ചൊറിഞ്ഞ് ഞങ്ങളെ ഇളക്കുകയാണ്: എല്ലാം പുറത്തുകൊണ്ടുവരും: കരാറുകാരനെതിരെ സജ്നയും ഫിറോസും
ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാന്റേയും സജ്നയുടേയും വീട് അടിച്ച് തകർത്ത സംഭവത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് കരാറുകാരനായ ഷഹീർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബാക്കി തുക നല്‍കാതിരിക്കാനുള്ള ഫിറോസിന്റേയും സജ്നയുടേയും തന്ത്രമാണ് ഇതിന് പിന്നിലെന്നായിരുന്നു കരാറുകാരന്റെ വിശദീകരണം.
എന്നാല്‍ ഇപ്പോഴിതാ ഷഹീറിനെതിരായ ആരോപണം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് വരികയാണ് ഫിറോസും സജ്നയും. സാധനങ്ങള്‍ അടിച്ച് തകർത്തത് അദ്ദേഹം അല്ലെങ്കില്‍ പിന്നെന്തിനാണ് നഷ്ടങ്ങള്‍ തീർത്ത് തരാമെന്ന് സമ്മതിച്ചതെന്നാണ് ഫിറോസും സജ്നയും ചോദിക്കുന്നത്.

പൊലീസ് മുഖേനയുണ്ടാക്കിയ ഒത്തുതീർപ്പ് പ്രകാരം പൊട്ടിച്ച ഗ്ലാസുകളെല്ലാം ഷഹീർ തന്നെ ശരിയാക്കി തന്നിട്ടുണ്ട്. പൊട്ടിച്ചത് അവനല്ലെങ്കില്‍ പിന്നെന്തിനാണ് ഇങ്ങനെ ചെയ്തത്. നിരപരാധിയാണെങ്കില്‍ കേസിന് പോകാമായിരുന്നില്ലേ. തെറ്റ് ചെയ്തില്ലെങ്കില്‍ അത് ഏല്‍ക്കേണ്ട കാര്യമെന്താണ്. സ്റ്റേഷനില്‍ എല്ലാ കാര്യവും സമ്മതിച്ച് വീണ്ടും ഇതിന് പിന്നില്‍ ഞാനല്ലെന്ന് പറയുമ്പോള്‍ പുള്ളിക്കാരന്‍ തന്നെ പുള്ളിയുടെ കുഴിതോണ്ടുകയാണെന്നും സജ്ന പറയുന്നു.

ഒത്തുതീർപ്പായി, പ്രശ്നങ്ങളൊന്നുമില്ലാതെ പോവട്ടെ എന്ന് കരുതിയിരിക്കുമ്പോള്‍ അയാള്‍ ചൊറിഞ്ഞ് ഞങ്ങളെ ഇളക്കുകയാണ്. ഇനി അവന്റെ പേരില്‍ എന്തൊക്കെ കേസുകളുണ്ടോ അതൊക്കെ ഞങ്ങള്‍ പുറത്തുകൊണ്ടുവരും. അവന്റെ യഥാർത്ഥ കാര്യക്ടറും ഞങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളും ജനം അറിയണം. ഇനി ഒരു കുടുംബത്തിനും ഇത്തരം അനുഭവം ഉണ്ടാവരുത്.

ഒരു വീട് എന്നൊക്കെ പറയുന്നത് കുടുംബത്തിന്റെ സ്വപ്നമാണ്. ആ സ്വപ്നം തകർക്കരുത്. പുള്ളിയെന്ന ഒരിക്കലും ഒരാളും ഇങ്ങനെ ചെയ്യരുത്. ഞങ്ങളുടെ കയ്യില്‍ പണമില്ലെന്നാണ് പറയുന്നത്. അവന് ഇതുവരെ 18.5 ലക്ഷം രൂപ കൊടുത്തതിന്റെ എല്ലാ തെളിവുകളും ഞങ്ങളുടെ കൈവശമുണ്ടെന്നും ഫിറോസ് വ്യക്തമാക്കുന്നു.
Hair care: കഞ്ഞിവെള്ളമാണ് മുടിയുടെ വളം: നേട്ടങ്ങള്‍ ഒട്ടേറെ, അറിയാം ഗുണങ്ങള്‍

പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് വീടിന്റെ എല്ലാ വർക്കുകളും അവന് കൊടുത്തിരുന്നില്ല. ബേസ്മെന്റും ഇന്റീരിയറിനറെ പല ഭാഗങ്ങളും നമ്മള്‍ തന്നെയാണ് പൂർത്തികരിച്ചത്. പാരപ്പെറ്റും ഫ്രണ്ട് ഡോറും ഉള്‍പ്പടെ ഞങ്ങള്‍ പൂർത്തീകരിച്ചു. പുള്ളി പറഞ്ഞത് പ്രകാരം പതിനെട്ടര ലക്ഷം രൂപയാണ് ആകെ വരുന്നത്. അതില്‍ കൂടുതല്‍ കൊടുത്തെങ്കിലും പണിയൊന്നും പൂർത്തിയായിട്ടില്ല.

കത്ത് അധികം കെട്ടുകള്‍ ഇല്ലാത്തതിനാല്‍ പറഞ്ഞതില്‍ നിന്നും കുറച്ച് പൈസ കുറച്ചിരുന്നു. അകത്തെ ഗ്ലാസ് വർക്കുകളൊക്കെ ഞങ്ങള്‍ ചെയ്തു. 1500 സ്ക്വയർ ഫീറ്റ് 1300 രൂപയ്ക്ക് പൂർത്തിയാക്കാം എന്നാണ് കരാർ. പിന്നെ ചുമരൊന്നുമില്ലാതെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഒരു ഭാഗം അധികമായി വന്നിരുന്നു. അതിന് അവന്‍ മൂന്നര ലക്ഷം രൂപ അധികമായി ചോദിച്ചു.

ആ പൈസ കൊടുക്കാന്‍ തയ്യാറാണെങ്കിലും ആദ്യത്തെ കരാറിലെ പണികള്‍ തന്നെ പുള്ളി പൂർത്തികരിച്ച് തന്നിട്ടില്ല. 18.5 ലക്ഷത്തിന് പുറമെ ടൈല്‍ വാങ്ങിച്ചതും പണിക്കാർക്ക് കൂലി കൊടുത്തതും ഞങ്ങളാണ്. വാട്ടർ പ്രൂഫ് പുട്ടി ഇട്ടെന്നും അവന്‍ പറയുന്നുണ്ട്. ശരിയാണ് പക്ഷെ അതിന്റെ പൈസയും ഞങ്ങളാണ് കൊടുത്ത്. ഇതൊക്കെ 18.5 ലക്ഷത്തിന് പുറത്താണെന്നും ഫിറോസ് പറയുന്നു.

പിന്നീട് ഡിസൈനുകളൊന്നും കൂട്ടിയിട്ടില്ല. തുടക്കത്തില്‍ തന്നെ പറഞ്ഞ കാര്യങ്ങളാണ് ഇത്. എല്ലാ കാണിച്ച് കൊടുത്തതിന് ശേഷമാണ് ഇത് സംബന്ധിച്ച കരാർ എഴുതിയത്. രാത്രി ഒമ്പത് മണിക്ക് പുള്ളി വന്നതും പോയതും സി സി ടി വിയില്‍ ഉണ്ടെന്നാണ് പൊലീസ് പറഞ്ഞത്. കൂടാതെ ഇക്കാര്യം ചാത്തന്നൂർ എസ് ഐ ഫോണില്‍ വിളിച്ച് ചോദിച്ചപ്പോള്‍ ഷഹീർ സമ്മതിക്കുകയും ചെയ്തിരുന്നു.

എനിക്ക് ആ നിമിഷത്തില്‍ തോന്നിപോയ കാര്യമാണ്, അറിയാതെ തെറ്റ് പറ്റിപ്പോയെന്നുമാണ് അന്നേരം പറഞ്ഞത്. എന്റെ മുന്നില്‍ വെച്ചാണ് ആശാ മേഡം സംസാരിക്കുന്നത്. കേസ് നീണ്ടുപോവും എന്നതിനാലായിരുന്നു ഒത്തുതീർപ്പിലേക്ക് എത്തിയത്. സത്യസന്ധമായ കാര്യങ്ങള്‍ അയല്‍വാസികളും വ്യക്തമാക്കുന്നുണ്ട്. പിന്നീട് വൈകീട്ട് സ്റ്റേഷനില്‍ വന്നപ്പോള്‍ പൊട്ടിച്ച ഗ്ലാസ് ശരിയാക്കി തരാമെന്നും സമ്മതിക്കുകയും ചെയ്തതാണെന്നും ഫിറോസും സജ്നയും അവകാശപ്പെടുന്നു.












Click it and Unblock the Notifications