കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഗീതകൂട്ടായ്മ 'ഈണം'ഓണം ആല്‍ബം പുറത്തിറക്കി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഓണ്‍ലൈന്‍ സൗഹൃദങ്ങളില്‍ നിന്ന് രൂപം കൊണ്ട സംഗീത കൂട്ടായ്മയായ ഈണം തുടര്‍ച്ചയായ നാലാം വര്‍ഷവും ഓണം സ്‌പെഷ്യല്‍ ആല്‍ബം പുറത്തിറക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളാണ് ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. ഇങ്ങനെ പരസ്പരം കാണാതെ പാട്ടിന്റെ ലോകത്ത് ഒത്തുകൂടിയ ഈ സുഹൃത്തുക്കള്‍ മലയാളികള്‍ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ സംഗീത ആല്‍ബമാണ് 'ഓണം വിത്ത് ഈണം 2013'. സെപ്റ്റംബര്‍ എട്ടിന് www.onam.eenam.com എന്ന വെബ്‌സൈറ്റിലൂടെയാണ് ആല്‍ബം റിലീസ് ചെയ്തത്.

14 ഗാനങ്ങളാണ് ഓണം സ്‌പെഷ്യല്‍ സംഗീത ആല്‍ബത്തില്‍ ഉള്ളത്. പ്രശസ്ത ചലച്ചിത്രപിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ ഉള്‍പ്പടെ 21 ഗായകര്‍ ആല്‍ബത്തില്‍ പാടിയിട്ടുണ്ട്. എട്ട് ഗാനരചയിതാക്കളും ആറ് സംഗീത സംവിധായകരും ഈ ആല്‍ബത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയിരിയ്ക്കുന്നത്. പ്രവാസി മലയാളികളും ഈ ആല്‍ബത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായി.

Onam, With, Eenam

കര്‍ക്കിടകമഴയില്‍ കുതിര്‍ന്ന മലയാള മണ്ണിലേയ്ക്ക് പൂവിളിയുമായി ഓണമിങ്ങെത്തിയതോടെ മലയാളിയ്ക്ക് നഷ്ടമായ തനത് ഓണക്കാഴ്ചകളെ ഗൃഹാതുരതയെ സംഗീതത്തിലൂടെ ഓര്‍മ്മപ്പെടുത്തുകയാണ് ഈണം. 2009 ലാണ് ഈ കൂട്ടായ്മ തങ്ങളുടെ ആദ്യ സംഗീത ആല്‍ബം പുറത്തിറക്കിയത്. ഇതിന് മുന്‍പ് പുറത്തിറക്കിയ ആല്‍ബങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഈണത്തിലെ അംഗങ്ങള്‍ അവകാശപ്പെടുന്നു. ജോലിത്തിരക്കുകള്‍ക്കിടയിലും പാട്ടെഴുത്തിനും ഓണക്കാലത്തിന്‍റെ ഓര്‍ത്തെടുക്കലിനും മലയാളിയ്ക്ക് അവസരം നല്‍കുകയായിരുന്നു ഈണം.

English summary
With the arrival of Onam, mellifluous Onam songs resonates inside the heart of all Malayalees. For the past five years, a bunch of enthusiastic music lovers have been coming up with ‘Onam with Eenam’, a bouquet of Onam songs online for all those who are keen to listen to the festive tunes. The latest album for 2013 launched on September 8.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X