കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റിനെ തോല്‍പിച്ചെന്ന് സൂര്യ

  • By Staff
Google Oneindia Malayalam News

കൊച്ചി : ചാനല്‍ യുദ്ധത്തില്‍ സൂര്യ മുന്നേറുന്നതായി സര്‍വെ റിപ്പോര്‍ട്ട്. ജനപ്രിയ പരിപാടികളില്‍ പ്രേക്ഷക പ്രീതിയില്‍ കൂടുതലുളളത് സൂര്യയ്ക്കാണത്രേ!. കൊച്ചി നഗരത്തില്‍ ഇന്‍ടാം നടത്തിയ സര്‍വെയിലാണ് ഇത് വെളിപ്പെട്ടതെന്ന് സൂര്യയുടെ അധികൃതര്‍ തന്നെ പറയുന്നു. ഇന്‍ടാം എന്നത് ടെലിവിഷന്‍ പരിപാടികളുടെ ജനപ്രീതി കണക്കാക്കി വെളിപ്പെടുത്തുന്ന സംവിധാനമാണ്. കഴിഞ്ഞ നാല് ആഴ്ചയായാണ് ഈ മുന്നേറ്റം ഉണ്ടായത്. അതിനു മുന്‍പ് ഏഷ്യാനെറ്റ് ആയിരുന്നു മുന്നില്‍.

ഫിബ്രവരി 18-24 വാരത്തെ ഇന്‍ടാം റിപ്പോര്‍ട്ടനുസരിച്ച് തിങ്കള്‍ മുതല്‍ വെളളി വരെ സൂര്യയ്ക്ക് 22.4 ശതമാനം പ്രേക്ഷകരാണുളളത്. ഏഷ്യാനെറ്റിന് 15.92 ശതമാനവും. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഇരു ചാനലുകള്‍ക്കും പ്രേക്ഷകര്‍ കുറയുന്നുണ്ട്. സൂര്യയ്ക്ക് 16.65 ശതമാനവും ഏഷ്യാനെറ്റിന് 14.74 ശതമാനവുമാണ് അന്നേ ദിവസങ്ങളിലുളളത്.

ജനപ്രീതിയുളള 30 പരിപാടികളില്‍ 24 എണ്ണവും സൂര്യ സംപ്രേക്ഷണം ചെയ്യുന്നതാണത്രെ. ജനപ്രീതിയുള്ള 100 എണ്ണമെടുത്താല്‍ അതില്‍ സൂര്യയ്ക്ക് 48 ഉം എഷ്യാനെറ്റിന് 46 ഉം പരിപാടികള്‍ ഉണ്ട്. ബാക്കി ദൂരദര്‍ശന്‍ മലയാളവും കൈരളിയും സംപ്രേക്ഷണം ചെയ്യുന്നവയ്ക്കാണ്.

ഏഷ്യാനെറ്റിന്റെ സ്ത്രീയും സൂര്യയുടെ കോമഡി ടൈമും തമ്മിലാണ് ജനപ്രീതിയ്ക്കായി കടുത്ത മത്സരം നടക്കുന്നത്. സിനിമ കഴിഞ്ഞാല്‍ കാഴ്ചക്കാര്‍ കൂടതലുളളത് ഈ പരിപാടികള്‍ക്കാണെന്നാണ് ഇരുവരും അവകാശപ്പെടുന്നത്. കൂട്ടിക്കല്‍ ജയചന്ദ്രന്‍ അവതരിപ്പിക്കുന്ന കോമഡി ടൈം കേരളത്തില്‍ തന്നെ ജനപ്രീതിയില്‍ രണ്ടാം സ്ഥാനത്തെത്തിയതായി സൂര്യ വാദിക്കുന്നു. സ്ത്രീ തന്നെയാണ് ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീതി നേടിയ പരിപാടി.

കേരളത്തിലെ ഒന്നാംകിട സിനിമാ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് സീരിയലുകള്‍ നിര്‍മ്മിക്കാന്‍ സൂര്യ കരാറുണ്ടാക്കിയിട്ടുണ്ട്. സെവന്‍ ആര്‍ട്ട്സ്, സെന്‍ട്രല്‍ പിക്ചേര്‍സ് എന്നിവരുടെ സീരിയലുകള്‍ ഇപ്പോള്‍ തന്നെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. വാവ, പൊരുത്തം, മാനസ പുത്രി എന്നിവയാണ് അവ.

ഏഷ്യാനെറ്റ് പരിപാടികളുമായി നേരിട്ട് ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ തങ്ങളുടെ പരിപാടികളുടെ സമയം മാറ്റിയാതായും സൂര്യ പറയുന്നു. വൈകുന്നേരം ഏഴു മണിയ്ക്ക് തുടങ്ങിയിരുന്ന സൂര്യാ വാര്‍ത്തകള്‍ ഇപ്പോള്‍ 6.30നാണ്. ഏഴു മണിയ്ക്ക് സൂര്യയില്‍ ഇപ്പോള്‍ സീരിയലാണ്.

സൂര്യയിലെ സിനിമകള്‍ക്കും കാഴ്ചക്കാര്‍ കൂടുതലാണ്. അവര്‍ കൂടുതല്‍ പുതിയ സിനിമകള്‍ കൂടുതലായാണ് അവകാശപ്പെടുന്നത്. അതിനാല്‍ സിനിമാ നിര്‍മ്മാണത്തിലേയ്ക്കു കടക്കാനും ചാനലിനു പദ്ധതിയുണ്ട്. കേരള ചലചിത്ര വികസന കോര്‍പറേഷനുമായി ഇതു സംബന്ധിച്ച കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. കോര്‍പറേഷന്‍ നിര്‍മ്മിച്ച് ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷ്ണ ആണ് ഈ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ സിനിമ.

ഏതായാലും സൂര്യ ന്യൂസ് എന്ന പേരില്‍ മലയാളത്തില്‍ ഒരു വാര്‍ത്താ ചാനല്‍ തുടങ്ങാനുളള തീരുമാനം ചാനല്‍ മരവിപ്പിച്ചിരിക്കുകയാണ്. കണ്ണീരൊഴുകുന്ന സീരിയലുകള്‍ കൂടുതല്‍ നിര്‍മ്മിക്കാനാണ് തീരുമാനം. കേരളത്തിന്റെ ചാനല്‍ വിപണിയ്ക്ക് പറ്റിയത് അതാണെന്നാണ് സൂര്യ തിരിച്ചറിയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X