എല്ലാം ഏഷ്യാനെറ്റ് ആദ്യമെ ഉറപ്പിച്ചു; യഥാര്‍ത്ഥ വിജയി സായി വിഷ്ണു, പിന്തുണച്ച് ആരാധകര്‍
ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായില്ലെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെ വിജയി മണിക്കുട്ടന്‍ ആണെന്നുള്ള വ്യക്തമായ സൂചന ഇതിനോടകം തന്നെ പുറത്ത് വന്ന് കഴിഞ്ഞു. വിന്നര്‍ക്കുള്ള ട്രോഫിയില്‍ മുത്തമിട്ട് ഇരിക്കുന്ന മണിക്കുട്ടന്റെ ചിത്രങ്ങള്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
മണിക്കുട്ടന്‍ വിന്നറായപ്പോള്‍, സായി വിഷ്ണു രണ്ടാം സ്ഥാനത്തും ഡിംപല്‍ ഭാല്‍ മൂന്നാം സ്ഥാനത്തുമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിന് പിന്നാലെ സായി വിഷ്ണുവിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

ബിഗ് ബോസ് മലയാളം സീസണ്‍ 3 ആരംഭിച്ചപ്പോള്‍ അത്ര മികച്ച പ്രകടനം വെച്ച താരങ്ങളുടെ പട്ടികയില്‍ സായി വിഷ്ണുവിന്റെ പേര് ഉണ്ടായിരുന്നില്ല. മാത്രവുള്ള വലിയ തോതില്‍ വിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഷോ മുന്നേറുമ്പോള്‍ വലിയ തോതില്‍ മുന്നേറ്റം ഉണ്ടാക്കിയ താരം പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനായി മാറുന്നതാണ് കാണാന്‍ കഴിഞ്ഞത്.

ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി പുറത്ത് വരുന്നത് സായി ആണെന്ന് നിസംശയം പറയാം. ആദ്യ നാളുകളിൽ വെറുപ്പുളവാക്കുന്ന നെഞ്ചും തള്ളി വരുന്ന പരസ്പര ബഹുമാനം തീരെ ഇല്ലാത്ത പയ്യന്‍ എന്ന ഇമേജില്‍ നിന്ന് പൊതുജനത്തിന് സ്വീകാര്യനായ സായിയുടെ വളർച്ച പ്രശംസിക്കപ്പെട്ടിരുന്നു.

ഗ്രാന്‍ഡ് ഫിനാലെയിലെ ഇപ്പോഴത്തെ ഫലം ആദ്യമേ ഉറപ്പിച്ചതായിരുന്നുവെന്ന ഒരു ആരോപണവും സായി വിഷ്ണു അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ കാണാന്‍ കഴിയും. ഒരു ഘട്ടത്തില്‍ പുറത്ത് പോയ മണിക്കുട്ടനെ ചില വാഗ്ദാനങ്ങള്‍ നല്‍കി ഷോ അധകൃതര്‍ തിരികെ കൊണ്ട് വരികയായിരുന്നു എന്നതാണ് പ്രധാന ആരോപണം

കപ്പ് അടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഞങ്ങളുടെ മനസ്സിലെ യഥാര്‍ത്ഥ വിജയി സായി വിഷ്ണുവാണെന്നാണ് അദ്ദേഹത്തിന്റെ അരാധകര്‍ അഭിപ്രായപ്പെടുന്നത്. അനുകൂല സാഹചര്യങ്ങളിൽ നിന്ന് ഒരാൾ നേടുന്ന വിജയം മധുരമുള്ള ഒന്നാണ്. എന്നാൽ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടുന്ന വിജയമാണ് ചരിത്രത്തിൽ ഇടം പിടിക്കുന്നത്, ഏറെ മധുരിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ ആരാധകര്‍ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ കുറിക്കുന്നു.

'ഒരു സഹരണക്കാരനായി വന്ന് ജനഹൃദയങ്ങളിൽ ഇടം പിടിച്ച വീരനാണ് സായ് വിഷ്ണു. ആരൊക്കെ ബിഗ്ഗ്‌ബോസ്സിൽ വന്ന് ട്രോഫികൾ വാരിക്കൂട്ടിയാലും നീയാണ് ചക്കരെ വാശിയോടെ പൊറുതിനിന്ന പടക്കുതിര. നിന്റെ സ്നേഹത്തിന്റെ മുൻപിൽ പലരും പ്ലിംഗ്. ആയി നിന്ന നിമിഷങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. സായി വിഷ്ണു. ചങ്കേ... ഞങ്ങൾക്കെല്ലാം ഞങ്ങളുടെ മുത്തായ സായി മാത്രമാണ് യഥാർഥ വിജയി'-എന്നാണ് മേരി ജീന എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വലിയ താരങ്ങൾക്കൊപ്പം മത്സരിക്കാൻ കുറച്ചു സ്വപ്നങ്ങൾ മാത്രം സംബാദ്യമാക്കിയ,അധികം ആരും അറിയാത്ത ഒരു സാധാരണക്കാരനും ബിഗ് ബോസ് ഹൗസിൽ എത്തി. അവൻറെ സ്വപ്നങ്ങൾ നമ്മോട് പങ്കിട്ടു. ആ സ്വപ്നങ്ങളെ നമ്മൾ നെഞ്ചോടു ചേർത്തു. തുടക്കത്തിൽ ഒരു വീക് കണ്ടെസ്റ്റൻറ് എന്നും മുൻകോപി എന്നും പേരു കേട്ടു, ഒരുപാട് പേർ അവനെ തള്ളി പറഞ്ഞു.-മറ്റൊരു ആരാധിക അഭിപ്രായപ്പെടുന്നു.

പിന്നീട് വലിയ ഒരു മാറ്റത്തിലൂടെ കാണികളെ അമ്പരപ്പിച്ചു മുന്നോട്ട് കുതിച്ചു, ശത്രുക്കളെ കൊണ്ട് പോലും ആരാധിപ്പിക്കാൻ കഴിഞ്ഞ ഒരു വലിയ മാറ്റം. തുടക്കത്തിൽ ആരും മുഖവിലക്കെടുക്കാതിരുന്ന അയാൾ പിന്നീട് ജനങ്ങളുടെ ഫൈനൽ ഫൈവ് ലിസ്റ്റിൽ സ്ഥാനം പിടിച്ചു. ആരാധിക്കാനും അവൻറെ സ്വപ്നങ്ങളെ സ്വന്തമായി കാണാനും ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കി.

ഇന്നിതാ അവൻ ബിഗ് ബോസ് റിയാലിറ്റി ഷോ യുടെ റണ്ണർ അപ്പ് ആയിരിക്കുന്നു. അഭിനന്ദങ്ങള്‍ സായി വിഷ്ണു. മത്സരത്തിൽ രണ്ടാമതെങ്കിലും ഞങ്ങളുടെ മനസ്സിൽ നിനക്ക് ഒന്നാം സ്ഥാനം തന്നെയാണ്. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. നിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാവട്ടെ. എന്നും നിന്റെ കൂടെ ഞങ്ങളുണ്ടാവും-റിസ്വാന്‍ എന്നയാള്‍ കൂട്ടിച്ചേര്‍ത്തു.
ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി
Recommended Video
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications