ഫേസ്ബുക്ക് മെസ്സഞ്ചറും ലൈറ്റായി:സക്കര്‍ബര്‍ഗ്ഗിന്‍റെ സമ്മാനം ലഭ്യമാകുന്നത് ഇന്ത്യയില്‍ മാത്രം!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഫേസ്ബുക്ക് മെസ്സഞ്ചറിന്‍റെ ലൈറ്റ് പതിപ്പ് ഉടന്‍ ഇന്ത്യയില്‍ ലഭ്യമാകും. ഒരുമാസം മുമ്പ് ഫേസ്ബുക്ക് പുറത്തിറക്കിയ ഫേസ് ബുക്ക് മെസ്സഞ്ചറിന്‍റെ ലൈറ്റ് പതിപ്പ് ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഫേസ്ബുക്കാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ് ഉപയോഗിക്കാന്‍ കഴിയും.

ഇന്‍റര്‍നെറ്റ് വേഗത ഉള്‍പ്പെടെ ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഫേസ്ബുക്ക് ലൈറ്റ് ആപ്പിന് പിന്നാലെ ഫേസ്ബുക്ക് മെസ്സഞ്ചറിന്‍റെ ലൈറ്റ് പതിപ്പും ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ളത്. 10 എംബി മാത്രമാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍ ലൈറ്റിനുള്ളത്. എന്നാല്‍ ആന്‍ഡ്രോയ്ഡില്‍ സാധാരണ മെസ്സഞ്ചര്‍ ആപ്പ് 300 എംബിയാണ്. ഐഒഎസ് ആപ്പില്‍ ഫേസ്ബുക്ക് മെസ്സഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ 300 എംബി ഡാറ്റയും ആവശ്യമാണ്. ഫേസ്ബുക്ക് ലൈറ്റ് പോലെത്തന്നെ മെസ്സഞ്ചര്‍ ലൈറ്റും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

messenger-lite

നിലവിലുള്ള ഫേസ്ബുക്ക് മെസ്സഞ്ചറിന് സമാനമായി ടെക്സ്റ്റ് മെസേജുകള്‍, ഫോട്ടോകള്‍, ലിങ്കുകള്‍, ഇമോജികള്‍, സ്റ്റിക്കറുകള്‍ എന്നിവ അയയ്ക്കാനും സ്വീകരിക്കാനും ലൈറ്റിലും സാധിക്കും. ഇതിന് പുറമേ വീഡിയോ കോളിംഗിനും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലുള്ള സുഹൃത്തുക്കള്‍ക്ക് പണം അയയ്ക്കുന്നതിനും മെസ്സഞ്ചറില്‍ സൗകര്യമുണ്ടായിരിക്കും. നേരത്തെ ഫേസ്ബുക്ക് ലൈറ്റ് പുറത്തിറക്കിയ സോഷ്യല്‍ മീഡിയ ഭീമന്‍ ഇന്ത്യയില്‍ തന്നെയാണ് ആദ്യം ആപ്പ് പുറത്തിറക്കിയത്. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ മാത്രമായി കഴിഞ്ഞ ഒക്ടോബറിലാണ് ഫേസ്ബുക്ക് ലൈറ്റ് കമ്പനി പുറത്തിറക്കിയത്. എന്നാല്‍ നിലവില്‍ 130 ലോകരാജ്യങ്ങളില്‍ ഫേസ്ബുക്ക് ലൈറ്റിന്‍റെ സേവനം ലഭ്യമാണ്.

English summary
Months after Facebook launched a lite version of Messenger, the company has finally brought it to India. Called Messenger Lite, the app is now available for Android smartphones users in the country via Google Play.
Please Wait while comments are loading...