ബിഗ് ബോസിലേക്കുള്ള റീ-എന്‍ട്രിയില്‍ അടിമുടി മാറ്റം; ഒടുവില്‍ ഹേറ്റേഴ്സിനെക്കൊണ്ടും മാറ്റിപറയിച്ചു
ബിഗ് ബോസ് സീസണ് 7 അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ആരാകും വിന്നര്‍ ആകും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അനുമോള്‍ അല്ലെങ്കില്‍ അനീഷ് ആയിരിക്കും വിന്നര്‍ എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഷാനവാസിന്റെ പേര് പറയുന്നവരും ഉണ്ട്. എന്തായാലും ആകാംക്ഷ തീരാന്‍ ഇനി ഒരു ദിവസം മാത്രം കാത്തിരുന്നാല്‍ മതി.
അതേസമയം വിജയി ആരാണെങ്കിലും ബിഗ് ബോസ് കൊണ്ട് നേട്ടം ഉണ്ടാക്കിയ മറ്റു മത്സരാര്‍ത്ഥികളും ഉണ്ട്. ഈ സീസണില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു രേണു സുധി. സമൂഹ മാധ്യമങ്ങള്‍ വഴി ലഭിച്ച പ്രശസ്തിയിലൂടെയാണ് രേണു ബിഗ് ബോസ് ഹൗസിനുള്ളില്‍ കയറിയത്.

വലിയ പ്രേക്ഷക പിന്തുണയോടെ ബിഗ് ബോസിനുള്ളില്‍ കയറിയ രേണു പക്ഷേ മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. ഗെയിമുകളില്‍ കാര്യമായ പ്രകടനം നടത്താതിരുന്ന രേണു തനിക്ക് ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്ന് പുറത്തു പോകണം എന്നു പറഞ്ഞ് കരയുകയും ചെയ്തു. ഇതോടെ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ സ്വയം ഹൗസിനുള്ളില്‍ നിന്ന് പുറത്തുപോയ വ്യക്തിയായി രേണു മാറുകയും ചെയ്തു. ഇതോടു കൂടി രേണുവിന് ഹേറ്റേഴ്സും കൂടി. കഴിവുള്ള നിരവധി ആളുകള്‍ പുറത്തുനില്ക്കുമ്പോള് രേണുവിനു കിട്ടിയ അവസരം നന്നായി വിനിയോഗിക്കാന്‍ കഴിയാത്തതില്‍ ഒരുപാട് പേര് വിമര്‍ശിച്ചു. രേണു ഒരാളുടെ അവസരം നഷ്ടപ്പെടുത്തി എന്നു വരെ വിമര്‍ശിച്ചവരുണ്ട്.
ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ രേണുവിന് നിരവധി ആല്‍ബം ഷൂട്ടും വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഉദ്ഘാടന ചടങ്ങുകളും ലഭിച്ചു. ബിഗ് ബോസ് തീരുന്നതിനോട് അനുബന്ധിച്ച് പഴയ മത്സരാര്‍ത്ഥികളെല്ലാം വീണ്ടും ഹൗസിനുള്ളിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഈ രണ്ടാം വരവില്‍ ഇപ്പോള്‍ രേണുവിനും ലക്ഷ്മിക്കുമാണ് ഏറ്റവും കൂടുതല്‍ കയ്യടി ലഭിക്കുന്നത്. ലക്ഷ്മിക്ക് തന്റെ നിലപാടുകളിലൂടെയാണ് കൈയ്യടി ലഭിച്ചതെങ്കില്‍ രേണു ലുക്കില്‍ ഉള്‍പ്പെടെ അടിമുടി മാറിയാണ് ബിഗ് ബോസ് ഹൗസില്‍ വീണ്ടും എത്തിയത്.
പഴയതിനെ അപേക്ഷിച്ച് കിടിലന്‍ ലുക്കിലാണ് രേണു ഇക്കുറി ബിഗ് ബോസ് ഹൗസിനുള്ളില്‍ എത്തിയത്. വസ്ത്രധാരണത്തിലും മാറ്റം വരുത്തി. പണ്ടത്തെ അപേക്ഷിച്ച് നോക്കിയും കണ്ടുമാണ് രേണു ഇപ്പോള്‍ മറുപടി പറയുന്നത്. മറ്റുള്ളവര്‍ തങ്ങള്‍ മത്സരാര്‍ത്ഥികള്‍ അല്ലെന്നു പോലും മറന്ന് പരസ്പരം വഴക്കടിക്കുമ്പോള്‍ രേണു അതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. താനിപ്പോള്‍ ഗെയിമര്‍ അല്ലെന്ന ബോധ്യം രേണുവിനുണ്ട്.
ബിഗ് ബോസ് സീസണ് 7 അവസാനിക്കുന്നതിനോട് അനുബന്ധിച്ച് ഗായിക ശിവാംഗിയുടെ സംഗീതവിരുന്ന് ഉണ്ടായിരുന്നു. ഇതിലെ രേണുവിന്റെ പ്രകടനമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഓടുന്നത്. വസീഗര എന്ന ഗാനമാണ് രേണു പാടിയത്. രേണുവിന്റെ പാട്ട് കേട്ട് ശിവാംഗി വരെ ഞെട്ടുന്നതും വീഡിയോയില്‍ കാണാം. സംഗീതം പഠിക്കാത്ത രേണു നന്നായി പാടി എന്നു തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പലരും വിലയിരുത്തുന്നത്
ഒരു പോപ് ഗായികയുടെ ലാഘവത്തോടെയാണ് രേണു പാട്ടു പാടിയതെന്നായിരുന്നു നിരവധി പേര് അഭിപ്രായപ്പെട്ടത്. ബിഗ് ബോസ് ഹൗസിനുള്ളിലെ ഏറ്റവും ജനുവിനായ വ്യക്തിയായിരുന്നു രേണുവെന്നും ചിലര്‍ പ്രശംസിക്കുന്നു. എന്തായാലും രണ്ടാം വരവില്‍ ഹേറ്റേഴ്സിനെക്കൊണ്ട് നല്ലതു പറയിക്കാന്‍ രേണുവിന് മാത്രമാണ് കഴിഞ്ഞത്
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications