കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫുകാര്‍ കൂട്ടത്തോടെ മടങ്ങുമ്പോള്‍ ......

  • By Staff
Google Oneindia Malayalam News

മാത്രമല്ല ഗള്‍ഫ്പണത്തിന് കേരളത്തിന്റെ സമ്പദ്ഘടനയിലുണ്ടായിരുന്ന ആധിപത്യം കുറയുന്നതായും സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ഇക്കുറി ധനമന്ത്രി ടി. ശിവദാസമേനോന്‍ ഇത് സംബന്ധിച്ച് ഒരു ചെറിയ സൂചന നല്കുകയുണ്ടായി. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ നല്ലൊരു പങ്കും വിദേശ മലയാളികളുടെ സംഭാവനയാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച പൂര്‍ണ്ണമായും ആശ്രയിക്കുന്നത് വിദേശമലയാളികളുടെ പണമല്ല എന്ന് കണക്കുകള്‍ നിരത്തിയാണ് മന്ത്രി മേനോന്‍ സമര്‍ത്ഥിച്ചത്. വിദേശത്തുനിന്നുള്ള നിക്ഷേപ വളര്‍ച്ചയില്‍ 1993-94 കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ 22.44 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും ശിവദാസമേനോന്‍ പറഞ്ഞു.

ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് കുറയുന്നു....

അടുത്ത കാലത്തായി വിദേശ മലയാളികളുടെ സമ്പാദ്യം വളരെ കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി ശിവദാസമേനോന്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ വിദേശനിക്ഷേപ വളര്‍ച്ച 19 ശതമാനമാണ്. 1993-94 കാലഘട്ടത്തിലുണ്ടായിരുന്നതിനേക്കാള്‍ 22.44 ശതമാനം കുറവാണിത്. അതേ സമയം ഗള്‍ഫില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്കുകുറഞ്ഞിട്ടും കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലുണ്ടായ വളര്‍ച്ച 90കളില്‍ മുഴുവന്‍ 16.81 ശതമാനമായി നിലനിന്നു എന്നത് അതിശയകരമായ കാര്യമാണ്. ഇതോടൊപ്പം ആളോഹരി വരുമാനം 17.76 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തു. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ സാമ്പത്തിക മുരടിപ്പിന്റെ വര്‍ഷങ്ങളായിരുന്നിട്ടു കൂടി കേരളത്തിന്റെ സമ്പദ്ഘടന പിടിച്ചുനിന്നു എന്നുതന്നെ വേണം പറയാന്‍.

കേരളം ആശ്രയിക്കുന്നത് വിദേശമലയാളികളുടെ വരുമാനത്തെ മാത്രമല്ലെന്ന് ധനകാര്യമന്ത്രി തറപ്പിച്ചു പറയാന്‍ ഒരു കാരണമിതാണ്. വിദേശമലയാളികളുടെ മൂലധന നിക്ഷേപം കുറഞ്ഞിട്ടും മൊത്ത ആഭ്യന്തര വരുമാനം സ്ഥിരമായ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.ആളോഹരി വരുമാനം കൂടുകയും ചെയ്തു. ഈ രണ്ട് കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നത് വിദേശമലയാളികളുടെ പണം മാത്രമല്ലെന്നാണ്- മന്ത്രി ശിവദാസമേനോന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിദേശമലയാളികള്‍ നമ്മുടെ സമ്പദ്ഘടനയ്ക്കു നല്‍കിയ സംഭാവനകളെ മന്ത്രി കുറച്ചു കാണുന്നുമില്ല. വിദേശത്തുള്ള നമ്മുടെ സഹോദരങ്ങള്‍ കേരളത്തിലേയ്ക്ക് പണം എത്തിക്കാന്‍ വിയര്‍പ്പൊഴുക്കുന്നുണ്ട്.ഈ പണമാണ് നമ്മുടെ സമ്പദ്വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നത്. തീര്‍ച്ചയായും നാം അവരോട് കടപ്പെട്ടിരിക്കുന്നു- ഇത്തവണത്തെ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി എടുത്തു പറഞ്ഞതാണിത്.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X