'കുലസ്ത്രീ ആകുന്നതെങ്ങനെ?' പൊളിച്ചടുക്കി സുനിത ദേവദാസിന്റെ ലൈവ് വീഡിയോ; ഫെമിനിച്ചികളെ എന്ത് ചെയ്യണം

  • By: Desk
Subscribe to Oneindia Malayalam
cmsvideo
കുലസ്ത്രീ ആകുന്നത് എങ്ങനെ? പൊളിച്ചടുക്കി സുനിത

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായി ഇടപെടുന്ന ആളാണ് സുനതി ദേവദാസ്. അടുത്തിടെ സുനിത ദേവദാസ് മംഗളം ടിവിയുടെ സിഇഒ ആയി സ്ഥാനമേറ്റെടുത്തതും പിന്നീട് അവിടെ നിന്ന് പോന്നതും എല്ലാം വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ അതൊന്നും അല്ല ഇവിടത്തെ വിഷയം. മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെ പൊളിച്ചുകാട്ടിയ നടിമാരെ അധിക്ഷേപങ്ങള്‍ കൊണ്ട് ചൊരിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ ഒരു വിഭാഗം. കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വ്വതിക്കെതിരെ ഉണ്ടായ സ്ലട്ട് ഷെയിമിങ്ങും പൊങ്കാലയും ഇതുവരെ അവസാനിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ് സുനിത ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. ഫെമിനിച്ചികള്‍ എന്ന് പറഞ്ഞ് അധിക്ഷേപം ഉയര്‍ത്തുന്ന 'കുലസ്ത്രീകളെ' വലിച്ചൊട്ടിച്ചു എന്ന് തന്നെ പറയാം ഈ വഡിയോയില്‍. കുലസ്ത്രീ ആകേണ്ടതെങ്ങനെയെന്ന് സുനിത തന്നെ പറഞ്ഞുതരും!!!

കുലസ്ത്രീ ആകുന്നതെങ്ങനെ!!!

കുലസ്ത്രീ ആകുന്നതെങ്ങനെ!!!

കുലസ്ത്രീ ആകുന്നതെങ്ങനെ എന്ന വിഷയത്തിലാണ് താനിന്ന് സംസാരിക്കുന്നത് എന്ന് പറഞ്ഞാണ് സുനിത ഫേസ്ബുക്ക് ലൈവ് തുടങ്ങുന്നത്. ഇതി ആദ്യം വേണ്ടത്, കുലസ്ത്രീകള്‍ ധരിക്കുന്ന സെറ്റ്, മുണ്ട്, ജിമിക്കി കമ്മല്‍, മാല തുടങ്ങിയവ ധരിക്കുകയാണത്രെ വേണ്ടത്. കുലസ്ത്രീ വേഷത്തില്‍ തന്നെയാണ് സുനിത ലൈവില്‍ എത്തിയതും!

മാതൃകയായിരിക്കണം

മാതൃകയായിരിക്കണം

കുലസ്ത്രീ ആവുക എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും മാതൃകയായിരിക്കണം എന്നാണ് പരിഹാസം. മെല്ലെ സംസാരിക്കണം, അടങ്ങിയൊതുങ്ങി ഇരിക്കണം, മാതൃകാഭാര്യ ആയിരിക്കണം! ഐശ്വര്യം, ദയ, കനിവ്, അലിവ്... പിന്നെ മാതൃത്വം... മാതൃത്വം ആയിരിക്കണം കുലസ്ത്രീകളുടെ മുഖമുദ്ര!

ഫെമിനിച്ചികള്‍ നാടിന്റെ ശാപം

ഫെമിനിച്ചികള്‍ നാടിന്റെ ശാപം

കുലസ്ത്രീകള്‍ പ്രധാനമായും ചെയ്യേണ്ട കാര്യം എന്താണെന്നും സുനിത പറയുന്നുണ്ട്!!! ഫെമിനിച്ചികള്‍ നാടിന്റെ ശാപമാണ്. അവര്‍ ചില സമയത്ത് ലിംഗ സമത്വത്തെക്കുറിച്ചൊക്കെ പറയും. സത്യത്തില്‍ അവരെ നേരിടാന്‍ പുരുഷന്‍മാര്‍ക്ക് ബുദ്ധിമുട്ടാണ്. അപ്പോള്‍, ഈ സ്ത്രീകള്‍ക്കെതിരെ കുലസ്ത്രീകള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം!

ചവിട്ടിയരച്ച് കളയണം

ചവിട്ടിയരച്ച് കളയണം

ഇങ്ങനെ വാ തുറന്ന ഫെമിനിച്ചികളെ ചവിട്ടിയരച്ച് കളയണം. അവരുടെ പ്രായം ചോദിക്കണം, സിഗററ്റ് വലിച്ച കാര്യവും പുരുഷന്‍മാരോട് സംസാരിച്ച കാര്യവും ഒക്കെ ചോദിക്കണം. അവരെ ആകെ ചവിട്ടിയരച്ച് കളയണം!

നിരന്തരം പറയേണ്ടത്

നിരന്തരം പറയേണ്ടത്

കുലസ്ത്രീകള്‍ എപ്പോഴും പറഞ്ഞുഫലിപ്പിക്കേണ്ട ഒരു കാര്യമുണ്ടത്രെ... തന്റെ ജീവിതത്തില്‍ ഒരൊറ്റ പുരുഷനേ ഉള്ളൂ എന്നതാണ് അത്. ഭര്‍ത്താവാണെങ്കില്‍ ഭര്‍ത്താവ് മാത്രം. നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയല്ല ഇത്, അവനവനെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണത്രെ ഇത്! ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ നിര്‍ബന്ധമായും ഇടണം- അതും നാട്ടുകാരെ ബോധ്യപ്പെടുത്താനല്ല കേട്ടോ!

