കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികെഎന്‍: മണ്‍മറഞ്ഞ നര്‍മ്മം

  • By Staff
Google Oneindia Malayalam News

മലയാളഭാഷയെ തന്റെ അസാധാരണ നര്‍മ്മത്തിലൂടെ ശീര്‍ഷാസനം ചെയ്യിച്ച സാഹിത്യകാരനായിരുന്നു വികെഎന്‍. ഇംഗ്ലീഷ് വിവര്‍ത്തനത്തിന് വഴങ്ങാത്ത, അത്യപൂര്‍വ ശൈലിയിലായിരുന്നു വികെഎന്‍ കഥകള്‍ പറഞ്ഞിരുന്നത്. അല്പം ബുദ്ധികൂടിയ നര്‍മ്മങ്ങളായതിനാല്‍ വികെഎന്‍ കഥകള്‍ വായനക്കാരുടെ ഒരു പ്രത്യേക വലയത്തിലൊതുങ്ങി.

കമ്മ്യൂണിസത്തെയും കോണ്‍ഗ്രസ് മൂല്യച്യുതിയെയും അദ്ദേഹം മൂര്‍ച്ചയേറിയ ശൈലിയില്‍ വിമര്‍ശിച്ചു.

കുഞ്ചന്‍നമ്പ്യാരുടെ ജന്മനാടായ കിള്ളിക്കുറിശിമംഗലത്തിന്റെ സമീപം തിരുവില്വാമലയില്‍ 1932 ഏപ്രില്‍ ആറിനായിരുന്നു വികെഎന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍നായര്‍ ജനിച്ചത്. മെട്രിക്കുലേഷന്‍ കഴിഞ്ഞ് 1951 മുതല്‍ 59 വരെ മലബാര്‍ ദേവസ്വം വകുപ്പില്‍ ഗുമസ്തനായി ജോലിചെയ്തു. ആദ്യം പാലക്കാട്ടും പിന്നെ കോയമ്പത്തൂരും ജോലി ചെയ്തു.

ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധീകരിച്ച ദി ട്വിന്‍ ഗോഡ് അറൈവ്സ് എന്ന ലേഖനം ദേവസ്വം കമ്മീഷണറെക്കുറിച്ചാണെന്ന പരാതി മൂലമാണ് കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റപ്പെട്ടത്. കോട്ടയ്ക്കലിന് സമീപം പുളിക്കലില്‍ അമ്പലത്തിന്റെ മാനേജരായി നിയമിക്കപ്പെട്ടുവെങ്കിലും അമ്പലം കിരിങ്ങാട്ടുമന ട്രസ്റിന് സര്‍ക്കാര്‍ കൈമാറിയതിനെതുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു. തുടര്‍ന്ന് ദില്ലിയിലേക്ക് താമസം മാറ്റി. പത്രപ്രവര്‍ത്തനത്തോടൊപ്പം ശങ്കേഴ്സ് വീക്ക്ലിയില്‍ എഴുതാന്‍ തുടങ്ങി. യുഎന്‍ഐയിലും ആകാശവാണിയിലും സേവനമനുഷ്ഠിച്ചു. ഒ.വി. വിജയനും കാക്കനാടനും മുകുന്ദനുമായിരുന്നു സുഹൃത്തുക്കള്‍. ബുഷ് ഷര്‍ട്ട് എന്ന ലേഖനം ആദ്യം പ്രസിദ്ധീകരിച്ചു. വിവാഹപ്പിറ്റേന്ന് എന്ന കഥയാണ് ആദ്യം അച്ചടിച്ചത്.

തിരുവില്വാമലയില്‍ തിരിച്ചെത്തിയ വികെഎന്‍ തന്റെ സ്വന്തമായ ഒരു ലോകം സൃഷ്ടിച്ചു.

അസുരവാണി, മഞ്ചല്‍, ആരോഹണം, ഒരാഴ്ച, സിന്‍ഡിക്കേറ്റ്, ജനറല്‍ ചാത്തന്‍സ്, പയ്യന്റെ രാജാവ്, പെണ്‍പട, പിതാമഹന്‍, കുടിനീര്‍, നാണ്വാര്, അധികാരം, അനന്തരം എന്നിവയാണ് നോവലുകള്‍.

അമ്മൂമ്മക്കഥ (നോവലൈറ്റ്), മന്ദഹാസം, പയ്യന്‍, ക്ലിയോപാട്ര, പയ്യന്റെ കാലം, കാലഘട്ടത്തിലെ പയ്യന്‍, പയ്യന്റെ സമരം, പയ്യന്റെ യാത്രകള്‍, കുഞ്ഞന്‍മേനോന്‍, അതികായന്‍, ചാത്തന്‍സ്, ചൂര്‍ണാനന്ദന്‍, സര്‍ ചാത്തുവിന്റെ റൂളിംഗ്, വികെഎന്‍ കഥകള്‍, പയ്യന്‍ കഥകള്‍, ഹാജ്യാര്, മാനാഞ്ചിറ ടെസ്റ്, ഒരാഴ്ച പയ്യന്റെ ഡയറി (കഥകള്‍) അയ്യായിരവും കോപ്പും (നര്‍മ്മ ലേഖനം) എന്നിവയാണ് പ്രധാനകൃതികള്‍.

ആരോഹണത്തിന് കേരളസാഹിത്യഅക്കാദമി അവാര്‍ഡ്(1960), പയ്യന്‍ കഥകള്‍ക്ക് കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് (1982) എന്നിവ ലഭിച്ചു. സാഹിത്യപ്രവര്‍ത്തകസഹകരണസംഘം അവാര്‍ഡ്, പ്രൊഫ. എം.പി. പോള്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍ എന്നിവ ലഭിച്ചു. ദേവതിയമ്മ ഭാര്യ. മക്കള്‍: ബാലചന്ദ്രന്‍, രഞ്ജന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X