Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവളുടെ ജൂലിയറ്റ്.. മാങ്ങാത്തൊലി', മജ്സിയയെ പൊളിച്ചടുക്കി ഡിംപൽ, ലീക്കായി ഫിനാലെക്കിടെയുളള ഓഡിയോ

ബിഗ് ബോസ് മലയാളം മൂന്നാം സീസൺ ഫിനാലെ ഷൂട്ട് ചെന്നൈയിൽ നടക്കുകയാണ്. ഷോയുടെ ഫൈനലിൽ എത്തിയ 8 മത്സരാർത്ഥികളെ കൂടാതെ സിനിമാ താരങ്ങളും ബിഗ് ബോസിലെ മുൻ താരങ്ങളും അടക്കമുളളവർ ഫിനാലെയുടെ ഭാഗമാകാനെത്തിയിട്ടുണ്ട്.

ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെട്ട മജ്സിയ ഭാനുവും ഡിംപൽ ഭാലും തമ്മിലുളള പോര് ഫാൻസിനിടയിൽ നേരത്തെയും ചർച്ച ആയതാണ്. ഷോയിൽ ആദ്യം ഇരുവരും സുഹൃത്തുക്കളായിരുന്നുവെങ്കിലും പിന്നീട് ശത്രുക്കളാവുകയായിരുന്നു. ഫിനാലെ ഷൂട്ടിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഫിനാലെ ഷൂട്ടിംനിടെ മജ്സിയ തന്നോട് എന്താണ് ചെയ്തത് എന്ന് ഡിംപൽ സഹോദരിയോട് തുറന്ന് പറയുന്ന ഓഡിയോ പുറത്തായിരിക്കുകയാണ്.

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

1

ഓഡിയോയിലെ ഡിംപലിന്റെ വാക്കുകള്‍ ഇങ്ങനെ: ''ഹലോ സിസ്റ്റര്‍. ഇവിടെ എല്ലാം നന്നായി പോകുന്നു. ഇന്നലെ എന്താണ് സംഭവിച്ചത് എന്ന് വെച്ചാല്‍, ഞങ്ങള്‍ ഓണപ്പരിപാടിയുടെ ഷൂട്ടിംഗിന് വേണ്ടിയുളള പരിശീലനത്തില്‍ ആയിരുന്നു. ഞങ്ങള്‍ സ്റ്റേജില്‍ നില്‍ക്കുകയായിരുന്നു. രണ്ട് പരിപാടികള്‍ കഴിഞ്ഞ് മൂന്നാമത്തേതിലേക്ക് കടക്കുകയായിരുന്നു.

2

എല്ലാവരും വളരെ ക്ഷീണിതരായിരുന്നു. കാരണം ഷൂട്ടിംഗ് വളരെ നേരത്തെ ആരംഭിച്ചിരുന്നു. മജ്‌സിയ അവിടെ ഉണ്ടായിരുന്നു. അവള്‍ തന്റെ പിറകില്‍ വന്ന് തന്നെക്കുറിച്ച് കമന്റുകള്‍ പറഞ്ഞുകൊണ്ടേയിരുന്നു. തന്നെ ഫ്രോഡ് എന്നും മറ്റും പറഞ്ഞുകൊണ്ടിരുന്നു. താനത് ശ്രദ്ധിക്കാതെ ഒഴിവാക്കി വിട്ടു. മജ്‌സിയ ഉള്ള സ്ഥലങ്ങളില്‍ നിന്ന് ഞാനൊഴിഞ്ഞ് പോയി തനിച്ചിരുന്നു. അതാണ് നല്ലതെന്ന് തോന്നി.

