'കറുപ്പാണെങ്കിലും സുന്ദരിയാണ്';അതെന്താണ് അങ്ങനെ? വൈറൽ താരം ഡോ ശ്രീകുട്ടി ചോദിക്കുന്നു
തൃശ്ശൂർ; 'എന്തിനാണ് കറുപ്പാണെങ്കിലും സുന്ദരിയാണെന്ന് പറയുന്നത്, സുന്ദരിയായി തോന്നുന്നെങ്കിൽ അങ്ങനെ മാത്രം പറഞ്ഞാൽ പോരെ?' ചോദിക്കുന്നത് ഒറ്റ ഫോട്ടോ കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ ഡോ ശ്രീക്കുട്ടി സുനിൽ കുമാർ. തൃശ്ശൂർ സ്വദേശിയായ ശ്രീകുട്ടിയുടെ ചിത്രം നിമിഷ നേരം കൊണ്ടായിരുന്നു സോഷ്യൽ ലോകം ഏറ്റെടുത്തത്. നിറത്തിന്റെ പേരിൽ പരിഹസിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ശ്രീക്കുട്ടിയുടെ ചിത്രങ്ങൾ. ഒപ്പം മറ്റുള്ളവർക്ക് പ്രചോദനവും.
ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ

ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം
സോഷ്യൽ മീഡിയയിൽ വൈറലായ ആ ചിത്രം പ്ലാൻ ചെയ്തൊരു ഫോട്ടോഷൂട്ടായിരുന്നില്ല,ഇന്ത്യഗ്ലിറ്റസ് അഭിമുഖത്തിൽ ശ്രീകുട്ടി പറയുന്നു. സാന്ത്വനം സീരിയൽ താരമായ ബിജീഷ് അവനൂർ തന്റെ സുഹൃത്തായിരുന്നു. അവരുടെ ഷോപ്പിന്റെ ഉദ്ഘാടനത്തിന് പോയപ്പോൾ ബന്ധുവായ മിഥുൻ ശാർക്കരയായിരുന്നു ആ ഫോട്ടോ എടുത്തത്. എന്നാൽ പെട്ടെന്ന് തന്നെ ആ ചിത്രങ്ങൾ വൈറലാവുകയായിരുന്നു. നിരവധി പേർ കറുപ്പാണെങ്കിലും സുന്ദരിയാണെന്നായിരുന്നു ചിത്രത്തിന് കുറിച്ചത്. എന്നാൽ അത് താൻ ആദ്യമായി കേൾക്കുന്ന കമന്റല്ല. ആദ്യമൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുമായിരുന്നു. പിന്നീട് പക്വത വന്നപ്പോഴായിരുന്നു അതിനുള്ളിലെ വർണവിവേചനം മനസിലാക്കിയത്.
ചിലർ ആ ചിത്രത്തിന് താഴെ കുറിച്ചത് ഇത് എന്താണിത്ര ആഘോഷിക്കാൻ എന്നാണ്. എനിക്കും അങ്ങനെ തന്നെയാണ് ആഗ്രഹം. സമൂഹം നിറത്തിന്റെ പേരിൽ ആരെയും മാറ്റി നിർത്തരുത്. ഇത്തരം വിപ്ലവങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങി പോകുന്നതായാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. നിറം കുറഞ്ഞതിന്റെ പേരിൽ പലരിൽ നിന്നും മോശം വാക്കുകൾ കേട്ടിട്ടുണ്ടെന്നും ശ്രീക്കുട്ടി പറയുന്നു. .
ദുല്‍ഖര്‍ സല്മാന് ജന്മദിനാശംസകള്; കുഞ്ഞിക്കയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍ കാണാം
നേരത്തേ കടുത്ത നിറത്തിലുള്ള കളർ വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ പോലും പരിഹാസം കേട്ടിരുന്നു.ഇപ്പോൾ ഞാൻ അതൊന്നും വകവയ്ക്കാറില്ല.മുൻപ് വെളുക്കാൻ വേണ്ടി ക്രീമുകൾ ഉപയോഗിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. വളർന്നപ്പോൾ ആ ചിന്താഗതി മാറി. ഞാനെന്തിന് മറ്റുള്ളവരെ ഇംപ്രസ് ചെയ്യാൻ എന്റെ യഥാർത്ഥ നിറത്തെ ഒളിച്ചുവെയ്ക്കാൻ ശ്രമിക്കണമെന്ന ഒരു ചിന്ത മനസിൽ ഉയർന്നു.
നിറത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെടുന്ന വിഷമിക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്ക് അറിയാം. അതുകൊണ്ട് കൂടിയാണ് എല്ലാവർക്കും പ്രചോദനം ആകണം എന്ന ഉദ്ദേശത്തോട് കൂടി ഞാൻ എന്റെ യഥാർത്ഥ നിറത്തിൽ തന്നെ ഇൻസ്റ്റഗ്രാം വീഡിയോകളിലും ഫോട്ടോകളിലുമെല്ലാം പ്രത്യക്ഷപ്പെടുന്നതെന്ന് ശ്രീക്കുട്ടി പറയുന്നു. ദന്തൽ ഡോക്ടറായി ഇരിങ്ങാലക്കുടയിലെ ഒരു ക്ലിനിക്കിൽ ജോലി ചെയ്യുകയാണ് ശ്രീകുട്ടി. ഇപ്പോൾ മോഡലിംഗിലും താരം സജീവമാണ്.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications