കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൗമാരക്കാര്‍ ലാപ്പ്‌ടോപ്പിനോടും ഫേസ്ബുക്കിനോടും ആസക്തിയുള്ളവരെന്ന് പഠനം

Google Oneindia Malayalam News

ദില്ലി: സാങ്കേതിക രംഗത്തെ കണ്ടുപിടുത്തങ്ങള്‍ ഇന്ത്യയിലെ കൗമാരക്കാര്‍ക്കിടയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളോടുള്ള ആസക്തി വര്‍ദ്ധിപ്പിച്ചുവെന്ന് പഠനം. ഇന്ത്യയിലെ കൗമാരക്കാര്‍ക്ക് ലാപ്പ്‌ടോപ്പിനോടും ഫേസ്ബുക്കിനോടും വാട്ട്‌സ്ആപ്പിനോടുമുള്ള ആസക്തി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ടിസിഎസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

നേരത്തെ പുറത്തിറങ്ങിയ പല പഠനങ്ങളും കൗമാരപ്രായത്തിലുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിലുള്ള വര്‍ദ്ധനവ് ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് ഏറെ വ്യത്യസ്തമായ കണ്ടെത്തലുകളാണ് ടിസിഎസിന്റേത്. ഈ പ്രായത്തിലുള്ളവര്‍ ലാപ്പ്‌ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍ എന്നിവയെ ബ്രൗസിംഗിനായി വളരെയധികം ആശ്രയിക്കുന്നവരാണെന്നും മൊബൈല്‍ വഴിയുള്ള ബ്രൗസിംഗില്‍ ഈ പ്രായത്തിലുള്ളവരില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികളേയാണ് പഠനവിധേയമാക്കിയിട്ടുള്ളത്.

computer

ആഢംബര ജീവിതത്തിന്റെ ചിഹ്നങ്ങളായി കണക്കാക്കിയിരുന്ന ലാപ്പ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതിത്തില്‍ നിന്ന് ഒഴിവാക്കാനാവാത്ത ഘടകമായി മാറിക്കഴിഞ്ഞുവെന്നും പഠനം സൂചിപ്പിക്കുന്നു. ഇവരില്‍ 44 ശതമാനം പേരും ഡെസ്‌ക്ടോപ്പ് വഴിയോ ലാപ്പ്‌ടോപ്പ് വഴിയോ ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുന്നവരാണ്. സ്മാര്‍ട്ട് ഉപയോഗിച്ച് ബ്രൗസ് ചെയ്യുന്നവരേക്കാള്‍ ഒരു ശതമാനം മാത്രമാണ് ഇവരുടെ എണ്ണം.

പ്രതിദിനം 27 ശതമാനം പേര്‍ തങ്ങള്‍ ഒരുമണിക്കൂറോളം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുണ്ടെന്ന് തുറന്നുസമ്മതിച്ചിട്ടുണ്ട്. ഓരോ അഞ്ചുമിനിറ്റിലും സോഷ്യല്‍ മീഡിയയില്‍ വരുന്ന നോട്ടിഫിക്കേഷനുകളോട് പ്രതികരിക്കാറുണ്ടെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 86 ശതമാനം പേര്‍ ഫേസ്ബുക്കും, 65 ശതമാനം പേര്‍ ഗൂഗിള്‍ പ്ലസും ഫോളോ ചെയ്യുന്നവരാണ്. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളാണ് ഓണ്‍ലൈനില്‍ സജീവമായി പ്രത്യക്ഷപ്പെടാറുള്ളത്. 49 ശതമാനം പേരുടേയും ഓണ്‍ലൈനിലെ പ്രവര്‍ത്തനങ്ങള്‍ മാതാപിതാക്കളുടെ നിരീക്ഷണത്തിന് കീഴിലാണ് നടക്കുന്നത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മാതാപിതാക്കള്‍ക്കും പ്രവേശനമുണ്ടെന്ന് ശേഷിക്കുന്ന 48 ശതമാനം പേര്‍ സാക്ഷ്യപ്പെടുത്തുന്നു.

നേരിട്ടുള്ള പഠനത്തെക്കാള്‍ ഇത്തരക്കാരെ ആകര്‍ഷിക്കുന്നത് ഓണ്‍ലൈന്‍ വഴിയുള്ള പഠനമാണ്. പഠിക്കുന്നതിനുള്ള പുതിയ ഹോബിയായി വീഡിയോ ചാറ്റിംഗിനെ മാറ്റിയെടുക്കാറുണ്ടെന്ന് 21 ശതമാനം പേര്‍ വ്യക്തമാക്കുന്നു. ഇന്‍സ്റ്റന്റ് മെസേജിംഗ് സൈറ്റുകളില്‍ വാട്ട്‌സ്ആപ്പിനാണ് കൗമാരപ്രായക്കാരില്‍ ഏറ്റവുമധികം സ്വാധീനമുള്ളത്. 71 ശതമാനം പേര്‍ വാട്ട്‌സ്ആപ്പില്‍ സജീവമാണ്. ഇതിന് പുറമേ വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ വാങ്ങുന്നതിനായി ഓണ്‍ലൈനിനെ ആശ്രയിക്കുന്നവരാണ് ഇവരില്‍ 87 ശതമാനം പേരും. 50 ശതമാനം പേര്‍ പുസ്തകങ്ങള്‍ വാങ്ങുന്നതിനും 37 ശതമാനം പേര്‍ വസ്ത്രങ്ങള്‍ വാങ്ങുന്നതിനും ഓണ്‍ലൈനിനെ ആശ്രയിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

English summary
Study reveals Indian teens addicted to laptops, Facebook and Whatsapp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X