ടിവി കാണുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...

ടിവി കാണുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...

കുല സ്ത്രീകള്‍ ടിവി കാണുമ്പോള്‍ ന്യൂസ് ചാലനുകള്‍ കാണാന്‍ പാടില്ല. പത്രം വായിക്കാന്‍ പാടില്ല. വിവരം ഉണ്ടാകുന്ന ഒരു സാധനവും ചെയ്യരുത്!!! രാഷ്ട്രീയത്തില്‍ ഒരിക്കലും ഇടപെടാനേ പാടില്ല! ടിവി കാണുകയങ്കില്‍ തന്നെ മറിമായമോ, ഉപ്പുംമുളകുമോ മാത്രമേ കാണാവൂ. സീരിയലുകള്‍ എല്ലാം കാണണം.

മുടികെട്ടണം

മുടികെട്ടണം

കുലസ്ത്രീകള്‍ ഒരിക്കലും മുടി അഴിച്ചിടരുത്. അത് അവലക്ഷണം ആണ്! പുരുഷന്‍മാര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യണം. അവരുടെ ഒരുകാര്യത്തിലും മുടക്കം വരുത്താന്‍ പാടില്ല. വീട്ടിലെ എല്ലാ കാര്യങ്ങളും നേരത്തേ എഴുന്നേറ്റ് ചെയ്ത് വയ്ക്കണം. വൈകുന്നേരം ഭര്‍ത്താവ് വരുമ്പോഴും എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണം.

കുലസ്ത്രീ ആയാലത്തെ ഗുണം

കുലസ്ത്രീ ആയാലത്തെ ഗുണം

കുലസ്ത്രീ ആയി ജീവിച്ചാലുള്ള പ്രധാന ഗുണം, മരണാനന്തരം സ്വര്‍ഗത്തില്‍ പോകാം എന്നതാണ്. ഈ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം, 20 വയസ്സുവരെ പഠിക്കാം എന്നതാണ്.

നാട്ടുകാര്‍ നല്ലത് പറയും

നാട്ടുകാര്‍ നല്ലത് പറയും

കുലസ്ത്രീ ആയിട്ട് ജീവിച്ച് കഴിഞ്ഞാല്‍ പിന്നെയുള്ള ഗുണം നാട്ടുകാര്‍ എല്ലാം നല്ലത് പറയും എന്നതാണ്. നമ്മള്‍ അഭിപ്രായം ഒന്നും പറയരുത്.

നഷ്ടങ്ങള്‍ ഇതൊക്കെ

നഷ്ടങ്ങള്‍ ഇതൊക്കെ

കുലസ്ത്രീയ്ക്ക് ഉണ്ടാകാന്‍ പോകുന്ന നഷ്ടങ്ങളെ കുറിച്ചും സുനിത പറയുന്നുണ്ട്. സ്വപ്‌നങ്ങള്‍ ഉണ്ടാവില്ല എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കുലസ്ത്രീകള്‍ക്ക് അവരുടേതായ ഒന്നും ഉണ്ടാവില്ല. പക്ഷേ എന്നാലും സുഖമാണ്. കാലും നീട്ടി ഇരുന്ന് സീരിയല്‍ കണ്ടാല്‍ മതി. വച്ചുതിന്നാനുള്ള സധനങ്ങളൊക്കെ ആണുങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നുതരും. അതനുസരിച്ച് അങ്ങനെ പോയാല്‍ മതി.

വസ്ത്രം ശ്രദ്ധിക്കണം

വസ്ത്രം ശ്രദ്ധിക്കണം

കുലസ്ത്രീകള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് വസ്ത്രം തന്നെയാണ്. കണ്ടാല്‍ തന്നെ സ്ത്രീത്വം ഫീല്‍ ചെയ്യണം. ജീന്‍സ് ഒന്നും ഇടരുത്. നിലത്ത് നോക്കി, കാല്‍ വിരലുകള്‍കൊണ്ട് ചിത്രം വരയ്ക്കാനൊക്കെ പഠിക്കണം!!! അങ്ങനെ മൊത്തത്തില്‍ ഒരു സ്ത്രീയായിത്തന്നെ ഇരിക്കണമെന്ന്!

എന്തൊക്കെ ചെയ്യണം

എന്തൊക്കെ ചെയ്യണം

കുലസ്ത്രീകള്‍ ഇന്നുമുതല്‍ എന്തൊക്കെ ചെയ്യണം എന്ന ഉപദേശവും നല്‍കുന്നുണ്ട് സുനിത. ഫെമിനിച്ചികളെ എവിടെ കണ്ടാലും എതിര്‍ക്കുക എന്നതാണ്... താന്‍ ഇന്നുമുതല്‍ കുലസ്ത്രീയാണ്, ബാക്കിയെല്ലാവരും ഇന്നുമുതല്‍ കുലസ്ത്രീകളായി മാറണം എന്നും കൂടി പറഞ്ഞുകൊണ്ടാണ് ലൈവ് വീഡിയോ അവസാനിപ്പിക്കുന്നത്.

സംഗതി സറ്റയറാണേ

സുനിത ഈ പറഞ്ഞതുമുഴുവന്‍ ഒരു വിഭാഗത്തിനുള്ള ചുട്ട മറുപടിയാണ്. എന്നാല്‍പോലും ചിലര്‍ ഈ ആക്ഷേപ ഹാസ്യത്തെ പോലും സീരിയസ് ആയ കാര്യമായി എടുക്കാനുള്ള സാധ്യതയുണ്ട്. എന്തായാലും സുനിതയുടെ ഫേസ്ബുക്ക് വീഡിയോ കാണാം...

English summary
Sunitha Devadas' satire facebook live video mocking Kulasthree on Parvathy row

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്