കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവാര്‍ഡ് നിര്‍ണയം ധാര്‍മികമല്ല: പരമേശ്വരന്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കമല സുരയ്യ എഴുത്തഛന്‍ പുരസ്കാരത്തിന് അര്‍ഹയല്ലെന്ന് തന്റെ പ്രസ്താവനയെ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ ന്യായീകരിച്ചു.

സാമൂഹിക ഉത്തരവാദിത്തമുള്ളവര്‍ക്കും മൂല്യബോധമുള്ളവര്‍ക്കുമാണ് എഴുത്തഛന്‍ അവാര്‍ഡ് കൊടുക്കേണ്ടത്. ഇതുവരെ എഴുത്തഛന്‍ പുരസ്കാരം നല്‍കിയപ്പോള്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നു. പൊന്‍കുന്നി വര്‍ക്കിക്ക് അവാര്‍ഡ് നല്‍കിയത് മാത്രമേ അപവാദമായുണ്ടായിരുന്നുള്ളൂ. പൊന്‍കുന്നം വര്‍ക്കിക്ക് എഴുത്തഛന്‍ പുരസ്കാരം നല്‍കിയപ്പോള്‍ പല എഴുത്തുകാരും അതിനെ ചോദ്യം ചെയ്തിരുന്നു.

കമല സുരയ്യ ഇസ്ലാം മതം സ്വീകരിച്ചതിനാലാണ് താന്‍ അവര്‍ക്ക് എഴുത്തഛന്‍ പുരസ്കാരം നല്‍കുന്നതിനെ എതിര്‍ത്തതെന്ന വിമര്‍ശനം യഥാര്‍ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കാനുള്ള ശ്രമമാണെന്ന് പരമേശ്വരന്‍ ഒക്ടോബര്‍ ആറ് ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഏതെങ്കിലും മതപരിവര്‍ത്തനത്തോടല്ല തന്റെ എതിര്‍പ്പ്. താന്‍ കമല സുരയ്യയല്ലെന്നും സുരയ്യ മാത്രമാണെന്നും അവര്‍ ഈയിടെ പറഞ്ഞിരുന്നു. സുരയ്യ ഭൂതകാലത്തെ നിഷേധിക്കുകയും അതിനോട് നിഷേധാത്മകമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് എഴുത്തഛനും അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരും രൂപപ്പെടുത്തിയ സമ്പന്നമായ സാസ്കാരിക പൈതൃകത്തെ നിഷേധിക്കുന്നതിന് തുല്യമാണ്.

അത്തരം നിഷേധാത്മകമായ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കല്ല എഴുത്തഛന്‍ പുരസ്കാരം പോലുള്ള ആദരണീയമായ സമ്മാനങ്ങള്‍ കൊടുക്കേണ്ടത്. സാങ്കേതികമായും നിയമപരമായും പുരസ്കാര നിര്‍ണയത്തെ ന്യായീകരിക്കാനാവുമായിരിക്കും. പക്ഷേ ധാര്‍മികമായി ഈ അവാര്‍ഡ് നിര്‍ണയം ശരിയല്ല.- പരമേശ്വരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X