3

ഞാന്‍ ആരോട് സംസാരിച്ചാലും മജ്‌സിയ അവിടെ വന്ന് നില്‍ക്കുമായിരുന്നു. എന്നിട്ട് തന്നെക്കുറിച്ച് ഓരോന്ന് പറയും. നീ പറഞ്ഞത് പോലെ ഞാനത് പരമാവധി ഒഴിവാക്കി വിട്ടു. എന്നാല്‍ സ്റ്റേജില്‍ പരിപാടിക്കിടെ അവള്‍ ചെയ്തത് എന്താണെന്ന് അറിയാമോ. അവളുടെ ജൂലിയറ്റ്, മാങ്ങാത്തൊലി, അവള്‍ ഫ്രോഡ് എന്നൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു. അത് ശരിയായിരുന്നില്ല.

4

അവള്‍ എന്നെക്കുറിച്ച് പറഞ്ഞതൊക്കെ താന്‍ വിട്ട് കളയുകയായിരുന്നു. എന്നാല്‍ അവള്‍ക്ക് ഇനിയും ജൂലിയറ്റിനെ കുറിച്ച് സംസാരിക്കുകയോ പരിഹസിക്കുകയോ ചെയ്യാനാകില്ല. അത് ശരിയല്ല. ആരും അതിനോട് പ്രതികരിക്കണമെന്നല്ല പറയുന്നത്. എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെ കൈകാര്യം ചെയ്ത് കൊള്ളും. ഫിനാലെ വരെ എനിക്ക് കരാര്‍ ഉളളതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സമ്മതിച്ച് കൊടുക്കാനാകില്ല

5

അതുകൊണ്ട് ഞാന്‍ കാര്യങ്ങള്‍ ഏഷ്യാനെറ്റ് ഹെഡ് പ്രവീണ്‍ സാറിനെയും അര്‍ജുന്‍ സാറിനേയും അറിയിച്ചിട്ടുണ്ട്. അവര്‍ എന്നോട് വന്ന് ഇന്ന് രാവിലെ സംസാരിച്ചു. മജ്‌സിയയോട് താന്‍ സംസാരിക്കാമെന്ന് പ്രവീണ്‍ സര്‍ പറഞ്ഞു. സംസാരിച്ചോ എന്ന് അറിയില്ല. അവര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നു. അവര്‍ക്ക് പക്ഷപാതം കാണിക്കാതെ ഇരിക്കേണ്ടതുണ്ട്.

6

ഞാനും ഒരു മനുഷ്യജീവിയാണ്. റോബോട്ടൊന്നും അല്ല. ഒരാള്‍ തന്റെ പിന്നില്‍ നിന്ന് ഇത്തരം കമന്റുകള്‍ പറയുമ്പോള്‍ തനിക്ക് ചിരിച്ച് കൊണ്ട് നില്‍ക്കാനാവില്ല. എനിക്ക് ആത്മാഭിമാനം വളരെ പ്രധാനമാണ്. അതിന് വേണ്ടി ഞാന്‍ പൊരുതിയിട്ടുണ്ട്. ഇന്നും ഓണപ്പരിപാടിയുടെ ഷൂട്ട് ഉണ്ടായിരുന്നു. ജഗദീഷ് സാറിനും ആര്യയ്ക്കും ഒപ്പമുളള ടോക്ക് ഷോ ആയിരുന്നു അത്.

7

അതിന് ശേഷം ഞാന്‍ ജഗദീഷ് സാറിനൊപ്പം ഫോട്ടോ എടുക്കാനായി പോയി. അപ്പോഴും മജ്‌സിയ തന്നെക്കുറിച്ച് കമന്റുകള്‍ പറയുകയായിരുന്നു. വീണ്ടും ഞാനത് ശ്രദ്ധിക്കാതെ വിട്ടു. പിന്നെയും തന്റെ പിറകില്‍ വന്ന് ഓരോന്ന് പറയാന്‍ തുടങ്ങി. ജൂലിയറ്റിനെ വെച്ച് കാശാക്കിയ ഫ്രോഡ് എന്ന് പറഞ്ഞു. എന്താണിത്. പപ്പ എപ്പോഴും പഠിപ്പിച്ചത് എല്ലായ്‌പ്പോഴും ശരിക്കൊപ്പം നില്‍ക്കണം എന്നാണ്.

8

ഈ കഴിഞ്ഞ ദിവസങ്ങളിലെല്ലാം മജ്‌സിയ എന്നെയും മമ്മിയേയും പപ്പയേയും തിങ്കളിനേയും കുടുംബത്തേയുമെല്ലാം കുറിച്ച് മോശമായി സംസാരിക്കുകയായിരുന്നു. താനന് ശ്രദ്ധിക്കാതെ വിട്ടു. ഇതല്ല ഡിംപല്‍. ഞാനൊറ്റയ്ക്കായിരിക്കും. എന്നാല്‍ ശക്തയുമാണ്. ഇത്തരം കാര്യങ്ങള്‍ക്കെതിരെ ഞാന്‍ എപ്പോഴും പ്രതികരിച്ചിട്ടുളളതാണ്. ക്ഷമിക്കുന്നതിനൊക്കെ ഒരു പരിധി ഉളളതാണ്.

9

്‌യേശു ക്രിസ്തു പോലും ദേഷ്യപ്പെടുകയും പ്രതികരിക്കുകയും ചെയ്തിട്ടുളളതാണ്. ചില നേരങ്ങളില്‍ നമ്മള്‍ നമ്മളെ തന്നെ ഉണര്‍ത്തേണ്ടതുണ്ട്. എന്നിട്ട് അവരോട് പറയണം മിണ്ടാതിരിക്കുന്നത് മനസ്സിലാകാത്തത് കൊണ്ടോ പ്രതികരിക്കാന്‍ അറിയാത്തത് കൊണ്ടോ അല്ലെന്ന്. ചാനല്‍ ചെയ്യാവുന്നതെല്ലാം ചെയ്തു എന്നറിയാം. എന്നാല്‍ മജ്‌സിയ അത് ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.

10

ഇന്ന് എനിക്കൊരു ഡാന്‍സ് പെര്‍ഫോര്‍മന്‍സ് ഉണ്ടായിരുന്നു. എനിക്ക് കൂളായും എനര്‍ഡജറ്റിക്കായും നില്‍ക്കേണ്ടതുണ്ടായിരുന്നു. എന്നെക്കുറിച്ച് പറഞ്ഞോളൂ. പക്ഷേ ഈ ലോകത്ത് ഇല്ലാത്ത ആളുകളെ കുറിച്ച് പറയരുത്. പപ്പ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കണ്ണ് നിറയും. ജൂലിയറ്റിനെ കുറിച്ച് അത്തരത്തില്‍ പറയുന്നത് കേള്‍ക്കുമ്പോഴും.. തലച്ചോര്‍ അങ്ങനെ ആണ് പ്രവര്‍ത്തിക്കുന്നത് അതില്‍ തനിക്കൊന്നും ചെയ്യാനാകില്ല.

Recommended Video

cmsvideo
    Bigg boss 3 Malayalam finale | Oneindia Malayalam
    11

    എനിക്കൊപ്പം നിന്നവര്‍ക്ക് വേണ്ടിയൊക്കെ ഞാന്‍ എപ്പോഴും നിന്നിട്ടുളളതാണ്. ഇപ്പോള്‍ ഞാന്‍ അവള്‍ക്ക് വേണ്ടി സംസാരിച്ചില്ലെങ്കില്‍ അത് വളരെ വൈകിപ്പോകും. തനിക്ക് ആരോടും യുദ്ധം ചെയ്യാന്‍ താല്‍പര്യമില്ല. പപ്പ എപ്പോഴും പറയും ആരോടും വഴക്കിന് നില്‍ക്കരുത്, സ്വയം പ്രതിരോധിച്ചാല്‍ മതിയെന്ന്. അമ്മയുമായി സംസാരിക്കൂ എന്താണ് ചെയ്യേണ്ടത് എന്ന്. ഇത് മാനസിക പീഡനമാണ്. എനിക്ക് ചിരിക്കാനാവും. പെര്‍ഫോമും ചെയ്യും. അത് ആര്‍ക്കും ഇല്ലാതാക്കാനാവില്ല.

    'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+