കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരേ.. ബ്രിട്ടണ്‍ വിളിയ്ക്കുന്നു

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തത് വന്‍ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നു. കൂടുതല്‍ ഡോക്ടര്‍മാരെ ഇന്ത്യയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍.

സ്വകാര്യ ആശുപത്രികളും ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരെ നിയമിയ്ക്കാനുള്ള ശ്രമം തുടങ്ങികഴിഞ്ഞു. വെയില്‍സില്‍ മാത്രം 51 ഇന്ത്യന്‍ ഡോക്ടര്‍മാരെ നിയമിയ്ക്കാന്‍ പോവുകയാണ്. ഇവിടെ 400 ഡോക്ടര്‍മാരുടെ ഒഴിവുകളെങ്കിലും ഉണ്ട്.

ബ്രിട്ടനില്‍ ഒട്ടേറെ വിദേശ ‍ഡോക്ടര്‍മാര്‍ ജോലിനോക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ഏറെ ഡോക്ടര്‍മാര്‍ ജോലിചെയ്തിരുന്നെങ്കിലും 2006 ല്‍ വരുത്തിയ സേവന വേതന നിയമങ്ങള്‍ കാരണം പലരും മടങ്ങി പോന്നു.

മികച്ച ഡോക്ടര്‍മാരെ നിയമിച്ചില്ലെങ്കില്‍ ബ്രിട്ടനിലെ ആരോഗ്യ രംഗം തന്നെ പ്രശ്നത്തിലാവുമെന്ന അവസ്ഥയാണിപ്പോള്‍. ഇന്ത്യയില്‍ നിന്ന് എത്തുന്ന ഡോക്ടര്‍മാര്‍ അവരുടെ തൊഴില്‍ ശ്രേണിയിലെ മദ്ധ്യ സ്ഥാനങ്ങളഇലാണ് ജോലിചെയ്യുക. ഇന്ത്യയില്‍‍ നിന്ന് ബ്രിട്ടനില്‍ ജോലിചെയ്യാനെത്തുന്ന ഡോക്ടര്‍മാരുടെ ലക്ഷ്യം വിദേശ ജോലി പരിചയമാണ്. അതുകൊണ്ട് തന്നെ ഇവര്‍ ഏറെക്കാലം അവിടെ ജോലി ചെയ്യണമെന്നില്ല.

പുതുതായി ജോലി നേടിയ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ വൈകാതെ വേല്‍സിലെത്തുമെന്ന് ഇന്റര്‍വ്യൂകള്‍ നടത്തിയ ലിയൊണ പറയുന്നു. ഇവരെ വിവിധ ആശുപത്രികളിലേയ്ക്ക് നിയമിയ്ക്കും. ബ്രിട്ടനില്‍ ജോലി ചെയ്യാനായി ഈ ഡോക്ടര്‍മാര്‍ ചില പരീക്ഷകള്‍ എഴുതി ജയിയ്ക്കേണ്ടതുണ്ട്. തുടര്‍ന്ന് ഇവര്‍ക്ക് ജനറല്‍ മെഡിയ്ക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാം.

ഡോക്ടര്‍മാര്‍ക്ക് ഇത് വഴി മികച്ച തൊഴില്‍ അവസരം കിട്ടുകയാണെങ്കിലും ഇന്ത്യ പോലെ ഒരു രാജ്യത്തിന് അത് അത്ര യോജിച്ചതല്ല. വൈദ്യ വിദ്യാഭ്യാസത്തിനായി ഇന്ത്യന്‍ സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വന്‍ തുകയാണ് ചെലവാക്കുന്നത്. അങ്ങനെ ഒരുക്കുന്ന സാഹചര്യങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ പഠിച്ച് വിദേശത്ത് ജോലിയ്ക്ക് പോകുന്നത് ഇന്ത്യയ്ക്ക് ചേര്‍ന്നതല്ല. ഇന്ത്യയിലും ഡോക്ടര്‍മാരുടെ എണ്ണം വേണ്ടത്ര ഇല്ലെന്നത് ഈ പ്രശ്നത്തിന്റെ ആക്കം കൂട്ടുന്നു.

വിദേശത്തെത്തുന്ന ഡോക്ടര്‍മാര്‍ ഇന്ത്യയിലേയ്ക്ക് വിദേശ പണം അയയ്ക്കുന്നെന്നതു മാത്രമാണ് അനുകൂലമായി ഉള്ളത്. ഇത്തരം ഡോക്ടര്‍മാര്‍ മടങ്ങി ഇന്ത്യയിലേയ്ക്ക് വന്നാലും സാധാരണ ആശുപത്രികളില്‍ ജോലിചെയ്യാന്‍ തയ്യാറാവില്ല. പകരം ഇവര്‍ക്ക് വന്‍കിട പഞ്ചനക്ഷത്ര ആശുപത്രികളോടായിരിയ്ക്കും കമ്പം.

ഇന്ത്യയിലെ ഗ്രാമീണ ആരോഗ്യ മേഘലയെ മികച്ചതാക്കാന്‍ ഇത്തരം ഡോക്ടര്‍മാരുടെ സേവനം കിട്ടാതെവരുകയാണ് അന്ത്യ ഫലം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X