കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യയില്‍ ഓണപ്പരിപാടികള്‍ --: കുമ്മാട്ടിക്കളി, നാടന്‍പാട്ടുകള്‍

  • By Staff
Google Oneindia Malayalam News

ഓണത്തോടനുബന്ധിച്ച് സൂര്യ ടിവിയില്‍ കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയുമായുള്ള അഭിമുഖവും കുമ്മാട്ടിക്കളിയും നാടന്‍പാട്ടുകളും സംപ്രേഷണം ചെയ്യും.

കലയാമി സുമതേ...

കഥകളി സംഗീതത്തിന്റെ തലക്കുറി തിരുത്തിയെഴുതിയ എമ്പ്രാന്തിരിയുടെ പ്രഭാവ കാലം 1970ല്‍ തുടങ്ങിയതാണ്. സുമധുരമായ ശാരീരം, ഗമകശുദ്ധി, സാഹിത്യസ്ഫുടത, ഭാവസൂക്ഷ്മത എന്നീ ഗുണങ്ങളാണ് എമ്പ്രാന്തിരിക്ക് കഥകളിയരങ്ങുകളില്‍ ഇടം നല്‍കിയത്.

കേരളത്തിലെ ഏറ്റവും ജനപ്രിയനായ കഥകളി ഗായകനായ ശങ്കരന്‍ എമ്പ്രാന്തിരിയുടെ പാട്ട് രംഗമറിഞ്ഞതാണെന്ന് പഴമക്കാര്‍ പോലും വാഴ്ത്തി. ഇന്നും കഥകളിയരങ്ങുകളിലെ രോമാഞ്ചമുണര്‍ത്തുന്ന സാന്നിധ്യമാണ് എമ്പ്രാന്തിരി.

കലയാമിസുമതേ.. എന്ന 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ അഭിമുഖം ഉത്രാടദിവസമായ ആഗസ്ത് 30 വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് സൂര്യ ടിവി സംപ്രേഷണം ചെയ്യുന്നു. അഭിമുഖം നടത്തുന്നത് വി. കലാധരനാണ്. സംവിധാനം വിനോദ് മങ്കര.

കുമ്മാട്ടിക്കളിയും നാടന്‍പാട്ടുകളുംധ

ഓണവില്ലിന്റെയും ഓണപ്പാട്ടിന്റെയും നാദങ്ങള്‍ ഇന്ന് മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. പാടങ്ങങ്ങളും നാട്ടുവഴികളും താണ്ടി വീടുവീടാന്തരം കയറിയിറങ്ങുന്ന കുമ്മാട്ടി ഇന്നത്തെ ജനതയ്ക്ക് മുത്തശ്ശിക്കഥകള്‍ക്ക് തുല്യം. വിസ്മൃതിയുടെ തിരശീലയ്ക്കു പിന്നില്‍ നിന്നും കുമ്മാട്ടിയെ പ്രേക്ഷകരുടെ മുന്നിലേക്ക് സൂര്യ ടിവി ആനയിക്കുകയാണ്.

ചതയം ദിനമായ സപ്തംബര്‍ ഒന്ന് ശനിയാഴ്ച രാവിലെ 6. 30ന് ഗ്രാമീണതയുടെ തെളിമയും പോയകാലത്തിന്റെ ആര്‍ദ്രതയും നിറഞ്ഞ കുമ്മാട്ടി സൂര്യ ടിവി പ്രേക്ഷകരുടെ മുന്നിലെത്തുന്നു.

ഗ്രാമീണജനതയുടെ ഹൃദയത്തുടിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന നാടന്‍പാട്ടുകള്‍ ഒരു കാലഘട്ടത്തിന്റെ ജീവിത രീതിയുടെയും സംസ്ക്കാരത്തിന്റെയും പ്രതിഫലനങ്ങളാണ്. കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ ഒന്നാം ഓണം മുതല്‍ നാലാം ഓണം വരെയുള്ള ദിവസങ്ങളില്‍ സൂര്യ ടിവി സംപ്രേഷണം ചെയ്യുന്നു. രാവിലെ ആറ് മണിക്ക് സംപ്രേഷണം ചെയ്യുന്ന നാടന്‍പാട്ടുകളുടെ നിര്‍മാണം അനില്‍ പാതിരപള്ളി നിര്‍വഹിച്ചിരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X