കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടങ്ങിയവര്‍ കടുത്ത ദാരിദ്യ്രത്തില്‍..

  • By Staff
Google Oneindia Malayalam News

മടങ്ങിയവര്‍ കടുത്ത ദാരിദ്യ്രത്തില്‍..

വിദേശങ്ങളില്‍ നിന്നു മടങ്ങിയെത്തിയ മലയാളികളില്‍ ഭൂരിഭാഗവും ദാരിദ്യ്രരേഖയ്ക്കു താഴെയാണ് കഴിയുന്നതെന്ന് പ്രവാസി മലയാളി കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.

ഇവര്‍ക്കായി ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ പദ്ധതികള്‍ നടപ്പാക്കുക, വിദേശത്ത് അപകടത്തില്‍ പെടുന്നവരെയും മരണമടയുന്നവരുടെ കുടുംബത്തെയും സഹായിക്കാന്‍ ക്ഷേമനിധി രൂപീകരിക്കുക, സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉദ്യോഗത്തിന് വിദേശത്തുനിന്ന് മടങ്ങിയെത്തിയവര്‍ക്ക് സംവരണമേര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കൗണ്‍സില്‍ ഉന്നയിക്കുന്നു.

ഇതിനൊക്കെ പുറമെ വിദേശങ്ങളിലെ തൊഴില്‍ നിയമങ്ങളും പ്രവാസിക്കു വിനയാവുകയാണ്. അവിദഗ്ധരും നിരക്ഷരുമായ വിദേശ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാന്‍ യുഎഇയില്‍ നിയമത്തിനു രൂപം നല്‍കിക്കഴിഞ്ഞു. അവിദഗ്ധ തൊഴിലാളികളെ റിക്രൂട്ടു ചെയ്യുന്നത് ചെലവേറിയ പരിപാടിയാക്കി മാറ്റുന്ന രീതിയിലാണ് പുതിയ നിയമം രൂപം കൊള്ളുക.

പുതുതായി കൊണ്ടുവരാനുദ്ദേശിക്കുന്ന നിയമപ്രകാരം ഒരു അവിദഗ്ധ തൊഴിലാളിയെ റിക്രൂട്ടു ചെയ്യണമെങ്കില്‍ തൊഴിലുടമ 3,000 ദിര്‍ഹത്തിന്റെ(ഏകദേശം 39,000 രൂപ) ബാങ്ക് ഗാരണ്ടി സമര്‍പ്പിക്കേണ്ടിവരും. തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി നിരക്ക് നിശ്ചയിക്കുകയും അവിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ടുമെന്റ് പാടെ ഇല്ലാതാക്കുകയും ചെയ്യാനുദ്ദേശിച്ചു കൊണ്ടാണ് പുതിയ നിയമനിര്‍മ്മാണം നടന്നുവരുന്നത്.

വിദേശങ്ങളില്‍ പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന സ്വദേശിപ്രീണന നയങ്ങള്‍ മറ്റൊരു ഭീഷണിയാണ്. ചുരുക്കത്തില്‍ ഇനി കേരളത്തില്‍ നിന്നും അധികമാളുകള്‍ക്ക് വിദേശത്തേയ്ക്കു പോകാന്‍ സാധിക്കുകയില്ല. പകരം മടങ്ങി വരുന്നവരുടെ എണ്ണം പെരുകുകയും ചെയ്യും. അതെ വരാനിരിക്കുന്ന നാളുകള്‍ കേരളത്തിന്റെ ഉറക്കം കെടുത്തുന്ന നാളുകളായിരിക്കുമെന്നര്‍ത്ഥം.

4

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X