കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളരി ഒരു ബ്രോഷര്‍ കലയോ?

  • By Staff
Google Oneindia Malayalam News

ഏതോ ഒരു ശാപം കളരിയെ വേട്ടയാടുന്നു. കേരളത്തിലെ 500 ഓളം കളരികള്‍ പലതും ഇന്ന് ഒരു നാശത്തിന്റെ വക്കിലാണ്. ദാരിദ്യ്രം മൂലം കളരിയുടെ ഗുണമേന്മ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത്രയും രോഗാതുരമായ അവസ്ഥയിലാണ് കളരികള്‍ പലതും.

ഏതൊരു കലയും എത്ര പൂര്‍ണ്ണതയുള്ളതായാലും, ഉപജീവനമാര്‍ഗ്ഗമല്ലാതായാല്‍ ക്ഷയിക്കുക സ്വാഭാവികം. അങ്ങിനെ ക്ഷയോന്മുഖമായ കലകള്‍ എത്രയോ ലോകത്തുണ്ട്. കളരിയിലും അത്തരമൊരു പുരാവസ്തുവായി മാറുമോ? ഇപ്പോള്‍ ടൂറിസം കളരിപ്പയറ്റിനെ ബ്രോഷറില്‍ ഉപയോഗിക്കാവുന്ന ഒരു വര്‍ണ്ണചിത്രം മാത്രമായി ഒതുക്കുകയാണ്.

ജിമ്മിലും കളരിപ്പയറ്റ്

ടൂറിസം വകുപ്പിന് എവിടെയും കെട്ടിയെഴുന്നള്ളിക്കാനുള്ള ഒരു പ്രദര്‍ശനവസ്തുവായി മാറിയിട്ടുണ്ട് കളരിപ്പയറ്റ്. ഒന്നുകില്‍ ടൂറിസം ബ്രോഷറില്‍ ഒരു ഫോട്ടോയായി ഉപയോഗിക്കുക. അല്ലെങ്കില്‍ വിദേശികള്‍ പങ്കെടുക്കുന്ന ഏത് സമ്മേളനത്തിലും കേരളത്തിന്റെ പാരമ്പര്യത്തിന്റെ ചിഹ്നമായി കളരിപ്പയറ്റുകാരെ സ്റേജില്‍ ചാടിക്കുക. ഇതൊക്കെയായിരിക്കുന്നു ടൂറിസം വകുപ്പിന്റെ കളരിവിശേഷം.

ഈയിടെ ആഗോളനിക്ഷപകസമ്മേളനത്തിലും കണ്ടു, കളരിപ്പയറ്റ്. ഉദ്ഘാടനവേദിയില്‍ പ്രധാനമന്ത്രിവാജ്പേയിയും മറ്റു കേന്ദ്രമന്ത്രിമാരും വിശിഷ്ടാതിഥികളും ഇരുപ്പുറപ്പിച്ചതേയുള്ളൂ. പെട്ടെന്നതാ, എല്ലാവരേയും അമ്പരിപ്പിച്ചുകൊണ്ട് പ്രധാനവേദിയുടെ ഇരുവശങ്ങളിലായുള്ള വേദികളില്‍ കളരിപ്പയറ്റുകാര്‍ വാളും പരിചയുമായി അങ്കംവെട്ടുന്നു. ഒരു നിമിഷം പ്രധാനമന്ത്രിയടക്കം എല്ലാവരും അമ്പരന്നു: കശ്മീരി ഭീകരര്‍ വാളും പരിചയുമായി ഇറങ്ങിയതാണോ എന്നായിരുന്നു സംശയം. അപ്പോഴേക്കും, ജിമ്മിന്റെ പ്രധാനികളിലൊരാള്‍ ദില്ലിക്കാര്‍ക്ക് ചെവിയില്‍ പറഞ്ഞുകൊടുത്തു: ദിസ് ഈസ് കേരളാസ് ഫേമസ് കളരിപ്പയറ്റു (ഇത് കേരളത്തിന്റെ പ്രശസ്തമായ കളരിപ്പയറ്റാണ് എന്നര്‍ത്ഥം.)

മാറ്റത്തിന്റെ കാറ്റായി

എന്നാല്‍ അല്പമൊക്കെ ശ്രദ്ധാകേന്ദ്രമായി മാറിയ കളരികളും കേരളത്തിലുണ്ട്. ഇതില്‍ ഒന്നാണ് സിവിഎന്‍. കഴിഞ്ഞ ഏതാനും കാലത്തിനുള്ളില്‍ 500 വിദേശികളെ പരിശീലിപ്പിച്ചയച്ച സിവിഎന്‍ കളരിസംഘത്തിലെ ഇപ്പോഴത്തെ പരിശീലകര്‍ കളരിയുടെ ചൈതന്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. പലനിലകളില്‍ കളരിയുടെ മേന്മയെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലുമാണ് ഇവര്‍. കളരിയുടെ ആഗോളവല്ക്കരണം ഒരു സ്വപ്നമായി ഇവര്‍ സൂക്ഷിക്കുന്നു.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X