ഇന്ത്യക്കാരെക്കുറിച്ച് വാട്സ്ആപ്പിന്‍റെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍, കാരണം ഇതാണ്

  • Written By:
Subscribe to Oneindia Malayalam

കാലിഫോർണിയ: ഇന്ത്യക്കാരെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷൻ വാട്സ്ആപ്പ്. വീഡിയോ കോളിംഗിൽ ഇന്ത്യക്കാരാണ് മുൻപന്തിയിൽ നിൽക്കുന്നതെന്നാണ് വാട്സ്ആപ്പിന്‍റെ സാക്ഷ്യപ്പെടുത്തൽ. ലോകത്ത് ഒരു ബില്യൺ ഉപയോക്താക്കളുള്ള വാട്സ്ആപ്പിന്‍റെ വീഡിയോ കോളിംഗ് ഫീച്ചർ ഉപയോഗിക്കുന്ന ഇന്ത്യക്കാർ ഇന്‍റർനെറ്റ് സ്പീഡ് കണക്കിലെടുക്കാതെ തന്നെ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും വാട്സ്ആപ്പ് വക്താവ് ചൂണ്ടിക്കാണിക്കുന്നു.

2017 ഫെബ്രുവരി വരെ ഇന്ത്യയിൽ നിന്നുള്ള വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം 200 മില്യണ്‍ കഴിഞ്ഞിട്ടുണ്ടെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു. വാട്ആപ്പ് അടുത്ത കാലത്ത് അവതിരിപ്പിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവുമധികം ഉപയോക്താക്കളെ ആകര്‍ഷിച്ചത് കഴിഞ്ഞ നവംബറിൽ അവതരിപ്പിച്ച വീഡിയോ കോളിംഗ് ഫീച്ചറായിരുന്നു.

വീഡിയോ കോളിംഗ്

വീഡിയോ കോളിംഗ്

വാട്സ്ആപ്പ് വീഡിയോ കോളിംഗില്‍ ലോകത്ത് മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിൽ നിന്ന് പ്രതിദിനം 50 മില്യണ്‍ വീഡിയോ കോളിംഗ് മിനിറ്റുകൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് വാട്സ്ആപ്പ് വക്താവ് വ്യക്തമാക്കുന്നു. ലോകത്ത് മൊത്തം 340 മില്യൺ വീഡിയോ കോളിംഗ് മിനിറ്റുകളാണുള്ളത്. 55 മില്യൺ ഉപയോക്താക്കൾ പ്രതിദിനം ഈ ഫീച്ചർ ഉപയോഗപ്പെടുത്തുന്നവരാണ്.

വീഡിയോ കോളിംഗിന്‍റെ വരവ്

വീഡിയോ കോളിംഗിന്‍റെ വരവ്

2016 നവംബറിലാണ് ഓഡിയോ കോളിംഗ് ഫീച്ചർ മാത്രമുണ്ടായിരുന്ന വാട്സ്ആപ്പ് വീഡിയോ ഫീച്ചർ അവതരിപ്പിച്ചത്. ആദ്യം പരീക്ഷണാർത്ഥം അവതരിപ്പിച്ച വീഡിയോ കോളിംഗ് ഫീച്ചർ പിന്നീട് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുകയായിരുന്നു.

 കടുത്ത വെല്ലുവിളി

കടുത്ത വെല്ലുവിളി

വീഡിയോ കോളിംഗ് സംവിധാനമുള്ള സ്കൈപ്പ്, ആപ്പിളിൻറെ ഫേസ്ബുക്ക്, വൈബർ, ലൈൻ ഗൂഗിള്‍ ഡ്യൂവോ എന്നിവയ്ക്ക് വെല്ലുവിളിയുയർത്തിക്കൊണ്ടാണ് വാട്സ്ആപ്പ് വീഡിയോ കോളിംഗ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ഫീച്ചറിന്‍റെ വരവ് സെല്ലുലാർ വോയ്സ് കോളിംഗിന് ഭീഷണിയാവുമെന്ന് നേരത്തെ അഭിപ്രായമുയർന്നിരുന്നുവെങ്കിലും അത്തരത്തിൽ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല.

 ഇന്ത്യക്കാർക്ക് പരീക്ഷണത്തിൽ കമ്പം

ഇന്ത്യക്കാർക്ക് പരീക്ഷണത്തിൽ കമ്പം

വാട്സ്ആപ്പ് നിരന്തരം കൊണ്ടുവരുന്ന ഫീച്ചറുകളും സാങ്കേതിക വിദ്യകളുമാണ് ഇന്ത്യയിൽ നിന്നുള്ള ഉപയോക്താക്കളുടെ എണ്ണം കുത്തനെ ഉയർത്തുന്നതെന്നാണ് ടെക് വിദഗ്ദരുടെ വിലയിരുത്തല്‍. അടുത്ത കാലത്ത് വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവുമധികം ജനപ്രീതി നേടിയത് വീഡിയോ കോളിംഗ് ആയിരുന്നു. ഏറ്റവും ഒടുവിൽ അവതരിപ്പിച്ച സ്റ്റാറ്റസ് അപ്ഡേറ്റ് ഫീച്ചറും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

 എൻ ടു എൻഡ് എൻക്രിപ്ഷൻ

എൻ ടു എൻഡ് എൻക്രിപ്ഷൻ

വാട്സആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകി വാട്സ്ആപ്പ് ഉപയോഗിച്ച എൻഡ് ടു എൻഡ് സെക്യൂരിറ്റി ഫീച്ചറും വാട്സ്ആപ്പിലുള്ള ഇന്ത്യയ്ക്കാരുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കി. എന്നാൽ ഈ ഫീച്ചർ ഇത് സുരക്ഷിതമല്ലെന്ന പല വാദങ്ങളും പിൽക്കാലത്ത് ഉയർന്നിരുന്നുവെങ്കിലും ഇതൊന്നും വാട്സ്ആപ്പ് ഉപയോക്താക്കളെ ബാധിച്ചിരുന്നില്ല.


English summary
Despite slow internet connections it seems that Indians love making video calls with WhatsApp. The chat app, which is now used by over a billion people across the world, has said that Indian users are first when it comes to making video calls. It also reveals that as of February 2017, there were over 200 million active WhatsApp users in India.
Please Wait while comments are loading...