ ഈ പ്രഖ്യാപനത്തോട് യോജിക്കാന്‍ കഴിയില്ല എന്നാണ് ഹാഷിര്‍ മുഹമ്മദ് എന്ന പ്രൊഫൈല്‍ കമന്റ് ചെയ്തിട്ടുള്ളത്.
ശ്രീനിവാസന്റെ വേര്‍പ്പാടില്‍ ദുഖാര്‍ദ്രമായ സാഹചര്യത്തില്‍ സിനിമയുടെ പ്രഖ്യാപനം രണ്ട് ദിവസം കഴിഞ്ഞു മതിയായിരുന്നു. പോസ്റ്റ് പിന്‍വലിച്ചാല്‍ നന്ന് എന്നാണ് മറ്റൊരാളുടെ കമന്റ്. സാധാരണ എല്ലാ കാര്യത്തിലും മര്യാദ കാണിക്കുന്ന മമ്മൂട്ടി ഈ ചെയ്തത് ശരിയായില്ല, ശുദ്ധ തെണ്ടിത്തരം ആണ് എന്നും കമന്റുമുണ്ട്. അനവരത്തിലുള്ള ഈ സിനിമാ പ്രഖ്യാനം ശരിയല്ല. ഈ സിനിമയുടെ കാര്യം പോക്കാ എന്നും കമന്റില്‍ പറയുന്നു.
വഴിയില്‍ വീണുപോകുന്നവരുണ്ടായേക്കാം. എന്നാല്‍ നമുക്ക് യാത്ര തുടര്‍ന്നേ മതിയാകൂ എന്ന ജോക്കര്‍ സിനിമയിലെ കമന്റ് ചിലര്‍ സൂചിപ്പിച്ചു. ഇന്ന് വേണ്ടിയിരുന്നില്ല ഇക്കാ, ഇത് ശരിയായില്ല. ഉറ്റസുഹൃത്തിന്റെ സംസ്കാര ചടങ്ങുകള്‍ കഴിയാനെങ്കിലും കാത്തിരിക്കാമായിരുന്നു... എന്നിങ്ങനെ പോകുന്ന വിമര്‍ശിച്ചുള്ള കമന്റുകള്‍.
ഉണ്ടയെ വെല്ലും, മമ്മൂട്ടി എത്തുന്നത് തോക്കുമായി
ഖാലിദ് റഹ്മാനും മമ്മൂട്ടിയും നേരത്തെ ഒരുമിച്ച ചിത്രമാണ് ഉണ്ട. മികച്ച പ്രതികരണം ലഭിച്ച സിനിമയില്‍ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പോലീസുകാര്‍ നേരിടുന്ന വെല്ലുവിളികള്‍ വരച്ചുകാട്ടിയ ചിത്രത്തില്‍ ഒരുകൂട്ടം താരങ്ങളുമുണ്ടായിരുന്നു. ഹിറ്റുകള്‍ സമ്മാനിക്കുന്ന ഖാലിദ് റഹ്മാനൊപ്പം മമ്മൂട്ടി എത്തുന്നത് ആരാധകര്‍ക്ക് ആവേശം നല്‍കും.
അതേസമയം, ഉണ്ണി മുകുന്ദന് നായകനായ മാര്‍ക്കോ ഹിറ്റടിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ട നിര്‍മാതാവാണ് ഷെരീഫ് മുഹമ്മദ്. വ്യത്യസ്തമായ ചിത്രങ്ങള്‍ മലയാള സിനിമയില്‍ വരണം എന്ന അഭിപ്രായമുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. പുതിയ ചിത്രത്തിന്റെ പോസ്റ്റിലും തോക്കുകള്‍ കാണിക്കുന്നുണ്ട്. വ്യത്യസ്തതകള്‍ പരിഗണിക്കുന്ന മൂന്നു പേര് ഒന്നിക്കുന്ന ത്രില്ലിലാണ് മമ്മൂട്ടി ആരാധകര്‍.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications