ഗ്രൂപ്പ് ആപ്പ് ഫേസ്ബുക്കില്‍ ഇനിയില്ല..സെപ്റ്റംബര്‍ 1 മുതല്‍...

Subscribe to Oneindia Malayalam

ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്പ് സെപ്റ്റംബര്‍ 1 മുതല്‍ ഉണ്ടാകില്ല. ഫേസ്ബുക്ക് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കു വേണ്ടിയാണ് ഗ്രൂപ്പ് ആപ്പ് പുറത്തിറക്കിയത്. ആപ്പ് വിജയമായില്ലെന്നു കണ്ടതാണ് പിന്‍വലിക്കാന്‍ തീരുമാനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും തങ്ങള്‍ ഫേസ്ബുക്കിലെ ഗ്രൂപ്പ് സംവിധാനത്തെ ഇപ്പോഴും ഇഷ്ടപ്പെടുന്നുവെന്നു തന്നെയാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഗ്രൂപ്പ് ആപ്പ് ഇല്ലാതായാലും ഫേസ്ബുക്ക് മെയില്‍ ആപ്പിലുള്ള ഗ്രൂപ്പ് ചാറ്റ് സംവിധാനം തുടരുമെന്നു തന്നെയാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്. മെയിന്‍ ആപ്പിലെ ഗ്രൂപ്പ് ചാറ്റ് സംവിധാനത്തില്‍ സെപ്റ്റംബറോടെ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എപ്രകാരമാണെന്ന് വ്യക്തമല്ല.

facebook

ലോകത്തിലെ 1 ബില്യനോളം ആളുകള്‍ ഗ്രൂപ്പില്‍ സജീവമാണെന്നാണ് ഫേസ്ബുക്ക് പറയുന്നത്. പുതിയ കമ്മ്യൂണിറ്റികള്‍ ഉണ്ടാകുന്നതും സാമൂഹ്യബന്ധം ശക്തിപ്പെടുന്നതും തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യമാണെന്നും ഫേസ്ബുക്ക് പറയുന്നു.

English summary
Facebook Groups App to Be Discontinued on September 1
Please Wait while comments are loading...