Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ അറസ്റ്റില്‍, മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയിലേക്ക്, ഞെട്ടി ബോളിവുഡ്

മുംബൈ: ക്രൂയിസ് ഷിപ്പിലെ ലഹരിപ്പാര്‍ട്ടിയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍. ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിട്ടും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യനെ അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആര്യന്‍ ദീര്‍ഘനാളായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് കണ്ടെത്തല്‍. ശക്തമായ തെളിവുകള്‍ ആര്യനെതിരെ ഉണ്ടെന്നും എന്‍സിബി പറഞ്ഞിരുന്നു. അതേസമയം ഷാരൂഖ് ഖാന്‍ സ്‌പെയിന്‍ നിന്ന് ഷൂട്ടിംഗ് മതിയാക്കി നാട്ടില്‍ തിരിച്ചെത്തുമെന്നാണ് വിവരങ്ങള്‍.

ആര്യന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചു, അറസ്റ്റ് ഉടനുണ്ടാവും, ഷാരൂഖ് ഖാന്‍ നാട്ടിലേക്ക് മടങ്ങും

1

ആര്യന്‍ അടക്കം മൂന്ന് പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ ലഹരി പാര്‍ട്ടിയില്‍ സജീവ പങ്കാളിയായിരുന്നു എന്നാണ് എന്‍സിബി പറയുന്നത്. കസ്റ്റഡിയിലെടുത്ത എട്ട് പേരെയും മെഡിക്കല്‍ ടെസ്റ്റിന് വിധേയരാക്കും. ആര്യനെ അടക്കം കസ്റ്റഡിയില്‍ കിട്ടണമെന്ന് ആവശ്യപ്പെടും. കേസില്‍ കൂടുതല്‍ അന്വേഷണത്തിനാണ് എന്‍സിബിയുടെ ശ്രമം. കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ആര്യനെ കൂടാതെ മുണ്‍മുണ്‍ ധമേച്ച, അര്‍ബാസ് മെര്‍ച്ചന്റ് എന്നീ പ്രമുഖരും അറസ്റ്റിലായിട്ടുണ്ട്. ഇവരെല്ലാം പ്രമുഖരാണ്. ഇവരെല്ലാം പരിശോധനകള്‍ക്ക് ശേഷം മുംബൈയിലെ എന്‍സിബി ഓഫീസില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ആര്യന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് എന്‍സിബിക്ക് ലഭിച്ചത്. കസ്റ്റഡിയില്‍ എടുത്ത ഉടനെ ആര്യന്റെ ഫോണ്‍ പിടിച്ചെടുത്തിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഷാരൂഖ് ഖാന്റെ മൂത്ത മകനാണ് ആര്യന്‍. സുഹാന, അബ്‌റാം എന്നിവരും അദ്ദേഹത്തിന്റെ മക്കളാണ്. ആറ് സംഘാടകരോട് ഇന്ന് ഏഴ് മണിക്കുള്ളില്‍ ഹാജരാവാനാണ് എന്‍സിബി ആവശ്യപ്പെട്ടത്. ഫാഷന്‍ ടിവി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ കാഷിഫ് ഖാനും എന്‍സിപിയുടെ നിരീക്ഷണത്തിലാണ്. ഇയാളോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കാനിരിക്കാനിരിക്കുകയാണ് അന്വേഷണ സംഘം. കാഷിഫ് ഖാന്റെ മേല്‍നോട്ടത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.

എന്‍സിബി സംഘം മയക്കുമരുന്ന് ക്രൂയിസ് ഷിപ്പില്‍ വിതരണം ചെയ്തവരെ പൂട്ടാനായി ശ്രമിക്കുകയാണ്. ഇതിനായി ഒരു ടീമിനെ തയ്യാറാക്കിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തപ്പോള്‍ ആരാണ് മയക്കുമരുന്ന് എത്തിച്ച് നല്‍കിയതെന്ന് വ്യക്തമായിട്ടുണ്ട്. ഗോപാല്‍ ആനന്ദ് എന്ന വ്യക്തിയെയാണ് എന്‍സിബി തേടുന്നത്. ഇയാള്‍ക്ക് കപ്പലില്‍ ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ചതില്‍ നിര്‍ണായക റോളുണ്ടെന്ന് എന്‍സിബി പറയുന്നു. 15 ദിവസം മുമ്പാണ് എന്‍സിബിക്ക് ഈ ലഹരിപ്പാര്‍ട്ടിയെ കുറിച്ച് വിവരം ലഭിച്ചത്. എന്നാല്‍ ബോളിവുഡ് താരങ്ങളൊന്നും ഈ പാര്‍ട്ടിയില്‍ ഉണ്ടാവുമെന്ന് കരുതിയിരുന്നില്ല. കൊക്കെയ്ന്‍, ചരസ്, അടക്കമുള്ളവയാണ് പിടിച്ചെടുത്തത്.ആര്യന്‍ അടക്കമുള്ള പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ വൈകീട്ട് ഏഴ് മണിയോടെ ഹാജരാക്കും. ഇവിടെ എന്‍സിബി കസ്റ്റഡി ആവശ്യപ്പെടും. ഫാഷന്‍ ടിവി ഇന്ത്യയാണ് ഈ കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ചാനലിലെ പ്രമുഖര്‍ അറസ്റ്റിലാവുമെന്നാണ് സൂചന. അതേസമയം നിലവില്‍ കുറേ അഭ്യൂഹങ്ങള്‍ ഉണ്ടെന്നും യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവന്ന ശേഷം പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. ഇതിനിടെ നവി മുംബൈ ബേലാപൂര്‍ മേഖലയില്‍ എന്‍സിബി റെയ്ഡ് നടത്തിയിരിക്കുകയാണ്. ഇത് പ്രമുഖ റെസിഡെന്‍ഷ്യല്‍-കൊമേഴ്ഷ്യല്‍ മേഖലയാണ്. മയക്കമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവിടെയും റെയ്ഡ് നടത്തിയത്.

താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും

അതേസമയം ക്രൂയിസ് കപ്പലിലെ ഇവന്റ് ഗൈഡ്ബുക്കില്‍ മയക്കുമരുന്നോ നിയമവിരുദ്ധ കാ്യങ്ങളോ ഉണ്ടാവില്ലെന്ന് പറയുന്നുണ്ട്. മയക്കുമരുന്നുമായി കപ്പലില്‍ എത്തിയവര്‍ ധാരാളമുണ്ടായിരുന്നു. ഇവരെ ഒഴിവാക്കിയാണ് യാത്ര തുടങ്ങിയതെന്ന് കപ്പലിന്റെ സിഇഒ യുര്‍ഗന്‍ ബെയ്‌ലോം പറയുന്നു. കപ്പല്‍ യാത്ര വൈകിയത് തന്നെ അതുകൊണ്ടായിരുന്നു. പലരുടെയും ലഗേജില്‍ മയക്കുമരുന്നുകള്‍ ഉണ്ടായിരുന്നുവെന്നും യുര്‍ഗന്‍ ഫറഞ്ഞു. ആര്യന് ബോളിവുഡില്‍ അത്ര സുഹൃത്തുക്കളില്ലെങ്കിലും ഈ കേസ് സിനിമാ മേഖലയെ ഞെട്ടിക്കുന്നതാണ്. ബോളിവുഡാണ് ഈ മയക്കുമരുന്നിന്റെ സ്രോതസ്സെന്നും എന്‍സിബി പറഞ്ഞിട്ടുണ്ട്. അത് താരങ്ങള്‍ക്കും തലവേദനയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+