കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാജാസിന്റെ കഥ പറയുന്ന ചരിത്രപുസ്തകം

  • By Staff
Google Oneindia Malayalam News

കൊച്ചി: ഒന്നേകാല്‍ നൂറ്റാണ്ട് നീണ്ട എറണാകുളം മഹാരാജാസ് കോളജിന്റെ കഥ പറയുന്ന ചരിത്രപുസ്തകം മഹാരാജാസിന് പ്രണയപൂര്‍വം കോളജിലെ പൂര്‍വവിദ്യാര്‍ഥി കൂടിയായ പത്മശ്രീ മമ്മൂട്ടി പ്രകാശനം ചെയ്യും.

ഫിബ്രവരി 22 വ്യാഴാഴ്ച വൈകീട്ട് നാലിന് മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടറും പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റുമായ കെ.ആര്‍.വിശ്വംഭരന്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും. പൂര്‍വിദ്യാര്‍ഥികളായ പ്രൊഫ.എം.എന്‍. വിജയന്‍, വി. വിശ്വനാഥമേനോന്‍, വയലാര്‍ രവി, സി.കെ. ചന്ദ്രപ്പന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, എസ്. രമേശന്‍, കെ.എം. റോയി തുടങ്ങിവര്‍ സംസാരിക്കും.

കോളജിന്റെ 125-ാം പിറന്നാള്‍ വര്‍ഷത്തില്‍ പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം എഴുതിയത് പൂര്‍വവിദ്യാര്‍ഥിയും പത്രപ്രവര്‍ത്തകനുമായ രവി കുറ്റിക്കാടാണ്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ കോളജിന്റെ ചരിത്രം പുസ്തകമായി പ്രസിദ്ധീകരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ കെ.ആര്‍.വിശ്വംഭരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൊത്തം 400 പേജ് വരുന്ന പുസ്തകത്തില്‍ എലിമെന്ററി സ്കൂളായി തുടങ്ങി കേരളത്തിലെ കോളജ് ഒഫ് എക്സലന്‍സായി പടര്‍ന്നുപന്തലിച്ച മഹാരാജാസിന്റെ ചരിത്രത്തോടൊപ്പം എറണാകുളം നഗരത്തിന്റെ വളര്‍ച്ചയും പ്രതിപാദിക്കുന്നു. അനുബന്ധ അധ്യായത്തില്‍ വിദ്യാര്‍ഥികളായിരുന്നപ്പോള്‍ ചങ്ങമ്പുഴ, വൈലോപ്പിള്ളി, അമ്പാടി നാരായണപ്പൊതുവാള്‍, പി.ഭാസ്കരന്‍, ഡോ.എം.ലീലാവതി, പ്രൊഫ.എം.എന്‍.വിജയന്‍, കെ.സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി എന്നിവര്‍ കോളജ് മാഗസിനുകളില്‍ എഴുതിയിരുന്ന ലേഖനങ്ങളും കവിതകളും ചേര്‍ത്തിട്ടുണ്ട്.

പൊതുജീവിതത്തില്‍ വളരെ പ്രശസ്തരായി മാറിയവരുടെ ക്യാമ്പസ് ജീവിതവും ഓരോ കാലഘട്ടങ്ങളിലെ ക്യാമ്പസ് കുസൃതികളും പ്രണയവും രാഷ്ട്രീയ-സാഹിത്യ പ്രവര്‍ത്തനങ്ങളും പുസ്കകത്തിലുണ്ട്. അപൂര്‍വചിത്രങ്ങളും രേഖകളും പുസ്തകത്തെ സമ്പുഷ്ടമാക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X